ഞാൻ ചെറു ചിരിയോടെ സന്ധ്യ വല്യമ്മയെ നോക്കി തിരക്കി…
”അതു പിന്നെ… ഞാൻ പാട്ടുകാരി ഒന്നുമല്ലൊല്ലോ… പാട്ടു പാടും എന്നു പറഞ്ഞു ഈ മീര പെണ്ണിനെ പോലെ നടക്കാറും ഇല്ലല്ലോ…. അല്ലാ നിനക്കു അറിയാമോ ശ്രീ…“
വല്യമ്മ എന്നെ നോക്കി പുച്ഛത്തോടെ തന്നെ ചോദിച്ചു…
”ആദ്യം ഹർഷ പാടിയത് ഹംസധ്വനി എന്ന ഔഡവ രാഗത്തിലുള്ളൊരു ഗാനം… മനോഹരമായി പാടി… എന്നിരുന്നാലും അന്ധര ഗാന്ധാരം വരണ്ടടത്തു പലയിടത്തും സാധാരണ ഗാന്ധാരമാണ് ഹർഷ പാടിയതു… ഇനി മീര പാടിയതു ശിവഞ്ജിനിയെന്ന ഔഡവ രാഗതിലുള്ളൊരു ഗീതം…. അതിമനോഹരമായി അതു പാടി… അതുകൊണ്ടു എന്റെ അടുത്തു ചോദിച്ചാൽ മീര ജയിച്ചെന്നു പറയും… ഇതൊക്കെ അറിയാൻ പാട്ടു കാരൻ ആവണമെനൊന്നുമ്മില്ലാ… പാട്ടു ആസ്വദിക്കാനറിഞ്ഞാൽ മതി…“
ഞാൻ അതു പറഞ്ഞു നിറുത്തിയപ്പോൾ എല്ലാവരുമെന്റെ മുഖതേക്കു നോക്കി… വല്യമ്മയുടെയും ചിറ്റയുടെയും മുഖത്തു നല്ല അമർഷമായിരുന്നെങ്കിൽ ബാക്കി എല്ലാവരുടെയും മുഖത്തു ആശ്ചര്യമായിരുന്നു… അമ്മ നല്ലതുപോലെ പാടുമായിരുന്നു, ചെറുപ്പത്തിൽ എന്നെ ഇരുത്തി കുറേ സംഗീതമൊക്കെ പടുപ്പിക്കാൻ നോക്കി… അതുകൊണ്ടു ആദ്യമായി ഒരു ഗുണമുണ്ടായതു ഇപ്പോളാണ്… തോറ്റിട്ടും ഹർഷയുടെ മുഖത്തു എന്നെ നോക്കി പുഞ്ചിരി വിടർന്നു…
“ശ്രീക്കു സംഗീതമൊക്കെ അറിയാമോ… ”
മൊട്ട തലയൻ എന്നോടു തിരക്കി…
“അമ്മ കൊറച്ചു പറഞ്ഞു തന്നിതുണ്ടു…”
“ഏതായാലുമതു നന്നായി….”
മൊട്ടതലയൻ അതു പറഞ്ഞപ്പോളേക്കും മീരയും, മീനാക്ഷിയും, ലളിത ചേച്ചിയും അവിടെ നിന്നും പോയിരുന്നു… ഉഷാമ്മയും തിരിഞ്ഞു നടന്നപ്പോൾ ഞാനുമാ പുറകെ ചെന്നു..
നാലാമത്തെ part വായിക്കാൻ പറ്റുന്നില്ല
Ella