“കാറുമായി ഫ്രണ്ട് വന്നിട്ടുണ്ട്.”
“മ്, വിവരങ്ങൾ പുറത്തേക്ക് വിടേണ്ട. നിന്റെ ജീവനും കൂടെ അപകടത്തിലാകും. ഓക്കെ. ഞാൻ വിളിപ്പിക്കാം.”
അർജ്ജുൻ പോയതിനു ശേഷം ശ്രീജിത്ത് ചെന്ന് ഉമ്മറത്തെവാതിൽ അടച്ചു.
രഞ്ജൻ സുധിയെ പിടിച്ചെഴുനേല്പിച്ചുകൊണ്ട് സോഫയിലേക്ക് ചാരിയിരുത്തി. അനസ് ഒരുഗ്ലാസ് വെള്ളവുമായി വന്ന് സുധിയുടെ നേരെ നീട്ടി.
അയാൾ അത് വാങ്ങികുടിച്ചു.
“ഡിവൈഎസ്പി രഞ്ജൻഫിലിപ്പ്. ഇത് സി ഐ അനസ്, ആൻഡ് ശ്രീജിത്ത്.
നീനയുടെ ആത്മഹത്യ ഞങ്ങളാണ് അന്വേഷിക്കുന്നത്. ആത്മഹത്യ അല്ല എന്നറിയാം.അതിനുള്ള തെളിവുകൾ ഞങ്ങളുടെ കൈവശമുണ്ട്.
അറിയേണ്ടത് സുധിയും നീനയും തമ്മിലുള്ള ബന്ധം അതുമാത്രമാണ്.?
“മ്, ഞാൻ പറയാം സർ. രണ്ടു വർഷങ്ങൾക്ക് മുൻപാണ് ഞാൻ നീനയെ പരിചയപ്പെടുന്നത്. അത്യാവശ്യം സാമ്പത്തികമുള്ള വീട്ടിലെ കുട്ടി. പക്ഷെ അവളുടെ ആവശ്യത്തിനുള്ള പണം വീട്ടിൽനിന്ന് കിട്ടാതെ വന്നപ്പോഴാണ്. പണമുണ്ടാക്കാനുള്ള പുറത്തെ വഴി തിരഞ്ഞെടുത്തത്.”
“നിങ്ങൾ എങ്ങനെ പരിച്ചയപ്പെട്ടു.”
“2 വർഷം മുൻപ് പൈപ്പ്‌ലൈൻ ജംഗ്ഷനിൽ വച്ച് ഒരുദിവസം അവൾക്ക് ഒരപകടം പറ്റി.
എന്റെ മുൻപിലുള്ള കാർ അവളെ ചെറുതായി ഒന്നുതട്ടി. നിലത്തുവീണുകിടക്കുന്ന അവളെ ചുറ്റുംകൂടിയവരിലെ ഒരു സ്ത്രീ പിടച്ചെഴുന്നേൽപ്പിച്ചു. പക്ഷെ അത് അവളുടെ ഒരു കളി മാത്രമായിരുന്നു.
പിന്നീട് അവളെ ഞാൻ പല സ്ഥലത്തും കണ്ടു പല രീതിയിൽ. ബോസിനോട് സംസാരിച്ചപ്പോഴാണ് അവളെ കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞത്.”
“ഏത് ബോസ് ?..”
ആകാംഷയോടെ രഞ്ജൻ ചോദിച്ചു.
തുടരും…
PoliYeeeee ..kili parikkuna items banu broooo
Waiting for next part