ഞാൻ വീടിനു ഉള്ളിൽ കേറിയപ്പോൾ തടി കസേരയിലായി അച്ഛമ്മയും, അവരുടെ തോളിൽ കൈ വെച്ചു അരികിലായി സന്ധ്യ വല്യമ്മയും നില്ല്പുണ്ടായിരുന്നു… വല്യമ്മയുടെ കഴുത്തിൽ കിടക്കുന്ന സ്വർണ്ണമാല കണ്ടപ്പോൾ രാവിലെ നടന്ന കാര്യങ്ങൾ എന്റെ മനസ്സിലേക്കു ഓടി വന്നു. അവർക്കു എതിരായി വേറൊരു തടി കസേരയിൽ നല്ല തടിയുള്ളൊരു മനുഷ്യനും ഇരിപ്പുണ്ടായിരുന്നു… അയാളുടെ തലയിലൊരു മുടി പോലുമില്ലാ എന്നു തന്നെ പറയാം.. വെളുത്ത ഷർട്ടും വെള്ള മുണ്ടുമുടുത്ത അയാൾ എന്നെ കണ്ടപ്പോള്ളൊന്നു തല തിരിച്ചു നോക്കി ചിരിച്ചു കാണിച്ചു..
“അഹ്.. ശ്രീ മോൻ പുറത്തായിരുന്നോ…”
എന്നെ കണ്ടപ്പോൾ സന്ധ്യ വല്യമ്മ തിരക്കി…
“ഞാൻ വെറുതെ പുറത്തൂടെ നടക്കുവായിരുന്നു…“
”പട്ടണത്തിൽ ജീവിച്ചിട്ടു ഇവിടെ വന്നു നിൽക്കുന്നതു മുഷിപ്പ് ആവും അല്ലേ…”
കസേരയിലിരുന്ന മൊട്ട തലയൻ എന്നെ നോക്കി ചോദിച്ചു…”
“ഏയ്… അങ്ങനെയൊന്നുമില്ല…”
ഞാൻ അകത്തു കയറി ഒരു ഭിത്തിയിൽ ചാരി നിന്നു പറഞ്ഞു…
“ദീപനു മൂന്നല്ലേ മക്കളു…”
അച്ഛമ്മ മൊട്ടയെ നോക്കി ചോദിച്ചു…
“ഉവ്വാ… മൂത്തതു ബാങ്ക് ഉദ്യോഗസ്ഥനാ, അവന്റെ കേട്ടു കഴിഞ്ഞ ചിങ്ങത്തിലാരുന്നു… ഇവിടുന്നെല്ലാരും വന്നതല്ലേ… പിന്നുള്ള രണ്ടെണ്ണമാ ഇപ്പോൾ കൂടെ വന്നത്…”
അയാൾ അച്ഛമ്മയോടു പറഞ്ഞു…
“രണ്ടാണും ഒരു പെണ്ണും… അല്ലേ…”
അച്ഛമ്മ വീണ്ടും തിരക്കി…
“അതേ… ഏറ്റവും ഇളയതാ പെണ്ണ്… അവളിപ്പോൾ സംഗീതം പഠിക്കുവാ.. അതിനു മൂത്ത ചെറുക്കൻ വിദ്യാഭ്യാസമൊക്കെ നിർത്തി എന്നെ സഹായിക്കാൻ കൂടി…”
നാലാമത്തെ part വായിക്കാൻ പറ്റുന്നില്ല
Ella