ടോണി പ്രതീക്ഷയോടെ അയാളെ നോക്കി…
“ ആദ്യമേ പറയാം… എന്റെ കാര്യമായതു കൊണ്ട് വലിയ പ്രതീക്ഷ ഒന്നും വേണ്ട.. ഒരു പട്ടാളക്കാരന്റെ മനോധൈര്യമൊന്നും ഇപ്പോൾ എന്നിൽ അവശേഷിച്ചിട്ടില്ല… പിന്നെ ഉള്ളത് ഒന്നു മാത്രമാ………. “
അയാൾ ഒന്നു നിർത്തി വട്ടത്തൊപ്പി ഒന്നുകൂടി ശിരസ്സിൽ ഉറപ്പിച്ചു…
“ ഞാൻ എന്തായിരുന്നു എന്ന് ചിലരെയൊക്കെ മനസ്സിലാക്കി കൊടുക്കുക എന്നൊരു ലക്ഷ്യം മാത്രം… അതിന് നിന്നെയോ നിന്റെ സഹോദരിയേയോ കരുവാക്കുകയൊന്നുമല്ല…””
ടോണിയും ഷാഹുലും അയാളെ ശ്രദ്ധിച്ചു തുടങ്ങി…
അയാൾക്ക് ആരോടൊക്കെയോ വാശിയുണ്ട്…
അതൊന്ന് ഊതിക്കത്തിച്ചാൽ ചിലപ്പോൾ……….
പക്ഷേ ഇപ്പോഴും അയാൾ ഒന്നും പറഞ്ഞിട്ടില്ല…
“” സർ കൈ ഒഴിയരുത്………. “
നനഞ്ഞ മിഴികളോടെ ടോണി കൈ കൂപ്പി…
“” ഛെ………..! എന്തായിത്……….?””
അയാൾ അവന്റെ കൈ തട്ടി മാറ്റി…
“ ആണായിപ്പിറന്ന ഒരുത്തൻ യാചിക്കുന്നോടാ………..””
അയാൾ അവന്റെ നെഞ്ചിൽ ചെറുതായി രണ്ടു തട്ടുതട്ടി…
“” പോയത് നിന്റെ സഹോദരിയാ… തിരഞ്ഞു പിടിക്കേണ്ടത് നിന്റെ കടമയാ.. അല്ലാതെ ഇവിടെ വന്നു കിടന്ന് മോങ്ങുകയല്ല വേണ്ടത്………. “
ടോണിയുടെ മുഖം കരയുന്ന ഭാവത്തിലായി…
അവൻ നിറഞ്ഞ മിഴികളോടെ ഷാഹുലിനെ നോക്കി…
കൂട്ടുകാരന്റെ സങ്കടം കണ്ടതും ഷാഹുൽ ഒരടി മുന്നിലേക്ക് വെച്ചു..
“” അറിയാം സാറേ… പെങ്ങളൊരാളെ കാണാതായാൽ ഏതറ്റം വരെയും പോകാനും കണ്ടെടുക്കാനും തയ്യാറായവനും തണ്ടെല്ലുറപ്പുള്ളവനുമാണ് അവൻ… പക്ഷേ സാറിനറിയാത്തൊരു യാഥാർത്ഥ്യമുണ്ട്…. ആ പെങ്ങളെ പഠിപ്പിച്ചു കൂട്ടിയ കണക്കിൽ ലോൺ വാങ്ങിയും പലിശയ്ക്കു പണമെടുത്തും തിരിച്ചടയ്ക്കാൻ വഴിയില്ലാതെ വഴിയാധാരമാകാൻ പോകുന്ന ഒരച്ഛനും അമ്മയും കൂടി ആ വീട്ടിലുണ്ട്…”
Bro manjimanjitham pd ayi iduvo
Nalla oru thriller vibe adikkunnud kabanikutta

waiting for next part 


ഇനി ഡിറ്റക്ടീവ് കബനിയുടെ നാളുകൾ..♥️ ഞാൻ അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കാ.. ഒരുപാട് കഥകൾ.. അതിൽ ഒരുപാട് കാരക്ടറുകൾ..
ഈ കാരക്ടറുകളിലെല്ലാം ഇരുന്ന് ജീവിക്കേണ്ടി വരില്ലേ..? എങ്ങനെ ഇതൊക്കെ handle ചെയ്യുന്നു..? എനിക്ക് തോന്നുന്നത് നിങ്ങൾ അന്യൻ ആണെന്നാണ് ചില സമയത്ത് അമ്പിയും മറ്റൊരു സമയത്ത് റെമോയൂം കൂടെ കേറിവരും..
പിന്നെ ഒരുകാര്യം.. എനിക്ക് ഇഷ്ടപ്പെട്ട
കഥയാണ് ആ ഗിരിയുടേതും കേട്ടോ.. ♥️
എന്തായാലും ഗോളിൽ റെമോയുടെ താണ്ഡവത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️
Hello bro വീണ്ടും പുതിയ ഒരു വെടിക്കെട്ട് കഥ കൂടി തന്നതിൽ ആദ്യം തന്നെ നന്ദി അറിയിക്കുന്നു.ഗോൾ വീണ്ടും തുടരാൻ കാണിച്ച മനസിന് Thanks. Haters പലതും പറയും, bro അതൊന്നും കാര്യമാക്കണ്ട. എന്നെപ്പോലെ ഒരുപാട് പേർ Full Suppot ഉമായി കൂടെ തന്നെ ഉണ്ട്. ഞങ്ങൾക്ക് വേണ്ടി എഴുതണം. പിന്നെ ഗോൾ തിരിച്ച് തന്ന പോലെ പഴയ ബാക്കി കഥകൾ കൂടി വന്നാൽ നന്നായിരുന്നു. its just a request.
വീണ്ടും കബനി മാജിക്. ഇനി അങ്ങോട്ട് അകക്ഷയുടെ നാളുകൾ



♥️
തുടക്കം കിടിലൻ
നിങ്ങളെ നമിച്ചണ്ണാ..
ഇതെന്റെ സ്റ്റഡി മെറ്റീരിയൽ ആണ്..
ഇത് ഞാനിങ്ങ് എടുക്കുവാ..
ഹോംസ്?
Waw.. Its a കബനി സ്പെഷ്യൽ.. അതിനെ കവച്ചുവെയ്ക്കാൻ കബനി മാത്രം..














വായിച്ചുതുടങ്ങിയപ്പോൾ ഒന്നും മനസിലായില്ല. പക്ഷെ ഓരോ പേജുകൾ മാറിമറിയുമ്പോഴും ഉദ്വേഗം കൂടി വരികയാണ്.. എന്തോ സംഭവിക്കാൻ പോകുന്നപോലെ.. Yes കബനിയുടെ താണ്ടവം തുടങ്ങാൻ പോകുന്നു ന്നുള്ള സൈറൺ മുഴങ്ങിക്കഴിഞ്ഞു…
ഇനി ആകാംഷയാണ് മുന്നോട്ടുള്ള ഓരോ നിമിഷങ്ങളും…
കാത്തിരിക്കുന്നു കബനി സഹോ….
വളരെ കാലത്തിനു ശേഷം നല്ലൊരു ത്രില്ലർ കിട്ടാൻ പോവുന്നു….
മനസ്സിനെ മാന്ത്രികമാക്കി തളഹൃദയത്തിൽ അലിഞ്ഞു ചേരുന്ന ഒരു വെൻതിങ്കൾ പുഷ്പം അതാണെനിക്ക് കബനീയുടേ എഴുത്ത് തുടരുക ജേഷ്ഠ അങ്ങയുടെ പ്രയാണം
തുടരണം പ്ലീസ്
ചാരസുന്ദരി ഒക്കെ പോയ പോലെ ഈ കഥയും പോവല്ലേ എന്ന പ്രാർത്ഥനയെ ഉള്ളൂ , നടന്ന സംഭവങ്ങളുമായി കൂട്ടി വായിച്ചാൽ ഈ കഥ വിഷയമാവും anyway കബനീ ninte എഴുത്തിൻ്റെ മാന്ത്രികത ഇതിലും ഉണ്ട് , അടുത്ത ഭാഗത്തിനായി കട്ടക്ക് വെയിറ്റ് ചെയ്യലാ
Oru അസാധ്യ എഴുത്തുകാരൻ ആണ് നിങ്ങൾ….
Interesting story

Wowww…
എന്താ എഴുത്തിന്റെ ഒരു മന്ത്രികത..
14 പേജിൽ ഒരു മണ്ണാങ്കട്ടയുമില്ല.. എന്നാലോ മുഴുവൻ വായിക്കാതെ ഇറങ്ങിപോരാനും പറ്റൂല..
ഇതൊരുതരം കീഴടങ്ങലാണ്, കഴിവുള്ള എഴുത്തുകാരോനുടുള്ള കീഴടങ്ങൽ..
Tvm പറഞ്ഞതിനോട് ഞാൻ പൂർണമായി യോജിക്കുന്നു
പിന്നെ ചുണ്ടിലെ ചുരുട്ട് മാറ്റി ചിരിക്കുന്ന ആൾ കളത്തട്ടിലേക്ക് ഇറങ്ങി വരട്ടെ
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു 

അരേവാ.. കബനിയിൽ നിന്നും പ്രതീക്ഷിക്കുന്ന ഒരു യോണർ ആയിരുന്നു ക്രൈം ത്രില്ലർ. വരാനിരിക്കുന്ന ഓരോ ഭാഗവും ആകാംക്ഷയുടെ മുൾമുനയിലായിരിക്കും വായന എന്ന് ഉറപ്പിച്ചു കൊണ്ട് ആദ്യഭാഗവും സൂചന നൽകി. സ്നേഹം
Nalla thudakkam