അച്ഛനെ കാണാനില്ല എന്ന് പറഞ്ഞ് അടുത്തുള്ള പോലീസ് ആപ്പിസിലൊരു പരാതി വല്യച്ഛൻ കൊടുത്തിരുന്നു അതിനെ തുടർന്ന് വീട്ടിൽ രണ്ട് പോലീസുകാര് വന്ന് വിവരങ്ങൾ വാങ്ങി, അച്ഛൻ എഴുതി വെച്ച കത്തും എടുത്തുകൊണ്ട് പോയി… അത്താഴം കഴിച്ചു കരിഞ്ഞപ്പോൾ എന്റെ അടുത്ത് മീര വന്നു…
“അതെ നാളെ ഞാൻ അമ്പലത്തിൽ പോവുന്നുണ്ട്… ഉഷാമ്മ പറയാൻ പറഞ്ഞു…. വരുന്നുണ്ടേൽ രാവിലെ എഴുനേൽക്കണം… അല്ലാതെ ഇയാളെ നോക്കി ഇരിക്കാനൊന്നും പറ്റില്ലാ….”
എന്നോട് പറഞ്ഞിട്ട് മറുപടി കേൾക്കാൻ പോലും നിൽക്കാതെ അവൾ പോയി… അടുത്ത ദിവസം രാവിലെ അഞ്ചു മണിക്ക് തന്നെ ഞാൻ എഴുനേറ്റ് ഒരുങ്ങി താഴെ ചെന്നു… പക്ഷെ മീര പോയിട്ട് ഒരു ഈച്ച പോലും എഴുന്നേറ്റിലാരുന്നു… മീര മാത്രമേ അമ്പലത്തിൽ പോവാൻ കാണാവൊള്ളേ എന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു…
കുറച്ചു നേരത്തെ കാത്തിരുപ്പിന് ശേഷം മീര വന്നു… ഒരു വെള്ള ബ്ലൗസ്സും കസവുള്ള വെള്ള പാവാടയുമിട്ട് വന്ന അവളെ കണ്ടപ്പോൾ തന്നെ എന്റെ കിളി പറന്നു പോയി…
“രാവിലെ എഴുനേൽക്കാൻ പറഞ്ഞിട്ട് എത്ര നേരം നോക്കി ഇരിക്കണം…”
അന്തം വിട്ടവളെ നോക്കിയിരിക്കുന്ന എന്നെ അവളൊന്നു രൂക്ഷമായി നോക്കിയപ്പോൾ ഞാൻ ചമ്മൽ മാറ്റാൻ മുഖത്തൊരു വിമ്മിഷ്ട്ടം വരുത്തി ചോദിച്ചു…
“അമ്പലത്തിൽ തൊഴാൻ പോവാനാണ് വിളിച്ചേ…. അല്ലാതെ കാണിക്കപെട്ടി കുത്തി തുറക്കാനല്ല…. വെളിച്ചം വീഴുന്നതിന് മുൻപ് എഴുനേറ്റ് ഇരിക്കുവാ…”
എന്റെ മുന്നിലൂടെ വാതിലിന് അരികിലേക്ക് നീങ്ങി അവൾ പറഞ്ഞു…. മഹാ അഹങ്കാരി തന്നെ… ഇവളെ കെട്ടിയാലും എന്നുമീ തർക്കുത്തരം കേൾക്കണമല്ലോ ഭഗവതി…. രാവിലെ പുറത്ത് നല്ല തണുപ്പുണ്ടായിരുന്നു….

എന്തു പറ്റി ലേറ്റ് ആകുന്നല്ലോ
Bro next part submit cheytho
Bro, Next part Evide!! Eagerly waiting