“പോണപോക്കിൽ ഇവൻ എന്നെ കാണിച്ചുകൊടുത്തതുകൊണ്ട് ആ കൂട്ടത്തിലെ പകുതിപ്പേർ എന്റെനേരേക്ക് അടുത്തു. പിന്നെ നിന്നില്ല ഓട്ടമായിരുന്നു.
“സർ എങ്ങോട്ടാണ് ?
കണ്ണാടിയിലൂടെ രഞ്ജനെ നോക്കിക്കൊണ്ട് അർജ്ജുൻ ചോദിച്ചു.
“എന്റെ വീട്ടിലേക്ക്.”
“മ്,”
അർജ്ജുൻ ഗിയർമാറ്റി കാറിന്റെ വേഗത കൂട്ടി.
അരമണിക്കൂർ എടുത്ത് രഞ്ജന്റെ വീട്ടിലേക്ക് കാർ ഓടിച്ചുകയറ്റി.
“സർ, ഇയാൾ മയക്കത്തിൽതന്നെയാണ്.”
ശ്രീജിത്ത് പറഞ്ഞു.
“സുധീ, ഏയ്, സുധി.”
രഞ്ജൻ അയാളുടെ കവിളിൽ തട്ടിവിളിച്ചു.
മറുപടിയായി ഒന്നുമൂളുക മാത്രമേ സുധി ചെയ്‌തിരുന്നോള്ളൂ
ഡോർ തുറന്ന് കറിൽനിന്നും ശ്രീജിത്തും
അർജ്ജുവും സുധിയെ പൊക്കിയെടുത്ത് അകത്തേക്ക് നടന്നു.
ഹാളിലിരിക്കുന്ന സോഫയിലേക്ക് അവർ സുധിയെ കിടത്തി.
“അനസ്, താൻ കുറച്ചു വെള്ളം കൊണ്ടുവാ”
രഞ്ജൻ അനസിനെ നോക്കി പറഞ്ഞു.
“സർ,”
അയാൾ അടുക്കള ലക്ഷ്യമാക്കി നടന്നു.
വെള്ളവുമായിവന്ന അനസ് കൈവെള്ളയിലേക്ക് കുറച്ചു വെള്ളമെടുത്ത് സുധിയുടെ മുഖത്തേക്ക് തെളിച്ചു.
“ഏയ്, സുധി.”
അനസ് വീണ്ടും വിളിച്ചപ്പോൾ അയാൾ പതിയെ കണ്ണുതുറന്നു.
“നിങ്ങൾക്ക് കുഴപ്പൊന്നുമില്ല ഇവിടെ സെയ്ഫ് ആണ് ഓക്കെ. ടേക്ക് റെസ്‌റ്റ്.
ഒരു മണിക്കൂറിന് ശേഷം അവർ വീണ്ടും സുധിയെകാണാൻ ചെന്നു.
സോഫയിൽ കണ്ണുതുറന്ന് മലർന്നു കിടക്കുകയായിരുന്നു അയാൾ.
“സർ, എന്നാ ഞാൻ പോട്ടേ, വീട്ടിൽ വൈഫ് കാത്തുനിൽക്കുന്നുണ്ടാകും.”
അകത്തേക്ക് കടന്നുവന്നുകൊണ്ട് അർജ്ജുൻ പറഞ്ഞു.
“എങ്ങനാ പോകുന്നേ? “
PoliYeeeee ..kili parikkuna items banu broooo
Waiting for next part