ഞാൻ മുന്നോട്ടു ആ കൊച്ചു കുട്ടിയുടെ പുറകെ നീങ്ങി, മുന്നിലായി ഒരു നാലുകെട്ടും അതിൽ കാൽമുട്ടോളം ഉയരത്തിൽ വെള്ളവും ഉണ്ട്… ഒന്ന് രണ്ട് ആമ്പൽ മൊട്ടുകൾ അതിൽ വിടരാറായി നിൽപ്പുണ്ട്, നാലുകെട്ടിന്റെ അതിരിലൂടെ നടന്ന് ഞങ്ങൾ മുന്നിൽ കണ്ട ഒരു വാതിലിനു ഉള്ളിൽ ചെന്നു… അതൊരു ചെറിയ മുറിയായിരുന്നു അതിന്റെ ഒരു വശത്തു ഒരു മേശയിൽ പഴയൊരു ലാൻഡ് ഫോണും മറു വശത്തു തടികൊണ്ട് നിർമ്മിച്ച ഒരു കോവണിയുമായിരുന്നു…
അമ്മു ആ കോവണി കേറി മുന്നോട്ടു നീങ്ങി, ഞാനും പുറകെ… മുകളിൽ ചെന്നിട്ടു താഴേക്കു നോക്കുമ്പോൾ നാലുകെട്ടിലെ വെള്ളം തടികൾ കൊണ്ടുള്ള അഴികൾക്ക് ഇടയിലൂടെ കാണാം…
നടത്തം നിർത്തി എന്നെ തിരിഞ്ഞു നോക്കിയ അമ്മുവിനോട് ഞാൻ ചോദിച്ചു…
“മോൾ ഏതു ക്ലാസ്സിലാ പഠിക്കുന്നത് എന്ന് ചോദിച്ചു…”
“അത് അറിഞ്ഞിട്ടു ഇയാൾക്ക് ഇപ്പോൾ എന്തിനാ… കാഴ്ച്ച കണ്ടു നിൽക്കാതെ ഒന്ന് വേഗം വരാമോ… ”
അവളുടെ ആ ചോദ്യത്തിൽ ഞാൻ ആകെ ചമ്മി ചമ്മന്തിയായി പോയി…
അവൾ നടന്നു ചെന്ന് ഒരു മുറിയുടെ മുന്നിൽ നിന്നു, അതിന്റെ കതകുകൾ അവൾ തുറന്നപ്പോൾ ഇടവഴിയില്ലേക്കു പകൽ വെളിച്ചം വന്ന് വീണു… ഞാൻ അതിൽ പ്രവേശിച്ചു, ഒരു ചെറിയ മുറി…
ഇത്ര വല്യ തറവാട്ടിൽ കുറച്ചു കൂടെ വലുപ്പത്തിൽ മുറി ഉണ്ടാക്കിയില്ലല്ലോ എന്ന് ഞാൻ ഓർത്തു, ഡോറിന് നേരെ എതിരുള്ള ഭിത്തിയിൽ ഒരു ഇളം നീല ജനാലയുണ്ട് അതിന്റെ പാളികൾ തുറന്നു കിടന്നു…
അതിനു താഴെയായി ഒരു കയർ കട്ടിലും അതിൽ ഒരു മെത്തയും, അതിന്റെ എതിർ വശത്തായി ഒരു തടി മേശ… ഞാൻ ആ മേശയിൽ എന്റെ പെട്ടി വെച്ചു തിരിഞ്ഞു നോക്കിയപ്പോൾ അമ്മു വാതിൽക്കൽ തന്നെ നിൽപ്പുണ്ട്…
ബ്രോ നല്ലൊരു തുടക്കം…. പക്ഷെ ഒന്ന് രണ്ട് page nnu എന്തോ ഒരു പ്രശ്‌നം ഉണ്ട്… ആ പേജ് വായിക്കാൻ പറ്റാതത് കൊണ്ട് ഒരു continue te കിട്ടുന്നില്ല… പേജ് 8, 13, 21 ഈ പേജ് കൾക്ക് ആണ് issue
ഞാൻ അഡ്മിൻനോട് പറയാം സഹോ…
Nice start bro
നന്ദി സഹോ…