ശോഭന ചിറ്റ അച്ഛമ്മയെ നോക്കി പറഞ്ഞു…
“ഇനി കൊച്ച് പാടിക്കേ….”
ഹർഷ വീണ താഴെ വെച്ചു ഇറങ്ങുമ്പോൾ മീരയെ നോക്കി പറഞ്ഞു…
“തേനും വയമ്പും നാവിൽ തൂകും വാനമ്പാടീ…
തേനും വയമ്പും നാവിൽ തൂകും വാനമ്പാടീ…
രാഗം ശ്രീരാഗം പാടൂ നീ വീണ്ടും വീണ്ടും വീണ്ടും വീണ്ടും..
തേനും വയമ്പും നാവിൽ തൂകും വാനമ്പാടീ…..“
മീര അവിടെ തന്നെ നിന്നുകൊണ്ടു ഒരു സിനിമാ ഗാനം ആലപിക്കാൻ തുടങ്ങി… അവൾ ഹൃദ്യമായി ആ പാട്ടു പാടുന്നത് ഞാനൊരു ചെറു കുളിരോടെ കേട്ടു നിന്നു… അവളോടുള്ള പ്രണയത്തിന്റെ ആഴങ്ങളിലേക്കു ആ ഗാനമെന്നേ തള്ളിയിട്ടു…. ഒരിക്കലും കേറി വരാൻ പറ്റാതത്ത്ര ആഴത്തിലേക്കു…
അവൾ പാടി തീർത്തപ്പോൾ അച്ഛമ്മയും, വല്യമ്മയും, ചിറ്റയുമൊഴിച്ചു ബാക്കി എല്ലാവരും കൈ അടിച്ചു…
“ഈ പെണ്ണിനു എന്നുമീയൊരു സിനിമാ പാട്ടു മാത്രമേ ഉള്ളോ….”
സന്ധ്യ വല്യമ്മ പുച്ഛ ഭാവത്തിൽ ആരോടെന്നില്ലാതെ പറഞ്ഞു…
“നന്നായി പാടി കുട്ടി…. ഈ ഗാനം ഏതു രാഗമാണെന്നു അറിയാമോ കുട്ടിക്ക്…”
ഹർഷയുടെ ചോദ്യത്തിനു മുന്നിൽ മീരയുടെ തല ഒന്നു താന്നു…
“ഇല്ലാ…”
മീര ഹർഷയുടെ മുഖത്തു നോക്കാതെ മറുപടി പറഞ്ഞു…
“ഈ പാട്ടിലെത്ത്ര സ്വരങ്ങൾ ഉണ്ടെന്നോ…”
ഹർഷ വീണ്ടും തിരക്കി…
“അവൾക്കു തന്നിഷ്ട്ടം ചെയ്യാനും… തല്ലുകൊള്ളിത്തരം കാണിക്കാനും നല്ലതുപോലെ അറിയാം…. വേറെന്തു തേങ്ങ അറിയാനാ….“
വല്യമ്മ ചിരിച്ചുകൊണ്ടു ഹർഷയെ നോക്കി പറഞ്ഞു… മീരയെ പറഞ്ഞത് എനിക്കും നല്ലതുപോലെ കൊണ്ടു…
”വല്യമ്മക്കു അറിയാമോ… ഈ പാട്ടിലെത്ത്ര സ്വരങ്ങൾ ഉണ്ടെന്നും ഏതു രാഗമാണെന്നും…“
നാലാമത്തെ part വായിക്കാൻ പറ്റുന്നില്ല
Ella