തറവാട്ടിലെ നിധി 8 [അണലി] 1630

മീര ഒന്നും മിണ്ടാത്തയാണ് നടന്നിരുന്നത്.. മീനാക്ഷിയെ കഴിഞ്ഞ ദിവസം പത്തായ പുരയിൽ വെച്ച് കണ്ട സംഭവം പറയണമോയെന്ന് ഞാൻ ആലോചിച്ചെങ്കിലും വേണ്ടയെന്ന് തന്നെ തീരുമാനിച്ചു… വഴിയിൽ വെച്ച് അമ്പലത്തിലേക്ക് പോകുന്ന കുറച്ച് പേരെ കണ്ടു… എല്ലാവരുടെയും നോട്ടം മീരയിൽ തന്നെ….

ഈ നാട്ടിൽ ഉറപ്പായും അവളെകാൾ ഭംഗിയുള്ളൊരാളെ കാണുക ആസാദ്യമെന്ന് ഉറപ്പാണ്…. അവളെ നോക്കി കഴിഞ്ഞ് ആളുകൾ എന്നേയും നോക്കുനുണ്ട്… ഏതായീ ഭാഗ്യവാൻ എന്നാവുമോ അവരുടെ ചിന്ത…

അല്ലേൽ ഓട്ടോ ഡ്രൈവർക്കും ബെൻസ് കാറോ എന്നതാവും… ഏതായാലും കുഴപ്പമില്ല… മീര എന്റെ കൂടയല്ലേ വരുന്നത്… അത് തന്നെയൊരു കുളിരാ…

കുറച്ചു ദൂരം ചെന്നപ്പോൾ അമ്പലമെത്തി… അകത്തു കയറി തൊഴുത് ഇറങ്ങിയപ്പോൾ ആണ് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം നടന്നത്… കിട്ടിയ പ്രെസ്സാദാവുമായി അരികിലേക്ക് അവൾ വന്ന് ചന്ദനമെന്റെ നെറ്റിയിൽ ചാർത്തി തന്നു… അതിന്റെ പൊടി കണ്ണിലേക്ക് വീഴാതെയിരിക്കാൻ കണ്ണിന് മുകളിലായി കൈ വെച്ചവൾ എന്റെ നെറ്റിയിൽ ഊതി…

നീട്ടി എഴുതിയ കണ്ണുകളും, പുരുക്കങ്ങൾക്ക് ഇടയിലായി തൊട്ട ചെറിയ വെള്ള പൊട്ടും, ഊതാൻ വായു എടുത്തപ്പോൾ മറഞ്ഞിട് ഊതി കഴിഞ്ഞപ്പോൾ വീണ്ടും ദൃശ്യമായ നുണകുഴികളും, റോസാ പൂ നിറമുള്ള ചുണ്ടുമെല്ലാം കൂടെ കണ്ടപ്പോൾ ഞാൻ ഒരു നിമിഷം വേറേതോ ലോകത്തായി പോയി….

ഒരു യന്ത്രം പോലെ എന്റെ മുഖം മുന്നോട്ട് ചലിച്ചു… എന്റെ ചുണ്ടുകൾ നേരെ പോയി അവളുടെ മൂക്കിന്റെ മുകളിൽ പതിഞ്ഞു… ഞെട്ടി പുറകോട്ടു ചാടിയ അവളുടെ കൈയിൽ നിന്നും പ്രെസ്സാധമൊക്കെ നിലത്തു വീണു… എന്താ നടന്നതെന്ന് അറിയാതെ ഞങ്ങൾ രണ്ടുപേരും അല്പനേരം ഞെട്ടി നിന്നു… നിർവികാരയായി നിന്ന അവളുടെ മുഖം ഇരുണ്ടു… കണ്ണുകൾ നനഞ്ഞു…

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

45 Comments

Add a Comment
  1. സുഗുണൻ

    എന്തു പറ്റി ലേറ്റ് ആകുന്നല്ലോ

  2. Bro next part submit cheytho

  3. Bro, Next part Evide!! Eagerly waiting

Leave a Reply

Your email address will not be published. Required fields are marked *