തറവാട്ടിലെ നിധി 3
Tharavattile Nidhi Part 3 | Author : Anali
[ Previous Part ] [ www.kkstories.com]
ഞാൻ ഉമ്മറത്തു കൂടെ പുറത്തേക്കു ഇറങ്ങി. രാവിലെ തൊഴുത്തിൽ നിന്നും മേയാനായി ഗോക്കളെ രണ്ടു പണിക്കാരു കൂടി അഴിച്ചു കൊണ്ടുപോകുന്നുണ്ടായിരുന്നു, അവർ എന്നെ കണ്ടപ്പോളൊരു പുഞ്ചിരി നൽകി ഞാൻ തിരിച്ചും. പുരയിടം മൊത്തമൊന്നു ചുറ്റി കാണാമെന്നു ഞാൻ തീരുമാനിച്ചു. ആദ്യം തന്നെ വീടിന്റെ പുറത്തിറങ്ങി ഇടത്തോട്ടു നടന്നു പശു തൊഴുത്തിന്റെ മുന്നിലെത്തി, ഇന്നും അവിടെ കൂട്ടുകാരെല്ലാം മേയാൻ പോയതു കണ്ടു ഒരു കന്നും അതിന്റെ പൊടി കിടാവും കൂട്ടിൽ നിന്നു. ഞാൻ കിടാവിനെ ഒന്നു താലോടാൻ ശ്രമിചെങ്കിലും, പശു കൊമ്പു കുലുക്കി കുഞ്ഞിനു പ്രതിരോധം തീർത്തു.
“ശ്രീകുട്ടനല്ലേ…”
പശുവിനു കുടിവെള്ളം കൊണ്ടു വന്ന വേലകാരി തിരക്കി…
“ശ്രീഹരി എന്നാ പേരു….”
വെള്ളം എടുത്തുകൊണ്ടു വരുന്ന സ്ത്രീയെ നോക്കി ഞാൻ പറഞ്ഞു.
“ഞങ്ങൾ എല്ലാവർക്കും മോൻ ശ്രീകുട്ടനാ, പണ്ടു പിച്ച വെച്ചു പശു മാമെ കാണാൻ മോൻ വരുന്നതു ഞാൻ ഇടക്കൊക്കെ ഓർക്കും….”
ആ പ്രായമായ സ്ത്രീ പശുവിനു വെള്ളം വെച്ചു കൊടുത്തിട്ടു പറഞ്ഞു. ഞാൻ അവർക്കൊരു ചിരി നൽകി മുന്നോട്ടു നടന്നു. കാടു പിടിച്ചു കിടന്ന പറമ്പിലൂടെ ഞാൻ നടന്നു ചെന്നു നിന്നതു എന്നും ജനലിനു ഉള്ളിലൂടെ കാണാറുള്ള വീടിന്റെ മുന്നിലായിരുന്നു.
“ചേച്ചി… ഇതു ആരുടെയെങ്കിലും വീണ്ടാണോ…”
ഞാൻ പശുവിനു വെള്ളം കൊണ്ടുത്തു കൊണ്ടു നിന്ന സ്ത്രീയെ നോക്കി ചോദിച്ചു.
നാലാമത്തെ part വായിക്കാൻ പറ്റുന്നില്ല
Ella