The Shadows 2 [വിനു വിനീഷ്] 189

“സർ, അവളുടെ ചേച്ചി ഇവിടെതന്നെയാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള പ്രണയമോ മറ്റു ബന്ധങ്ങളോ അവൾക്ക് ഉണ്ടായിരുന്നില്ല എന്നാണ് ഞങ്ങൾക്ക് മനസിലായിട്ടുള്ളത്.
കൂടെ കൂടെ അവളുടെ ചേച്ചി ഇവിടേക്ക് വരും. നീനയുടെ കാര്യത്തിൽ അത്രക്ക് ശ്രദ്ധയുണ്ടായിരുന്നു നീതുചേച്ചിക്ക്.

അക്‌സ സംസാരിക്കുന്നതിനിടയിൽ ജോർജ് നീനയുടെ കട്ടിലും അതിനോട് ചേർന്നുകിടക്കുന്ന ചെറിയ അലമാരെയും പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു.

“സർ, ഒന്നുല്ല.”
ജോർജ് പറഞ്ഞു.

“ഷിറ്റ്..! ”
ജയശങ്കർ അടുത്തുള്ള മേശയിൽ മുഷ്ഠി ചുരുട്ടി ആഞ്ഞടിച്ചു.

“ശരി നിങ്ങൾ പൊയ്ക്കോളൂ, ആവശ്യം വരുമ്പോൾ ഞാൻ വിളിപ്പിക്കാം.”

“ശരി സർ”
ജിനുവും, അക്സയും, അതുല്യയും ഡോർ തുറന്ന് പുറത്തേക്ക് നടന്നു.

നീനയുടെ മൃതദേഹവുമായി ആംബുലൻസ് ഇന്ദിര വിമൻസ് ഹോസ്റ്റലിൽനിന്നും ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു.
ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങിയ ജയശങ്കറിനുചുറ്റും മാധ്യമപ്രവർത്തകർ തടിച്ചുകൂടി. കൂടെ അർജ്ജുനും ആര്യയും ഉണ്ടായിരുന്നു.

“സർ, ഇതൊരു ആത്മഹത്യയാണോ?അതോ കൊലപാതകമോ?”

“ആത്മഹത്യകുറിപ്പോ മറ്റെന്തെങ്കിലും കിട്ടിയോ?

ചോദ്യങ്ങൾ നാലുഭാഗത്തുനിന്നും ഉയർന്നു.

“സീ, പരിശോധന തുടരുന്നുണ്ട്. കുറിപ്പോ അനുബന്ധതെളിവുകളോ കിട്ടിയിട്ടില്ലാത്ത സ്ഥിതിക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനുവേണ്ടി കാത്തിരിക്കാം.”

“ആത്മഹത്യാകുറിപ്പ് കിട്ടാത്ത ഈ അവസരത്തിൽ നീനയുടെ മരണം ദുരൂഹത ഉയർത്തുന്ന ഒന്നാണോ സർ. ?

ചാനൽ ‘ബി’യുടെ മൈക്കുപിടിച്ചുകൊണ്ടു ആര്യ ചോദിച്ചു.

“ഞങ്ങൾ അന്വേഷിക്കട്ടെ എന്നിട്ട് വിശദമായറിപ്പോർട്ട് നിങ്ങൾക്ക് തരാം.ഓക്കെ.”

അത്രെയും പറഞ്ഞുകൊണ്ട് ജയശങ്കർ പുറത്തുകിടക്കുന്ന പോലീസ് ജീപ്പിനുള്ളിലേക്ക് കയറി.

“അർജ്ജുൻ ദേ അവിടെ നിൽക്ക്.
ഓക്കെ. സ്റ്റാർട്ട്.”

The Author

11 Comments

Add a Comment
  1. Vinu Bhai.ithuvare ellam class.pages kuranju ennoru kuzappame kaanunnullu

  2. അഞ്ജാതവേലായുധൻ

    തുടക്കം അടിപൊളിയായിട്ടുണ്ട് മച്ചാനേ.ഇതൊരു അടിപൊളി ത്രില്ലറാവുമെന്ന് വിചാരിക്കുന്നു.

  3. കൊള്ളാം. യക്ഷയാമത്തിനു ശേഷം മറ്റൊരു ത്രില്ലർ. കാത്തിരിക്കുന്നു ബ്രോ.

  4. രണ്ടു പാർട്ടും വായിച്ചു രണ്ടിനുമുള്ള കമൻറ് ഇവിടെ എഴുതാം… ശരിക്കും intresting ആയി വരുന്നുണ്ട്.. രഞ്ജൻ ഫിലിപ്പ് ഐപിഎസ് കൊള്ളാം പുള്ളി വന്നു തകർക്കട്ടെ … പിന്നെ അല്പം ഗാപ്‌ ഇട്ട് സ്റ്റോറി upload ചെയ്ത മതി കേട്ടൊ… അപ്പോൽ കുറച്ചൂടെ ആകാംഷ കിട്ടും വായിക്കാൻ…

  5. മാത്തുകുട്ടി

    Hi vinu,

    കഥ നന്നായിട്ടുണ്ട്, നല്ലൊരു ത്രില്ലിംഗ് മൂഡ് ആദ്യത്തെ 2 പാർട്ട് വഴി ക്രിയേറ്റ് ആയി, ഇനി അടുത്ത പാർട്ടിനായുള്ള ഞങ്ങളുടെ കാത്തിരിപ്പ്.
    പെട്ടെന്ന് ആയിക്കോട്ടെ.

  6. കൊള്ളാം, ത്രില്ലിംഗ് ആയി തന്നെ മുന്നോട്ട് പോവട്ടെ

  7. കഥ സൂപ്പർ. നല്ല ത്രില്ലർ മൂഡ്. എഴുത്തിന്റെ ശൈലി വളരെ നന്ന്. ഒട്ടും മുഷിപ്പിക്കാതെ എഴുതി. തുടർന്നുള്ള ഭാഗങ്ങളും നന്നായി എഴുതി എത്രയും വേഗം തരു. All the best vinu

  8. നൽസ് ത്രില്ലെർ മൂഡ് കിട്ടുന്നുമുണ്ട്, ആശംസകൾ

  9. Aahaa kollalo
    Waiting for next part

  10. Vinukuttaaa polichu …..

    Superb…

    Nalla avathranam interesting aYitttundu…

    Adutha part udane varumennu pratheekshaYode

  11. MR. കിങ് ലയർ

    വിനു ബ്രോ അടിപൊളിയായി തുടങ്ങിയാട്ടുണ്ട് കഥ.
    ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *