അവൾ നടന്ന് അകന്നപ്പോൾ ഞാൻ വീണ്ടും റൂമിൽ കേറി കതകടച്ച് ജനലിനു അരികിലായി ഇരിപ്പുറപ്പിച്ചു… ജനലിനു നേരെ ഒരു ഇരു നില വീടും അതിനു ചുറ്റും കാടുമാണ്, അത് ആരുടെ എങ്കിലും വീടാവുമോ…
ഇതുവരെ കേട്ടറിവ് മാത്രമുള്ള കുറേ ആളുകളെയും കേട്ടിട്ടില്ലാതെ കുറച്ചു പേരെയും ഇന്ന് ഞാൻ കണ്ടു, ഏതായാലും നോക്കിയും ശ്രദിച്ചും നിൽക്കണം… ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ബോൾഡ് ആയിട്ടുള്ള ആളായിരുന്നു എന്റെ അമ്മ, ആ അമ്മ ഇവിടെ നിന്നും ഓടി ഒളിക്കണമെങ്കിൽ ഇവരാരും ചില്ലറകാരല്ല എന്ന് ഉറപ്പാണ്…
പക്ഷെ എന്റെ ധൈര്യം എന്തേലും പ്രശ്നം ഉണ്ടായാൽ തിരിച്ചു എന്റെ കൊച്ചിയിലെ വീട്ടിലേക്കു പോകാം എന്നതാണ്, അമ്മ അമ്മാച്ചന്റെയും അമ്മാമ്മയുടെയും ഒറ്റ മകൾ ആയിരുന്നത് കൊണ്ടു തന്നെ അവരുടെ കാലശേഷം കുറച്ചു വസ്തുവകകൾ കിട്ടിയിട്ടുണ്ട്…
കൊച്ചിയിൽ ഒരു വീടും ഉണ്ട്, അതുകൊണ്ട് ഇവിടെ നിന്നും ഇറങ്ങിയാലും സുഖമായി ജീവിക്കാം എന്ന ചിന്ത എനിക്കു ധൈര്യം തന്നു… ഇവിടെ എല്ലാവർക്കും എന്നോട് വെറുപ്പാണോ എന്നറിയില്ല, കുറച്ചു പേർക്കെങ്കിലും വെറുപ്പ് കാണും എന്ന് തീർച്ച…
അച്ഛന് വെറുപ്പ് കാണാൻ സാധ്യത ഇല്ലാ, അച്ഛൻ എന്ന് വിളിക്കപെടാൻ അയാൾ അർഹനാണോ എന്ന് ഞാൻ ചിന്തിച്ചു… ജന്മം തന്നു എന്നൊരുകാര്യം മാത്രമാണോ ഒരു മനുഷ്യനെ അച്ഛനാക്കുന്നത്, അത് ഒരു വല്യ സ്ഥാനം അല്ലേ…
അച്ഛന്റെ കൂടെപിറപ്പുകൾക്ക് ഞാൻ വന്നതിൽ ഒട്ടും സന്തോഷം കാണത്തില്ല എന്നത് തീർച്ചയാണ്, അമ്മ പറഞ്ഞിട്ടുണ്ട് അവർക്കു വിഹിതമായി കൊടുത്തത് എല്ലാം മുടിപിച്ചിട്ടാണ് അച്ഛനെ ചുറ്റി പറ്റി നിൽക്കുന്നതെന്ന്, എന്റെ വരവിൽ അവർക്കു നല്ല പേടി കാണും…
ബ്രോ നല്ലൊരു തുടക്കം…. പക്ഷെ ഒന്ന് രണ്ട് page nnu എന്തോ ഒരു പ്രശ്‌നം ഉണ്ട്… ആ പേജ് വായിക്കാൻ പറ്റാതത് കൊണ്ട് ഒരു continue te കിട്ടുന്നില്ല… പേജ് 8, 13, 21 ഈ പേജ് കൾക്ക് ആണ് issue
ഞാൻ അഡ്മിൻനോട് പറയാം സഹോ…
Nice start bro
നന്ദി സഹോ…