The Shadows 13 [വിനു വിനീഷ്] 129

അനസ് അറിയാതെ പറഞ്ഞു.

“ഗുഡ് മോർണിംഗ് മാഡം, ”
പുഞ്ചിരി പൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു.

“മോർണിംഗ്, ”

“ക്യാൻ യൂ റിമെമ്പർ മീ.?”
രഞ്ജൻ ചോദിച്ചു.

“യെസ് സർ, വരൂ..”
വാർഡൻ അവരെ അകത്തേക്ക് ക്ഷണിച്ചു.
അകത്തേക്കു കയറിയ അവർ വീടിനകത്തെ സൗകര്യങ്ങൾകണ്ട് മുഖത്തോടു മുഖംനോക്കി.

“ഈ തണുപ്പിലും ഇവിടെ നല്ല ചൂടാണ് അല്ലെ മാഡം.?”
സാരിയുടെ തലപ്പുകൊണ്ട് ഇടക്കിടക്ക് മുഖം തുടക്കുന്ന വാർഡനെനോക്കി രഞ്ജൻ ചോദിച്ചു.
ഒരു പുഞ്ചിരിമാത്രമായിരുന്നു മറുപടിയായി വാർഡൻ നാൽകിയത്.

“ഞങ്ങൾക്ക് ലെനാജോസിനെ ഒന്നുകാണണം.”
രഞ്ജൻ അതുപറഞ്ഞപ്പോൾ വാർഡൻ അനസിന്റെയും രഞ്ജന്റെയും മുഖത്തേക്ക് മാറിമാറി നോക്കി. അവരുടെ മുഖത്തുതെളിഞ്ഞുവന്ന മുഖഭാവം വാർഡനെ അസ്വസ്ഥതയാക്കി.

“ആരെ.?”

“ഹാ, നിങ്ങളുടെ മോളില്ലേ, ലെന അവളെ വിളിക്കാൻ?”
അനസ് പറഞ്ഞു.

“എന്റെ മോളോ?”

വാർഡൻ തിരിച്ചു ചോദിച്ചപ്പോൾ മുകളിലെ നിലയിൽനിന്നും കോണിപ്പടികൾ ഇറങ്ങി അല്പം തടിയുള്ള ഒരു പെൺകുട്ടി താഴേക്ക് ഇറങ്ങിവന്നു.

“ആരാ മമ്മാ, എന്താ പ്രശ്നം..”

“ഐ ആം ഡിവൈഎസ്പി രഞ്ജൻഫിലിപ്പ്,
ആൻഡ് ഹി ഈസ്‌ സി ഐ അനസ്.”
കോണിപ്പടികൾ ഇറങ്ങിവന്ന അവളുടെ അരികിലേക്ക് നിന്നുകൊണ്ട് രഞ്ജൻ സ്വയം പരിചയപ്പെടുത്തുമ്പോൾ അവളുടെ കണ്ണുകളിൽ തിളങ്ങുന്ന പരിഭ്രമം അയാൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു.

The Author

2 Comments

Add a Comment
  1. അന്തപ്പൻ

    Dear Vinu.
    നീണ്ട കാത്തിരിപ്പ് തുടർവായനയെ വളരെയധികം ബാധിക്കുന്നു. എന്നാലും മികച്ച രീതിയിൽ തന്നെ കഥ പോകുന്നതിൽ വളരെ സന്തോഷം..

  2. Ponnu bro ethra kathirunnu ariYooo

    Oru padu sandhosam aY …

    E partum polichu …no rakshaaa .. superb …

Leave a Reply

Your email address will not be published. Required fields are marked *