ആ നാലുകെട്ട് കടന്ന് ഞാൻ വീണ്ടും മുന്നോട്ടു നീങ്ങിയപ്പോൾ ഇരു വശത്തും റൂമിന്റെ ആണെന്ന് തോന്നുന്ന ഓരോരോ കതകുകൾ കണ്ടു അവ അടഞ്ഞു കിടന്നിരുന്നു, ഞാൻ ആ ഇടപാതയിലൂടെ തന്നെ മുന്നോട്ടു നടന്നു…
മുന്നിൽ ഉള്ള ഒരു വലിയ മുറിയിൽ നിന്നും ആൾപെരുമാറ്റം കേൾക്കാൻ തുടങ്ങി അത് അടുക്കളയോട് ചേർന്ന മുറിയാണന്നു എനിക്കു മനസ്സിലായി, അതിന്റെ ഒരു സൈഡിലായി പുറത്തേക്കു ഉള്ള ഒരു വാതിലും അതിലൂടെ ഒരു രണ്ടുപേർക്കു കൈപിടിച്ചു നടക്കാനുള്ള വീതിക്കു വെട്ടു കല്ലുകൾ പാകിയ ഓടിട്ട മേൽക്കൂരയുള്ള ഒരു നടപ്പാതയും കണ്ടു…മറു സൈഡിലായി ഒരു തടി സ്റ്റൂളിൽ ഇരുന്ന് പച്ചക്കറി അരിയുന്ന ഉഷയേയും അവർക്കു അരിക്കിൽ നിന്ന് വെളുത്തുള്ളി പൊളിച്ചു കൊടുക്കുന്ന മീനാക്ഷിയും…
“എന്താ മോനെ, വിശക്കാൻ തുടങ്ങിയോ…”
എന്ന് ഉഷ ചോദിച്ചു…
“ഇല്ലാ..റൂമിൽ തന്നെ എങ്ങനെയാ ഇരിക്കുക, പുറത്തൊക്കെ ഒന്ന് ഇറങ്ങി നടക്കാം എന്ന് വിചാരിച്ച് ഇറങ്ങിയതാ…“
ഞാൻ മുഖത്തു ഒരു പുഞ്ചിരി വരുത്തി പറഞ്ഞു… മറുപടിയായി അവരും ഒന്നു ചിരിച്ചു…
ഞാൻ വീടിനു പുറത്തേക്കു ആ നടപ്പാതയിലൂടെ നടന്ന് ഇറങ്ങി, മേൽക്കൂരയും നടപ്പാതയും നേരെ കുളകടവിലേക്കു ആണെന്ന് എന്നിക്കു മനസ്സിലായി…
ഞാൻ നടപാതയുടെ പടികൾ ഇറങ്ങി നിലത്തിനു ഒപ്പം എത്തിയപ്പോൾ വലത്തോട്ടു തിരഞ്ഞു നടപ്പാതയുടെ പുറത്തിറങ്ങി, ഒരടിയോളം ഉയരത്തിൽ പുല്ല് മൂടി നിൽക്കുന്ന നിലത്തുകൂടി ഞാൻ തറവാടിനെ വലം വെച്ചു മുന്നോട്ടു നീങ്ങി…
വീടിനു പിന്നിൽ ഏത്തിയപ്പോൾ അവിടെ ഉള്ള ഒരു പുകകുഴലിൽ നിന്നും ധൂമം ഉയരുന്നത് കണ്ടു, അത് അടുക്കള ആവും എന്ന് ഞാൻ ഉറപ്പിച്ചു മുന്നോട്ടു വീണ്ടും നിലത്തു നോക്കി നടന്നു…നിലത്തു ഇടക്കായി പരതി കിടക്കുന്ന തൊട്ടാവാടിയും, ചൊറിയിനവും ഒഴുവാക്കി ഞാൻ നീങ്ങിയപ്പോൾ അടുക്കളക്ക് വലത്തായിട്ട് കൊത്തുപണിയുള്ള തടി കഷ്ണങ്ങൾ വേലി തീർക്കുന്ന ഒരു വലിയ മുറി കണ്ടു… തടി തൂണുകൾക്ക് ഇടയിലൂടെ അവിടെ വലിയ കുറേ ഡെസ്കും ബെഞ്ചുകളും കണ്ടപ്പോൾ അത് ഊട്ടുപുരയാണെന്നു തോന്നി…
ബ്രോ നല്ലൊരു തുടക്കം…. പക്ഷെ ഒന്ന് രണ്ട് page nnu എന്തോ ഒരു പ്രശ്‌നം ഉണ്ട്… ആ പേജ് വായിക്കാൻ പറ്റാതത് കൊണ്ട് ഒരു continue te കിട്ടുന്നില്ല… പേജ് 8, 13, 21 ഈ പേജ് കൾക്ക് ആണ് issue
ഞാൻ അഡ്മിൻനോട് പറയാം സഹോ…
Nice start bro
നന്ദി സഹോ…