“എന്റെ ഊഹം ശരിയാണെങ്കിൽ നാളെ വൈകുന്നേരമാകുമ്പോഴേക്കും ഡയമണ്ട്സ് നമ്മുടെ കൈകളിൽ എത്തിച്ചേരും.”
മേശപ്പുറത്തിരുന്ന ലാപ്ടോപ്പ് അടച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു.
“എങ്ങനെ?”
“പ്ലീസ് വെയ്റ്റ് അനസ്. ആൻഡ് ടെയ്ക്ക് റെസ്റ്റ്.”
അനസിനോട് റെസ്റ്റ് എടുക്കാൻപറഞ്ഞിട്ട് രഞ്ജൻ കട്ടിലിൽ ഇരുന്നു.
×××××××××××
“എടോ, എന്തായാടോ അന്വേഷണം?”
റവന്യൂ മന്ത്രി പോളച്ചൻ ഡിജിപിയെ നേരിട്ട് വിളിച്ചുചോദിച്ചു.
“സർ പുരോഗമിക്കുന്നു.”
“ഉവ്വാ, ഇന്നേക്ക് പതിമൂന്ന് ദിവസമായി. ഇതുവരെ തെളിയിക്കാൻ പറ്റിയില്ലെങ്കിൽ കളഞ്ഞിട്ട് വേറെ വല്ല പണിക്കും പോടോ.”
“സർ, നിർണ്ണായക വഴിത്തിരിവിലാണ്. കേസ്ഫയൽ ഇന്ന് വൈകിട്ട് അങ്ങെയുടെ മുൻപിലെത്തും സർ”
ഡിജിപി ഉറപ്പുനൽകി.
അദ്ദേഹം ഐജി ചെറിയാൻപോത്തനെ ഉടൻ വീട്ടിലേക്കുവിളിപ്പിച്ച് കേസിന്റെ സ്ഥിതിഗതികൾ വിലയിരുത്തി.
ശേഷം രഞ്ജനെ ഫോണിൽ വിളിച്ചു.
സമയം 8.15 am.
മേശപ്പുറത്തിരിക്കുന്ന ഫോൺ നിറുത്താതെ ബെല്ലടിക്കുന്നതുകേട്ട് രഞ്ജൻ ബാത്ത്റൂമിൽനിന്നു തോർത്തുമുണ്ടുടുത്ത് പുറത്തേക്കുവന്നു.
കസേരയുടെ മുകളിൽ വിരിച്ചിട്ട ടർക്കിയിൽ കൈതുടച്ച് അയാൾ ഫോൺ എടുത്തു.
“ഗുഡ് മോർണിംഗ് രഞ്ജൻ, ഇന്ന് കൃത്യം 11 മണിക്ക് ഡിജിപി ഓഫീസിൽ ഇതുവരെയുള്ള ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടുകളുമായി എത്തണം. ഞാനുമുണ്ടാകും.”
“മോർണിംഗ് സർ. റിപ്പോർട്ടുകളുമായിട്ടല്ല. പറ്റുമെങ്കിൽ പ്രതികളെയും കൂട്ടിവരും സർ.”
ആത്മവിശ്വാസത്തോടെ രഞ്ജൻ പറഞ്ഞു.
“ആർ യൂ ഷുവർ.”
“യെസ് സർ.”
Dear Vinu.
നീണ്ട കാത്തിരിപ്പ് തുടർവായനയെ വളരെയധികം ബാധിക്കുന്നു. എന്നാലും മികച്ച രീതിയിൽ തന്നെ കഥ പോകുന്നതിൽ വളരെ സന്തോഷം..
Ponnu bro ethra kathirunnu ariYooo
Oru padu sandhosam aY …
E partum polichu …no rakshaaa .. superb …