“ക്രിസ്റ്റീഫറെ മോള് ചാച്ചനെന്നാണ് വിളിക്കുക. കുഞ്ഞുന്നാൾ മുതൽ അങ്ങനെയാണ്.”
വർഡൻന്റെ മറുപടിയിൽ തൃപ്തനായ രഞ്ജൻ വീണ്ടും ലെനയുടെ വാക്കുകൾക്ക് കാതോർത്തു.
“ആത്മഹത്യ ആണെന്നരീതിയിലുള്ള കൊലപാതകം അതാണ് ചാച്ചൻ പറഞ്ഞത്. മോർഫിൻ എന്ന ഇഞ്ചക്ഷൻ 10 mg കൊടുത്താൽ ബോധമണ്ഡലം മറയുമെന്നെനിക്കറിയാമായിരുന്നു. അന്നുരാത്രി മമ്മയുടെ സഹായത്തോടെ ഞാൻ ഹോസ്റ്റലിൽ കയറി. രാത്രി അവളെ ഭക്ഷണം കഴിക്കുന്ന ഹാളിലേക്ക് വിളിച്ചുവരുത്തി ഞങ്ങൾ സംസാരിച്ചു. പിടിക്കപ്പെട്ടു എന്നറിഞ്ഞ നീന ഡയമണ്ട്‌സ് അടങ്ങുന്ന കിഴി തിരികെതന്നു. ഇല്ലീഗലായി നടക്കുന്ന ഞങ്ങളുടെ ബിസ്നസ്സിൽ നീന തുടർന്നുപോയാൽ അതുഞങ്ങളെ സാരമായി ബാധിക്കുമെന്ന് മനസിലാക്കിയ ഞാൻ ചാച്ചൻ പറഞ്ഞപ്രകാരം എന്റെ കൈവശമുള്ള മോർഫിൻ അടങ്ങിയ ഇഞ്ചക്ഷൻ കുത്തിവച്ചു.”
“ബലമായിട്ട് അല്ലെ ?..”
രഞ്ജൻ ചോദിച്ചു.
“മ്..”
“അമ്മയായിരിക്കും സഹായിച്ചത്.അല്ലെ?
“മ് ”
“എന്നിട്ട്.?”
“അവളെ മയക്കികിടത്തിയശേഷം ചാച്ചന് വിളിക്കാൻ പറഞ്ഞ പ്രകാരം ഞാൻ വിളിച്ചു. ഉടനെ എന്നോട് അവിടെനിന്നും പോകാൻ ചാച്ചൻ പറഞ്ഞു. ബാക്കി ലൂക്ക നോക്കിക്കോളുമെന്നും പറഞ്ഞിരുന്നു.
“ക്രിസ്റ്റീഫർ, അയാൾ ഇന്ന് നാട്ടിലേക്ക് വരുന്നുണ്ടല്ലേ?
ഇടതുകാലിന്റെ മുകളിൽ വലതുകാൽ കയറ്റിവച്ചുകൊണ്ട് രഞ്ജൻ ചോദിച്ചു.
“ഉവ്വ് സർ, ഇന്ന് രാത്രി 9മണിക്കുള്ള ഗൾഫ് എയറിൽ കൊച്ചിയിൽ വരും. തൃശ്ശൂരിൽ ഒരു മീറ്റിംഗ് ഉണ്ട്, അതുകഴിഞ്ഞാൽ മോർണിംഗ് ഫ്‌ളൈറ്റായ ഖത്തർ എയർവെയ്സിൽ തിരിച്ചു പോകും.”
“ആഹാ നല്ല ബെസ്റ്റ് ടൈം”
അനസ് രഞ്ജനെ നോക്കി പുഞ്ചിരിപൊഴിച്ചു.
“പേഴ്‌സണൽ സെക്രട്ടറിക്ക് ഇൻവിറ്റേഷൻ ഇല്ലേ?”
സംശയത്തോടെ രഞ്ജൻ ചോദിച്ചു.
“മ്..”
“ഈ ലൂക്ക എങ്ങനെ അകത്തുകയറി ?”
രഞ്ജൻ വാർഡനെ നോക്കികൊണ്ടു ചോദിച്ചു.
“അത്… അത്..”
Dear Vinu.
നീണ്ട കാത്തിരിപ്പ് തുടർവായനയെ വളരെയധികം ബാധിക്കുന്നു. എന്നാലും മികച്ച രീതിയിൽ തന്നെ കഥ പോകുന്നതിൽ വളരെ സന്തോഷം..
Ponnu bro ethra kathirunnu ariYooo
Oru padu sandhosam aY …
E partum polichu …no rakshaaa .. superb …