രണ്ടാമത്തെ നാലുകെട്ടും കടന്നു അടുക്കളയോട് ചേർന്ന മുറിയെത്തിയപ്പോൾ എല്ലാവരും നിന്നു…
“നല്ല രസമായിട്ടു തന്നെ മോളു പാടി…”
ഉഷാമ്മ മീരയുടെ തലയിൽ തലോടി പറഞ്ഞു..
“അതെ… നല്ല വൃത്തിയിൽ തന്നെ മീര പാടി…”
ഞാനും അവളിൽ നിന്നൊരു പുഞ്ചിരി പ്രതീക്ഷിച്ചു പറഞ്ഞു… അവളെന്റെ മുഖത്തു ഒന്നു നോക്കിയെങ്കിലും ഒരു ഭാവ മാറ്റവും കാണിക്കാതെ നോട്ടം മാറ്റി… അതെനിക്കു നല്ല വിഷമമായെന്നു എടുത്തു പറയേണ്ടല്ലോ… എല്ലാവരുടെയും നോട്ടം കതകിന്റെ ദിശയിലേക്കു നീങ്ങിയപ്പോൾ ഞാൻ അവിടേക്കു നോക്കി…
“അങ്ങനെ ആദ്യമായി ആടോ, എന്റെ കുഞ്ഞനിയത്തി ഒന്നു തോറ്റു കാണുന്നത്… തന്റെ പാട്ടു കേട്ട് ഞങ്ങൾ ശെരിക്കും ഞെട്ടി…”
അകത്തേക്കു കടന്നു വന്ന ഹരി അതും പറഞ്ഞു മീരക്കു നേരെ കൈ നീട്ടി… ഒരു നിമിഷം ആലോചിച്ചു നിന്നിട്ടു മീരയും അയാൾക്കു നേരെ കൈ നീട്ടി ചെറുതായി ഒന്നു ചിരിച്ചു… എനിക്കു നല്ല അസൂയയും ദേഷ്യവും തോന്നി അവനോടു…
“ഞാൻ ഹരി… മീരക്കു എന്നെ ഓർമ്മയുണ്ടോ… പണ്ടു ഒരു തവണ ഞാൻ ചേട്ടന്റെ കൂടെ വന്ന് ഇവിടെ നിന്നിട്ടുണ്ട്… കുറച്ചു വർഷം മുൻപ്…”
ഹരി അതു പറഞ്ഞപ്പോൾ എല്ലാവരും സംശയത്തോടെ അവനെ നോക്കി… ഞാൻ മാത്രം കോപത്തോടെയും..
“ഇല്ലാ…”
എന്നു മാത്രം മൊഴിഞ്ഞിട്ടു മീര അവിടെ നിന്നും പുറത്തേക്കു ഇറങ്ങി പോയി… ഞങ്ങളെ എല്ലാവരെയും നോക്കി ഒരു ചിരിയും നൽകി ഹരി തിരിച്ചു നാലുകെട്ടിന്റെ അവിടേക്കും… മയിരൻ… ഞാൻ മനസ്സിൽ ഉരുവിട്ടു…
അതിഥികളെല്ലാം പോയി കഴിഞ്ഞു ഞാൻ മുറിയിൽ പോയി കുറച്ചു നേരം കിടന്നു… മനസ്സിൽ വീണ്ടും വീണ്ടും മീര പാടിയ ഗാനം ഞാൻ ഉരുവിട്ടുകൊണ്ടിരുന്നു… എന്നോട് മാത്രം അവൾക്കെന്തിനാ ഇത്രയും വിരോധം എന്നു മാത്രം എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല… അവളോട് അടുക്കാനുള്ള കുറേ പോംവഴികൾ ഞാൻ കണക്കു കൂട്ടി വെച്ചു..
നാലാമത്തെ part വായിക്കാൻ പറ്റുന്നില്ല
Ella