“എന്റെ മുരളി ഇപ്പോൾ എവിടെയാണോ…. അവൻ എന്തേലും കഴിക്കുന്നുണ്ടാവോ…. അവനെ ഇവിടുന്ന് ആരും അന്ന്വസ്സിച്ചു പോലും പോവുന്നില്ലല്ലോ…”
“പോലീസിൽ പറഞ്ഞിട്ടില്ലേ അമ്മേ…. അവര് തിരക്കുന്നുണ്ട്…”
രാജൻ വല്യച്ഛൻ ആഹാരത്തിൽ തന്നെ ശ്രെദ്ധ കേന്ദ്രികരിച്ചു പറഞ്ഞു….
“ആവിശ്യം നമ്മുടെയല്ലേ…. പോലീസുകാരുടെ അല്ലല്ലോ…”
അച്ഛമ്മ വീണ്ടുമൊരു നെടുവീർപ്പോടെ പറഞ്ഞു…
“നമ്മൾ എവിടെയാണെന്ന് വെച്ച് പോയി തിരക്കാനാ…. മുരളി അളിയൻ തന്നെ പതുക്കെ തിരിച്ചു വന്നോളും…”
ബാലൻ ചെറിയച്ഛൻ അഭിപ്രായം പറഞ്ഞു…
“അവന് ഇവിടെ സമ്മാധാനം കൊടുത്ത് കാണില്ല… അതാ അവൻ മനസ്സ് ശരിയാക്കാൻ ഇങ്ങനൊരു കടുംകൈ ചെയ്തെ…”
അച്ഛമ്മ ഒളി കണ്ണിട്ട് ഉഷാമ്മയെ നോക്കി പറഞ്ഞു…
“ഞാൻ പോയി കണ്ടുപിടിച്ചു കൊണ്ടുവരാം….”
ഉഷാമ്മ പെട്ടന്നു തന്നെ മറുപടി പറഞ്ഞു…
“നീ പോയിട്ട് എന്ത് ചെയ്യാനാ ഉഷേ…”
സന്ധ്യാ വല്യമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു…
“ഞാൻ കാശിക്ക് പോയി തിരക്കാം…. ഞാൻ വിളിച്ചാൽ മുരളിയേട്ടൻ വരും…”
ഉഷാമ്മ കണ്ണുകൾ തിരുമ്മി പറഞ്ഞു…
“അതിന് നിനക്ക് കാശി എവിടെയാണ് എന്നേലും അറിയാമോ ഉഷാ… ഒന്ന് മിണ്ടാതെയിരി…”
വല്യമ്മ വീണ്ടും എതിർത്തു…
“ഞാൻ കൂടെ പോവാം…”
ഞാൻ അത് പറഞ്ഞത് ആലോചിച്ചു തന്നെയായിരുന്നു…. ഇപ്പോഴും ഇടയ്ക്ക് നോട്ടം കൊണ്ട് മീരയെന്നെ കൊളുത്തി വലിക്കുന്നുണ്ടായിരുന്നു, അവളുടെ അടുത്തു നിന്നും എനിക്ക് കുറച്ചു ദിവസം മാറി നിൽക്കണമായിരുന്നു….
“അതിന് ശ്രീക്കു കാശി എവിടെയാണെന്ന് അറിയാമോ…”
എന്തു പറ്റി ലേറ്റ് ആകുന്നല്ലോ
Bro next part submit cheytho
Bro, Next part Evide!! Eagerly waiting