“ഡേയ്, സുട്രാ അന്ത നായെ..”
പുറത്തുനിന്നും ഉച്ചത്തിലുള്ള സംസാരം കേട്ടയുടനെ ഹാളിൽ അവശേഷിക്കുന്ന ബാക്കിയുള്ളവരും ഓടി.
അടുത്തനിമിഷം രഞ്ജൻ തോക്കുമായി അവർ നിന്നിരുന്ന സ്ഥലത്തേക്ക് ചലിച്ചു.
“സർ, ദേ..”
അർജ്ജുൻ കാണിച്ചുകൊടുത്ത ദിക്കിലേക്ക് നോക്കിയ രഞ്ജൻ ഉടൻ തന്നെ കൈയ്യിൽ കരുതിയ തോക്ക് അരയിലേക്ക് തിരുകി.
“അർജ്ജുൻ കം ഫാസ്റ്റ്.”
രഞ്ജൻ ശബ്ദമുണ്ടാക്കാതെ അർജ്ജുൻ കാണിച്ചുകൊടുത്ത ദിക്കിലേക്ക് ചെന്നു.
കെട്ടിത്തൂക്കിയ മുളയിൽ കൈകൾബന്ധിച്ച്, വായയിൽകൂടി രക്തം കട്ടകുത്തി ഒലിച്ചിറങ്ങുന്ന സുധീഷ് കൃഷ്ണയെ രഞ്ജൻ അവിടെ കണ്ടു.
അർജ്ജുൻ ഓടിച്ചെന്ന് അയാളെ തട്ടിവിളിച്ചു.
“ഏയ്, ചേട്ടാ… ചേട്ടാ.. ആർ യൂ ഓക്കെ.?”
മുഖം അല്പമുയർത്തി സുധി അർജ്ജുവിനെ നോക്കി. പെട്ടന്ന് പോക്കെറ്റിൽ കിടക്കുന്ന രഞ്ജന്റെ മൈബൈൽഫോൺ വൈബ്രെറ്റ് ചെയ്തപ്പോൾ ചെവിയോട് ചേർത്തുവച്ച ബ്ലൂടൂത്ത് ഹെഡ്‌സെറ്റിനെ അയാൾ വിരലുകൊണ്ട് തടവി.
“സർ, അനസ്..”
“യെസ് അനസ്, ടെൽ മീ”
മുളയിൽ കൈകൾ ബന്ധിച്ച നിലയിൽകിടക്കുന്ന സുധീഷ് കൃഷ്ണയെ മോചിപ്പിക്കുന്നതിനിടയിൽ രഞ്ജൻ ചോദിച്ചു.
“സർ, പണി മൊത്തം പാളി”
“വാട്ട് ഹാപ്പൻ?”
രഞ്ജൻ വലതുകൈ ചെവിയോട് ചേർത്ത് ബ്ലൂടൂത്ത് ഹെഡ്‌സെറ്റിനെ സുരക്ഷിതമായി വച്ചു.
“സർ, പറയാൻ നേരമില്ല. സർ ഹൈവേയിലേക്ക് കയറിക്കോളൂ. ഞാൻ അവിടെ ഉണ്ടാകും.”
“അനസ്, വേർ ഈസ് ശ്രീ..?”
“ഐ ഡോണ്ട് നോ സർ. “
“മ്.”
അർജ്ജുൻ വേഗം സുധിയെ ബന്ധനത്തിൽ നിന്നും വേർപെടുത്തി.
നടക്കാൻ നന്നേ ബുദ്ധിമുട്ടിയ സുധിയെ രഞ്ജൻ തന്റെ തോളോട് ചേർത്തു പിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു.
PoliYeeeee ..kili parikkuna items banu broooo
Waiting for next part