ദി റൈഡർ 8 [അർജുൻ അർച്ചന] [Climax] 154

അവളെന്റെ മുഖത്തേക്ക് നോക്കി…. ചുണ്ട് കൊണ്ട് ഉമ്മ എന്ന് കാണിച്ചു…… ഞാനും തിരിച്ചു അതേപോലെ തന്നെ കാണിച്ചു …… വേഗം തലയൊക്കെ തുവർത്തി കൊടുത്ത് ഞങ്ങൾ ഉറങ്ങാൻ കിടന്നു…. രാവിലെ നേരത്തെ പോവണ്ടതല്ലേ….. ഞങ്ങൾ പുറത്തു നിന്ന് കഴിച്ചിരുന്നു അതുകൊണ്ട് വിശപ്പില്ലായിരുന്നു…….
എന്റെ നെഞ്ചിൽ തലചായ്ച്ചു കൊണ്ടവൾ മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു….. പതുക്കെ ഞാനും……….

**************************

തണുത്ത വെള്ള തുള്ളികൾ മുഖത്തേക്ക് വീണപ്പോളാണ് ഞാൻ കണ്ണ് തുറന്നത്…….
നോക്കിയപ്പോൾ അച്ചു….. കുളിച്ചിട്ട് വന്നേക്കുവാണ്
അവളുടെ നീണ്ട മുടിയുടെ തുമ്പിൽ തുളുമ്പി നിന്നിരുന്ന തുള്ളി എന്റെ മുഖത്തേക്ക് തെറിപ്പിച്ചതാണ് കക്ഷി…..

” പോവണ്ടേ….. ”

” ഓ ഭയങ്കര പഞ്ച്വൽ ആണല്ലോ….. ” ഞാൻ സമയം നോക്കികൊണ്ട് പറഞ്ഞു…. സമയം നാലര ആവാറായി

” അയ്ശരി ഇപ്പൊ എനിക്കായോ കുറ്റം കൊള്ളാം….. വേഗം പോയ്‌ കുളിച്ചേ… ചെല്ല് ചെല്ല്…..”

പെണ്ണ് ഭയങ്കര ത്രില്ലിൽ ആണല്ലോ ദൈവമേ എന്ന് വിചാരിച്ചു ഒരു വിധം എണീറ്റ് കുളിച്ചു….. ഞാനും ഭയങ്കര ത്രില്ലിൽ ആയിരുന്നു ….

കുളിച്ചു റെഡി ആയി ….. കുഞ്ഞ തന്ന ചായയും കുടിച്ച് കാറിനടുത്തു എത്തിയപ്പോൾ കറക്റ്റ് അഞ്ചു മണി……

എന്റെ പുറകെ വന്ന അവൾ പക്ഷെ അപ്പോൾ മാത്രമാണ് കാറിൽ ആണ് പോകുന്നതെന്ന് അറിയുന്നത് തന്നെ…..

” ഇതെന്തുവാ കാറിൽ ആണോ പോണേ…. ”

എന്റെ ചുവന്ന ബ്രീസയേ ചൂണ്ടികൊണ്ടവൾ ചോദിച്ചു…….

‘ ഏതിൽ പോയ എന്താ നിനക്കു മൂന്നാർ കണ്ട പോരെ….. വാ ഇങ്ങോട്ട് ”

അവളുടെ മുഖം മങ്ങി….. പിണങ്ങി കൊണ്ടവൾ കാറിന്റെ ബാക്ക് സീറ്റിൽ കയറിയിരുന്നു……

ഞാൻ ബാക്ക് ഡോർ തുറന്നു കൊണ്ട് അവളോട് പറഞ്ഞു….

” എടി ഫ്രണ്ടിൽ കയറി ഇരിക്കടി എന്നെ വെറുതെ ഡ്രൈവർ ആക്കാതെ…. ”

” ആകട്ടെ….. എനിക്ക് കാർ ഇഷ്ടമല്ലന്ന് നിനക്ക് അറിയില്ലേ….. ”

” ഹൈറേഞ്ച് അല്ലേ അത്കൊണ്ടാ ബൈക്ക് എടുക്കാത്തെ……പിന്നെ കാർ ആയിരിക്കും കംഫർട്ടബിൾ….. ”

” കുന്തമാണ് ”

” എടീ ഒരു യാത്രയ്ക്ക് ഇറങ്ങുമ്പോൾ ഇങ്ങനെ ദേഷ്യം പിടിച്ചു ഇരിക്കാതെ ….”

കുഞ്ഞേടെ വക ഡയലോഗ്

4 Comments

Add a Comment
  1. Adipwoliiiii♥️
    Ithupolulla vere kadhakal paranj tharuvoooooo?

  2. Nalla oru love story,. Valare nannayi

  3. വളരെ നന്നായിട്ടുണ്ട്. നല്ലൊരു ലവ് സ്റ്റോറി. Waiting for the next one.
    Regards.

Leave a Reply