തിരോധാനം [കബനീനാഥ്] 425

തിരോധാനം

The Mystery | Author : Kabaninath


“ ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്… അഥവാ എന്തെങ്കിലും സാദൃശ്യം തോന്നിയാൽ യാദൃശ്ചികതയാണെന്ന് അവകാശപ്പെടുന്നില്ല… ….”

 

🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️

 

അക്ഷരനഗരി………..

 

റെയിൽ പാളത്തിന്റെ അപ്പുറം തകർന്നു കിടക്കുന്ന ഓടച്ചാൽ…

കറുത്ത നിറത്തിൽ മലിനജലം കെട്ടിക്കിടക്കുന്നു…

ഏതോ തട്ടുകടക്കാർ ഒഴിവാക്കിപ്പോയ, പൊട്ടിയ കവറിൽ നിന്നും പുറത്തുചാടിയ, ചീഞ്ഞ ബ്രഡ്ഡിന്റെ അവശിഷ്ടങ്ങൾ കണ്ടതും ടോണിയ്ക്ക് ഓക്കാനം വന്നു..

നല്ല ദുർഗന്ധം ഉയരുന്നുണ്ടായിരുന്നു..

കഴിഞ്ഞു പോയ മഴയിൽ അടിഞ്ഞു കൂടിയ മാലിന്യക്കൂമ്പാരത്തിലേക്ക് നോക്കി , മൂക്കുപൊത്തി  ടോണി പിറുപിറുത്തു..

“ നീ എന്നെ ഇല്ലാത്ത അസുഖം വരുത്തി വെയ്ക്കാൻ വിളിച്ചു കൊണ്ടു വന്നതാണോ… ?”

“” നിനക്ക് അയാളെ കാണണോ… ?”

മൂക്കുപൊത്തിക്കൊണ്ട് തന്നെയാണ് ഷാഹുലും ചോദിച്ചത്…

ടോണി മറുപടി പറഞ്ഞില്ല..

ആവശ്യക്കാരൻ താനാണ്…

അവനിതിൽ ഇടപെടേണ്ട ഒരു കാര്യവും ഇല്ല…

അല്ലെങ്കിലും പ്രതീക്ഷ വെച്ചു പോവുകയല്ല..

ഇതല്ലാതെ ഇനി ഒരു മാർഗ്ഗവും അവശേഷിക്കുന്നില്ല…

ചുമലിൽ കോണിച്ച് കോർത്തിട്ടിരുന്ന ബാഗ് നിലത്തുവീഴാതെ അവൻ നെഞ്ചോടു ചേർത്തുപിടിച്ചു…

മാലിന്യത്തിൽ ചവുട്ടാതെ ഇരുവരും ഒറ്റ തിരിഞ്ഞു നിൽക്കുന്ന ആ പഴയ കെട്ടിടത്തിനടുത്തെത്തി……

ഓടുമേഞ്ഞ രണ്ടു നില കെട്ടിടം…

താഴെയുള്ള രണ്ടു മുറികളുടെ നീല പെയിന്റടിച്ച മരത്തിന്റെ ഷട്ടർ അടഞ്ഞുകിടക്കുന്നു…

ഇടതു വശത്തുകൂടി മരത്തിന്റെ ഗോവണി തന്നെയാണ് മുകളിലേക്ക് കയറാനുപയോഗിക്കുന്നത്…

The Author

20 Comments

Add a Comment
  1. Bro manjimanjitham pd ayi iduvo

  2. Nalla oru thriller vibe adikkunnud kabanikutta 🔥🔥🔥 waiting for next part 😎😎😎

  3. ഇനി ഡിറ്റക്ടീവ് കബനിയുടെ നാളുകൾ..♥️ ഞാൻ അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കാ.. ഒരുപാട് കഥകൾ.. അതിൽ ഒരുപാട് കാരക്ടറുകൾ..

    ഈ കാരക്ടറുകളിലെല്ലാം ഇരുന്ന് ജീവിക്കേണ്ടി വരില്ലേ..? എങ്ങനെ ഇതൊക്കെ handle ചെയ്യുന്നു..? എനിക്ക് തോന്നുന്നത് നിങ്ങൾ അന്യൻ ആണെന്നാണ് ചില സമയത്ത് അമ്പിയും മറ്റൊരു സമയത്ത് റെമോയൂം കൂടെ കേറിവരും..😁 പിന്നെ ഒരുകാര്യം.. എനിക്ക് ഇഷ്ടപ്പെട്ട
    കഥയാണ് ആ ഗിരിയുടേതും കേട്ടോ.. ♥️

    എന്തായാലും ഗോളിൽ റെമോയുടെ താണ്ഡവത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️

  4. ☆☬ ദേവദൂതൻ ☬☆

    Hello bro വീണ്ടും പുതിയ ഒരു വെടിക്കെട്ട് കഥ കൂടി തന്നതിൽ ആദ്യം തന്നെ നന്ദി അറിയിക്കുന്നു.ഗോൾ വീണ്ടും തുടരാൻ കാണിച്ച മനസിന് Thanks. Haters പലതും പറയും, bro അതൊന്നും കാര്യമാക്കണ്ട. എന്നെപ്പോലെ ഒരുപാട് പേർ Full Suppot ഉമായി കൂടെ തന്നെ ഉണ്ട്. ഞങ്ങൾക്ക് വേണ്ടി എഴുതണം. പിന്നെ ഗോൾ തിരിച്ച് തന്ന പോലെ പഴയ ബാക്കി കഥകൾ കൂടി വന്നാൽ നന്നായിരുന്നു. its just a request.

  5. ആട് തോമ

    വീണ്ടും കബനി മാജിക്. ഇനി അങ്ങോട്ട് അകക്ഷയുടെ നാളുകൾ 😍😍😍😍

  6. Dark Knight മൈക്കിളാശാൻ

    തുടക്കം കിടിലൻ

  7. ഡ്രാക്കുള കുഴിമാടത്തിൽ

    നിങ്ങളെ നമിച്ചണ്ണാ..

    ഇതെന്റെ സ്റ്റഡി മെറ്റീരിയൽ ആണ്..

    ഇത് ഞാനിങ്ങ് എടുക്കുവാ.. 😁

    ഹോംസ്? 😲

    ❤️❤️❤️

  8. നന്ദുസ്

    Waw.. Its a കബനി സ്പെഷ്യൽ.. അതിനെ കവച്ചുവെയ്ക്കാൻ കബനി മാത്രം..
    വായിച്ചുതുടങ്ങിയപ്പോൾ ഒന്നും മനസിലായില്ല. പക്ഷെ ഓരോ പേജുകൾ മാറിമറിയുമ്പോഴും ഉദ്വേഗം കൂടി വരികയാണ്.. എന്തോ സംഭവിക്കാൻ പോകുന്നപോലെ.. Yes കബനിയുടെ താണ്ടവം തുടങ്ങാൻ പോകുന്നു ന്നുള്ള സൈറൺ മുഴങ്ങിക്കഴിഞ്ഞു…
    ഇനി ആകാംഷയാണ് മുന്നോട്ടുള്ള ഓരോ നിമിഷങ്ങളും… 🤭🤭🤭👏👏👏
    കാത്തിരിക്കുന്നു കബനി സഹോ…. ❤️❤️❤️❤️❤️❤️❤️❤️❤️

  9. വളരെ കാലത്തിനു ശേഷം നല്ലൊരു ത്രില്ലർ കിട്ടാൻ പോവുന്നു….

  10. മനസ്സിനെ മാന്ത്രികമാക്കി തളഹൃദയത്തിൽ അലിഞ്ഞു ചേരുന്ന ഒരു വെൻതിങ്കൾ പുഷ്പം അതാണെനിക്ക് കബനീയുടേ എഴുത്ത് തുടരുക ജേഷ്ഠ അങ്ങയുടെ പ്രയാണം

  11. കാർത്തു

    തുടരണം പ്ലീസ് 🙏

  12. കള്ളൻ പവിത്രൻ

    ചാരസുന്ദരി ഒക്കെ പോയ പോലെ ഈ കഥയും പോവല്ലേ എന്ന പ്രാർത്ഥനയെ ഉള്ളൂ , നടന്ന സംഭവങ്ങളുമായി കൂട്ടി വായിച്ചാൽ ഈ കഥ വിഷയമാവും anyway കബനീ ninte എഴുത്തിൻ്റെ മാന്ത്രികത ഇതിലും ഉണ്ട് , അടുത്ത ഭാഗത്തിനായി കട്ടക്ക് വെയിറ്റ് ചെയ്യലാ❤️

  13. Oru അസാധ്യ എഴുത്തുകാരൻ ആണ് നിങ്ങൾ….

    1. Interesting story 👍👍

  14. Wowww…

    എന്താ എഴുത്തിന്റെ ഒരു മന്ത്രികത..
    14 പേജിൽ ഒരു മണ്ണാങ്കട്ടയുമില്ല.. എന്നാലോ മുഴുവൻ വായിക്കാതെ ഇറങ്ങിപോരാനും പറ്റൂല..

    ഇതൊരുതരം കീഴടങ്ങലാണ്, കഴിവുള്ള എഴുത്തുകാരോനുടുള്ള കീഴടങ്ങൽ..

    🩵🩵🩵🩵🩵

    1. Tvm പറഞ്ഞതിനോട് ഞാൻ പൂർണമായി യോജിക്കുന്നു 🤭പിന്നെ ചുണ്ടിലെ ചുരുട്ട് മാറ്റി ചിരിക്കുന്ന ആൾ കളത്തട്ടിലേക്ക് ഇറങ്ങി വരട്ടെ 😁അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു 💃🏻💃🏻

  15. അരേവാ.. കബനിയിൽ നിന്നും പ്രതീക്ഷിക്കുന്ന ഒരു യോണർ ആയിരുന്നു ക്രൈം ത്രില്ലർ. വരാനിരിക്കുന്ന ഓരോ ഭാഗവും ആകാംക്ഷയുടെ മുൾമുനയിലായിരിക്കും വായന എന്ന് ഉറപ്പിച്ചു കൊണ്ട് ആദ്യഭാഗവും സൂചന നൽകി. സ്നേഹം 🥰

    1. Nalla thudakkam

Leave a Reply

Your email address will not be published. Required fields are marked *