കഷ്ടിച്ച് ഒരു 12 കിലോ മീറ്ററുണ്ട് മേൽപ്പറഞ്ഞ ഡെൻഡിസ്റ്റിന്റെ അങ്ങോട്ട് . അങ്ങനെ മൂന്നാം ദിവസം, അമ്മയുടെ ഒരു പല്ല് റിമൂവ് ചെയ്തു.
അപ്പോൾ ഡോക്ടർ പറഞ്ഞു അന്ന് പരമാവധി തണുത്തത് എല്ലാം കഴിച്ച് ബ്ലഡ് ഫ്ലോ നിർത്തണമെന്ന്.
അവിടുത്തെ പരിപാടി ഒരു മൂന്നുമണിക്ക് കഴിഞ്ഞ്, തിരികെ പോരുന്ന വഴി അങ്ങനെ ഞങ്ങൾ ഒരു ബേക്കറിയിൽ കയറി.
അമ്മായി അമ്മയ്ക്ക് ഒരു ഷെയ്ക്കും ഞാൻ ഒരു ജ്യൂസും ഓർഡർ ചെയ്തു .
എന്റെ മനസ്സിൽ ആകെ ഒരു പ്രകമ്പനം ആയിരുന്നു.
ഷെയ്ക്ക് വന്ന് ഷേക്ക് അമ്മ കുടിക്കുന്നത് കണ്ടപ്പോഴാണ് മനസ്സിലായത്- പുള്ളിക്കാരിക്ക് ഇതെല്ലാം അത്യാവശ്യം ഇഷ്ടമാണെന്ന്.
ഞാൻ ആദ്യം വിചാരിച്ചിരുന്നത് പ്രായമായ ആളല്ലേ ഇതിലൊന്നും അധികം താല്പര്യം ഉണ്ടാകില്ല എന്നായിരുന്നു.
അമ്മയോട് ഞാൻ “അമ്മ ഇതൊക്കെ കഴിക്കും അല്ലെ…..” എന്ന് ചോദിച്ചപ്പോൾ “വാങ്ങിത്തരാനും കമ്പനി തരാനും ആളുണ്ടെങ്കിൽ എനിക്ക് ഇഷ്ടമാണ് ഇതെല്ലാം… ആഹ….” എന്ന് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം തോന്നി.
അങ്ങനെ അമ്മ ഷേയ്ക്കും ഞാൻ ജ്യൂസും തീർത്തു. സ്കൂട്ടറിൽ തിരികെ, മെല്ലെ പോരുമ്പോൾ മനസ്സ് ഒരു വല്ലാതെ നിറഞ്ഞ അവസ്ഥ ആയിരുന്നു .
മൊത്തത്തിൽ ഒരു സംതൃപ്തി. ഒന്ന് അമ്മയുടെ ഒപ്പമുള്ള ഈ കറക്കം തന്നെ. രണ്ട് പുള്ളിക്കാരിക്ക് വ്യത്യസ്തമായ എന്തോ എനിക്ക് ചെയ്തു കൊടുക്കാൻ പറ്റി എന്ന് തോന്നലും.
പിറ്റേന്നും ഈ പറഞ്ഞത് പോലെ തന്നെ ആവർത്തിച്ചു. ഡെന്റിസ്റ്റിന്റെ അവിടെ പോയി ചെക്കപ്പ് ചെയ്തു, കുഴപ്പമില്ല.
എന്നാലും തിരികെ വരുന്ന വഴി ഞാൻ തന്നെ മുൻകൈയെടുത്ത് സ്കൂട്ടർ നേരെ ബേക്കറിയിലേക്ക് കേറ്റി. അമ്മ ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പുള്ളിക്കാരിയുടെ വൈബ് അനുസരിച്ച് ഞാൻ മൊത്തത്തിൽ നിൽക്കുന്നത് കാരണം സിമ്പിൾ ആയി അമ്മ അതിന് ഒപ്പം നിന്നു .
അടുത്ത പാർട്ട് എന്ന് വരും 🤔കട്ട വെയിറ്റ്ങ്ങ് ❤️