അമ്മയുടെ ഒരു ആഗ്രഹത്തിനും അമ്മാച്ഛനും അമ്മാമ്മയും എതിരു നിന്നിട്ടില്ല, പ്രീ ഡിഗ്രി കഴിഞ്ഞും അമ്മയെ പഠിപ്പിച്ചോളാം എന്ന വാക്കിന്റെ പുറത്താണ് ഒരു അകന്ന ബന്ധു വഴി വന്ന അച്ഛന്റെ വിവാഹ ആലോചനക്ക് അവർ സമ്മതം മൂളിയതും. അച്ഛന്റെ തറവാട് പ്രസിദ്ധമായിരുന്നു, ചിറ്റില്ലം…
അവിടെ ചെന്ന് കേറിയ എന്റെ അമ്മയുടെ ജീവിതം എല്ലാവരും കൂടെ ചേർന്ന് ദുഃഖപൂർണമാക്കി മാറ്റി, അമ്മയുടെ ആഗ്രഹങ്ങളെല്ലാം ആ നാലുകെട്ടിനു ഉള്ളിൽ ഒതുങ്ങി… ഞാൻ ജനിച്ചതിൽ പിന്നെ അമ്മ സമയം ചിലവഴിച്ചത് മുഴുവനും എനിക്കു വേണ്ടി ആണ്… അങ്ങനെ അച്ഛമ്മയുടെയും, നാത്തൂന്മാരുടെയും പോര് സഹിക്കാൻ പറ്റാത്തെ വന്നപ്പോൾ ആണ് എന്നേയും എടുത്ത് അമ്മ ഇറങ്ങിയത്…
വിവാഹമോചനത്തിന്റെ സമയത്തും എന്നെ കിട്ടുവാൻ അച്ഛൻ കുറേ കേസ് കളിച്ചു, അതൊന്നും എന്നോടുള്ള സ്നേഹം കൊണ്ടല്ലാ… ഞാൻ മാത്രം ആയിരുന്നു ഈ തലമുറയിൽ തറവാട്ടിൽ ആൺ തരിയായി ഉള്ളത്…
അച്ഛൻ പിന്നെയും വിവാഹം ചെയ്തെങ്കിലും ആ ബന്ധത്തിൽ പിള്ളേരൊന്നും ഉണ്ടായില്ല… ഞാൻ കാറിന്റെ വാതായനത്തിൽ തല ചായിച്ചു മുന്നിൽ ഇരിക്കുന്ന അച്ഛന്റെ മുഖത്തേക്ക് നോക്കി… വർഷങ്ങൾ കേസ് കളിച്ചിട്ട് കിട്ടാതിരുന്ന എന്നെ അമ്മയുടെ മരണത്തിലൂടെ കിട്ടി എന്നൊരു തോന്നൽ കാണുമോ അയാൾക്ക്…
നര കേറിയ മീശക്കും താടിക്കും ഇടയിൽ ഒരു മന്ദഹാസം അയാൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ… മരണ കിടക്കയിൽ വെച്ചു അമ്മക്കു കൊടുക്കേണ്ടി വന്ന ഒരു വാക്ക് ഓർത്തു മാത്രം ആണ് ഞാൻ ഇവർ വിളിച്ചപ്പോൾ ഇറങ്ങി വന്നത്, അച്ഛൻ വന്നു വിളിച്ചാൽ നീ കൂടെ പോവണം അല്ലേൽ എന്റെ കുഞ്ഞ് ഒറ്റക്കു ആയി പോവും അങ്ങനെ വന്നാൽ അമ്മക്കു ഒരിക്കലും മോക്ഷം കിട്ടില്ലാ എന്ന അമ്മയുടെ വാക്കുകൾ ഓർത്താണ് എന്റെ അമ്മയെ ദ്രോഹിച്ച ആ തറവാട്ടിലേക്കു ഞാൻ പോവുന്നത്…

എല്ലാവരും നീല യൂണിഫോം ആണെന്ന് ആദ്യം പറഞ്ഞാൽ മതിയായിരുന്നു
ബ്രോ നല്ലൊരു തുടക്കം…. പക്ഷെ ഒന്ന് രണ്ട് page nnu എന്തോ ഒരു പ്രശ്‌നം ഉണ്ട്… ആ പേജ് വായിക്കാൻ പറ്റാതത് കൊണ്ട് ഒരു continue te കിട്ടുന്നില്ല… പേജ് 8, 13, 21 ഈ പേജ് കൾക്ക് ആണ് issue
ഞാൻ അഡ്മിൻനോട് പറയാം സഹോ…
Nice start bro
നന്ദി സഹോ…