ഉടനെ ഒരു മരുതികാർ സംഭവസ്ഥത്തേക്ക് കുതിച്ചെത്തി. ബൈക്കിൽ നിന്നും വീണ ആ ചെറുപ്പക്കാരനെ രണ്ട് മൂന്നു പേർ ചേർന്ന് ബലം പ്രയോഗിച്ച് കാറിനുള്ളിലേക്കു വലിച്ചുകയറ്റി.
നിലത്തു വീണുകിടക്കുന്ന ബൈക്ക് ഒരാൾ താങ്ങിയെടുത്ത് സ്റ്റാർട്ട് ചെയ്ത് കൊണ്ടുപോകുന്നത് അർജ്ജുൻ നോക്കിനിന്നു.
എന്താണ് സംഭവിച്ചത് എന്നറയാതെ അർജ്ജുൻ ചുറ്റുപാടും നോക്കി.
രാത്രിയുടെ നിശബ്ദത അർജ്ജുവിനെ വല്ലാതെ അലട്ടികൊണ്ടിരുന്നു.
രണ്ടുദിവസത്തെ മഴയിൽ റോഡ് വരെ ക്ലാവുപിടിച്ചു കിടക്കുകയാണെന്നു ബൈക്കിൽ നിന്നും റോഡിലേക്ക് ഇറങ്ങിയപ്പോൾ അയാൾക്ക് മനസിലായി.
വലതുകൈകൊണ്ടു നെറ്റിയിലേക്ക് ഇറങ്ങിക്കിടക്കുന്ന മുടിയിഴകളെ കോതിയൊതിക്കിക്കൊണ്ട് അർജ്ജുൻ സംഭവസ്ഥലത്തേക്ക് നടന്നു.
ഒപ്പം തന്റെ നിക്കോൺ ക്യാമറയും കൈയിൽ കരുതി.
സ്ട്രീറ്റ്ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ
ബൈക്ക് റോഡിൽ വീണുരഞ്ഞതിന്റെ പാടുകൾ അർജ്ജുൻ തന്റെ ക്യാമറകണ്ണുകൾകൊണ്ട് ഒപ്പിയെടുത്തു.
തിരിഞ്ഞു നടക്കുമ്പോഴാണ് ഇളംങ്കാറ്റിന്റെ ഗതിക്കനുസരിച്ച് പാറിനടക്കുന്ന ഒരു കടലാസ് അർജ്ജുവിന്റെ ശ്രദ്ധയിൽപ്പെട്ടത്.
കുനിഞ്ഞിരുന്നു അയാൾ ആ കടലാസുകഷ്ണം കൈയിലെടുത്തു.
രക്തക്കറയെന്നുതോന്നിക്കുന്ന എന്തോ അതിൽ പറ്റിപ്പിടിച്ചിരിക്കുന്നു.
മൊബൈൽ ഫ്ലാഷ് ഓൺചെയ്ത് അർജ്ജുൻ ആ കടലാസുകഷ്ണം തിരിച്ചും മറിച്ചും നോക്കി.
വ്യത്യസ്തമായി ഒന്നും കണ്ടില്ല, ഏതോ ബില്ലിന്റെ ബാക്കി പത്രംഎന്നപോലെ അവശേഷിക്കുന്ന ആ കടലാസുകഷ്ണം അയാൾ തന്റെ പേഴ്‌സിനുള്ളിലേക്ക് തിരുകി. അപ്പോഴും സംശയങ്ങൾ ബാക്കിയായിരുന്നു.
ആരാണ് ആ ചെറുപ്പക്കാരൻ?
എന്തിനാണ് അയാളെ പിടിച്ചുകൊണ്ടുപോയത്.?
വിനു ബ്രോ അടിപൊളി സ്റ്റാർട്ട്. അവതരണം ഇതുവരെ നന്നായിട്ടുണ്ട്.
ട്വിസ്റ്റുകളും എല്ലാം ഉൾപ്പെടുത്തണം. ഒരു അടിപൊളി ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ പ്രേതിക്ഷിക്കുന്ന
Superb
Thangal thirichu vannathinu thanks …
Adutha bagam vaYichittu bakki kanam