’എന്ന് ഇവരോട് ദേവി വന്ന് പറഞ്ഞുവോ…‘
ഞാൻ അവരെ നോക്കി ചോദിച്ചപ്പോൾ അമ്പലത്തിന് അകത്തു നിന്നും പൂ നൂലൊക്കെ ഇട്ട് ഒരു മുണ്ട് മാത്രം ഉടുത്ത കൊടവയരുള്ള നമ്പൂതിരി പുറത്തേക്ക് ഇറങ്ങി വന്നു… പടിവാതിൽ മറഞ്ഞു നിന്നവർ അയാൾക്ക് വഴി മാറി കൊടുത്തു…
‘ഉണ്ണീ…. പ്രശ്നം വെച്ചപ്പോൾ തെളിഞ്ഞതാ… കാര്യം അമ്മ തമ്പുരാട്ടിയോട് ബോധിപിച്ചപ്പോൾ പറഞ്ഞു ഇനി ഇവറ്റകളെ അമ്പലത്തിന്റെ പുറത്ത് നിന്നു തൊഴാനും അനുവദിക്കേണ്ട എന്ന്…. രാവിലെ ഇതുങ്ങളു വന്ന് പടിവാതിലിനു മുന്നിൽ നിൽപ്പല്ലേ… ദേവി കണ്ണ് തുറന്ന് പടിവാതിലിലോട്ടു നോക്കുമ്പോളെന്നും കാണുന്നത് ഈ അശ്രീകരങ്ങളെ… പിന്നെ നാട് എങ്ങനെ നന്നാവാനാണ്…‘
നമ്പൂതിരിയെന്റെ അടുക്കലേക്ക് വന്ന് പറഞ്ഞു…
’നാട് ഇത്ര നന്നായത് മതി… അമ്മയോട് ഞാൻ പറഞ്ഞുകൊള്ളാം…. ഇവര് പണ്ടത്തേതു പോലെ തന്നെ പുറത്ത് നിന്ന് തൊഴുത് പൊക്കോട്ടെ…‘
അതും പറഞ്ഞ് ഞാൻ മുന്നിൽ മാറി നിന്ന കിളവനെ നോക്കി… അയാൾക്കു പുറകിലായി ഒരു പെൺകുട്ടി… അത് യാമിയാണ്… പക്ഷെ അവൾക്കു പ്രായം കുറഞ്ഞത് പോലെ… മെലിഞ്ഞു ചെറിയ മാറിടവും കുഞ്ഞു കണ്ണുകളുമായി നിൽക്കുന്ന ഈ പെണ്ണ് യാമിയുടെ കുട്ടികാലം പോലെ തോന്നി… ഞാൻ നോക്കിയപ്പോൾ അവൾ കണ്ണുകൾ നിലത്തേക്ക് താഴ്ത്തി…
“ശ്രീ…. ശ്രീ…. എന്ത് പെറ്റി ശ്രീ…. കണ്ണ് തുറക്ക് ശ്രീ…”
മീരയുടെ ശബ്ദമെന്റെ കാതുകളെ തുളച്ചു തലച്ചോറിലേക്ക് വന്നപ്പോളാണ് ഞാൻ കണ്ണ് പകുതി തുറന്നത്…. ചുറ്റും കുറേ ആളുകൾ നിൽക്കുന്നു… എന്റെ മുന്നിലായി മീര മുട്ടിൽ നിൽക്കുന്നു… അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി വരുന്നുണ്ട്… ഇവൾക്കിത് എന്തു പെറ്റി…
എന്തു പറ്റി ലേറ്റ് ആകുന്നല്ലോ
Bro next part submit cheytho
Bro, Next part Evide!! Eagerly waiting