“മാഷേ… ഇവിടെയിരുന്നു ഉറങ്ങി പോയോ…”
ഞാൻ വിളിച്ചപ്പോൾ അവൾ തല പൊക്കി നോക്കി…
“ഇയാൾക്കു എന്താ വേണ്ടേ…”
മീര എന്നെ നോക്കി ചോദിച്ചപ്പോൾ, നിന്നെ എന്നു പറയാനാണ് തോന്നിയതു….
“തന്നെ വിളിച്ചോണ്ടു ചെല്ലാൻ പറഞ്ഞു…”
“ആരു പറഞ്ഞു…”
“തനിക്കു ഏറ്റവും പ്രിയപ്പെട്ട സന്ധ്യ വല്യമ്മ…”
ഞാൻ പറഞ്ഞപ്പോൾ അവൾ സംശയത്തോടെ എന്നെ ഒന്നു നോക്കി എഴുന്നേറ്റു… ഞാൻ നടക്കുന്നതിനു തൊട്ടു പിന്നിലായി അവളും വന്നു.. ഞങ്ങൾ നട പാത എത്തിയപ്പോൾ വാതിലിന്റെ അവിടെ വന്നു മീനാക്ഷി നിൽപ്പുണ്ടായിരുന്നു…
“കുഞ്ഞു… നിന്നെ വല്യമ്മ വിളിക്കുന്നു…”
വാതിലിന്റെ മുന്നിൽ നിന്നും മാറി കൊടുത്തു മീനാക്ഷി എന്തെ പുറകിലായി വന്ന മീരയോടു പറഞ്ഞു… കുഞ്ഞുവോ.., ഇവളെ മീനാക്ഷി വിളിക്കുന്നതു അങ്ങനെയാണോ…
“എന്തിനു….”
കടുത്ത ശബ്ദത്തിൽ തന്നെ മീര ചോദിച്ചു… ഇനി ഇപ്പോൾ വന്നവരുടെ മുന്നിൽ വെച്ചും മീരയെ വഴക്കു പറയാൻ ആണെങ്കിൽ തള്ള വിവരമറിയും എന്നു ഞാൻ മനസ്സിൽ തീർച്ച പെടുത്തി…
“പാട്ടു പാടാൻ….”
മീനാക്ഷി പറഞ്ഞപ്പോൾ ഞാനും മീരയും ഞെട്ടി… അങ്ങനെ ഞങ്ങൾ ആദ്യമായി ഒരുമിച്ചു ഒരു കാര്യം ചെയ്തു… ഒരുമിച്ചുള്ള ജീവിതതിന്റെ തുടക്കമാവട്ടെ ഇതു…
“ഇപ്പോൾ എന്തിനാ ഞാൻ പാടുന്നെ….”
“ഇപ്പോൾ വന്ന പെൺകൊച്ചു നല്ലതുപോലെ പാടും എന്ന്… അവിടെ ഇരിക്കുന്ന വീണ കൊണ്ടു ഇവിടെ നീയാ പാടുന്നെ എന്നു പറഞ്ഞപ്പോൾ എങ്കിലൊരു മത്സരം ആവട്ടെയെന്നു ആ കൊച്ചു പറഞ്ഞു…”
മീനാക്ഷി അകത്തു കടന്ന മീരയോടു പറഞ്ഞു…
നാലാമത്തെ part വായിക്കാൻ പറ്റുന്നില്ല
Ella