“വളച്ചുകെട്ടില്ലാതെ കാര്യം പറയാം. നീനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ലൂക്കാഫ്രാൻസിസ്നെ ഞങ്ങൾ കസ്റ്റഡിയിലെടുത്തു.
അയാൾ മുഖേനയാണ് ഞങ്ങൾ ദേ ഇവിടെവരെ വന്നുനിൽക്കുന്നത്. ഇനി കൂടുതലൊന്നും പറയേണ്ടല്ലോ?”
“ആരാ, ഈ ലൂക്കാഫ്രാൻസിസ്, ”
ലെനയുടെ ചോദ്യം അനസിനെ വല്ലാതെ പ്രകോപനംകൊള്ളിച്ചു.
“തള്ളേം മോളുംകൂടിനടത്തുന്ന നാടകം അങ്ങ് ഹോസ്റ്റലിൽ മതി. ഇങ്ങോട്ട് എടുക്കേണ്ട കേട്ടോടി.
ഞങ്ങൾ വെറും….അല്ല..!
ഹോമെക്‌സ് ബിൽഡേഴ്സിന്റെ ഓഫീസിൽ നീ സ്ഥിരസന്ദർശകയാണെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഇങ്ങോട്ട് എഴുന്നെള്ളിയത്.”
അനസ് പൊട്ടിത്തെറിച്ചു.
“ഹൈ, കൂൾ ഡൗൺ അനസ്.”
രഞ്ജൻ അയാളെ സമാധാനിപ്പിച്ചു.
“സംശയം തോന്നുന്ന ആരെയും ചോദ്യം ചെയ്യാനും, കസ്റ്റഡിയിലെടുക്കാനും, ഞങ്ങൾക്ക് നിയമമുണ്ട്. സോ, പ്ലീസ് കോപറേറ്റ്. ഇനി അതല്ല, നിങ്ങളെ രക്ഷിക്കാൻ സാക്ഷാൽ ക്രിസ്റ്റീഫർ വരുമെന്ന ചിന്തയുണ്ടെകിൽ അതുവേണ്ട കാരണം അയാൾ എപ്പോൾവേണമെങ്കിലും പിടിക്കപ്പെടും. ഒറ്റച്ചോദ്യം നീനയുടെ കൊലപാതകത്തിൽ നിങ്ങൾക്കുള്ള പങ്ക്?”
രഞ്ജൻ പറഞ്ഞവസാനിച്ചപ്പോൾ ലെനയും അമ്മയും നിന്നുപരുങ്ങി.
“സിറ്റ് ഡൗൺ പ്ലീസ്..”
രഞ്ജൻ അടുത്തുള്ള സോഫയിലേക്ക് ചൂണ്ടി പറഞ്ഞു. പക്ഷെ
മുഖത്തേക്കുനോക്കാതെ അവർ രണ്ടുപേരും ഒരേ നിൽപ്പുനിന്നു.
“ഐ സേ സിറ്റ് ഡൗൺ.”
രഞ്ജന്റെ ശബ്ദം കനത്തു. അയാൾ സോഫയുടെ ഒരു വശത്ത് ഇരുന്നു.
എതിർദിശയിൽ ലെനയും അമ്മയും.
“സീ മാഡം, നമുക്ക് നല്ലരീതിയിൽ പറഞ്ഞവസാനിപ്പിക്കാം. ക്രിസ്റ്റീഫറുമായുള്ള നിങ്ങളുടെ ബന്ധം? നീനയുടെ കൊലപാതകത്തിൽ നിങ്ങൾക്കുള്ള പങ്ക്? അത്രേം അറിഞ്ഞാൽ മതി. ഇനിയതല്ല പറയാൻ ഉദ്ദേശമില്ലങ്കിൽ ചോദിക്കുന്ന രീതി ഞങ്ങളൊന്നു മാറ്റിപിടിക്കും.”
രക്ഷപെടാൻ മറ്റുമാർഗങ്ങൾ ഇല്ലെന്നു മനസിലാക്കിയ വാർഡൻ ദയനീയമായി രഞ്ജന്റെ മുഖത്തേക്ക് നോക്കി.
“പറയാം സർ, ക്രിസ്റ്റീഫർ എന്റെ ഹസ്ബന്റിന്റെ ഫ്രണ്ടാണ്. അദ്ദേഹം മരിച്ചപ്പോൾ പിന്നെ ബിസിനസ് കാര്യങ്ങളൊക്കെ നോക്കിയിരുന്നത് ഞങ്ങളായിരുന്നു. ബാധ്യതകൾ പെരുകിവന്നപ്പോൾ കടങ്ങൾ മുഴുവനും ക്രിസ്റ്റീഫർ ഏറ്റെടുത്തു കമ്പനി അയാൾ നടത്തി. എന്റെ മകളെ അയാളുടെ പേഴ്സണൽ സെക്രട്ടറിയാക്കി.
Dear Vinu.
നീണ്ട കാത്തിരിപ്പ് തുടർവായനയെ വളരെയധികം ബാധിക്കുന്നു. എന്നാലും മികച്ച രീതിയിൽ തന്നെ കഥ പോകുന്നതിൽ വളരെ സന്തോഷം..
Ponnu bro ethra kathirunnu ariYooo
Oru padu sandhosam aY …
E partum polichu …no rakshaaa .. superb …