ശേഷം അയാൾ അവിടെനിന്ന് ഇടപ്പള്ളിയിലുള്ള പോളച്ചന്റെ ഗസ്റ്റ്ഹൗസ് ലക്ഷ്യമാക്കി ജീപ്പ് ഓടിച്ചു.
ഐയ്ഞ്ചൽ എന്നപേരുള്ള വീടിന്റെ മുൻപിൽ ജീപ്പ് നിറുത്തി ജയശങ്കർ ഗേറ്റ്തുറന്നു അകത്തേക്കുകയറി.
മുറ്റത്ത് ചെറിയ പുൽത്തകിടുകൾ വച്ചുപ്പിടിപ്പിച്ച് അതിനുചുറ്റുഭാഗവും ചെടിച്ചട്ടികൾ വച്ചിരിക്കുന്നു.
പലനിരത്തിലുള്ള പനിനീർപൂക്കൾ നിലാവെളിച്ചത്തിൽ പുഞ്ചിരിപൊഴിച്ചു നിൽക്കുന്നുണ്ടയിരുന്നു.
ഉമ്മറത്തേക്ക് കയറിച്ചെന്നപ്പോൾ അകത്തേക്കുള്ള വാതിൽ തുറന്നുകിടക്കുന്നുകണ്ട ജയശങ്കർ ആ വാതിലിലൂടെ അകത്തേക്കു പ്രവേശിച്ചു.
ഹാളിൽ മിനിസ്റ്റർ പോളച്ചനും ഐജി ചെറിയാൻ പോത്തനും. പിന്നെ കുറച്ചു രാഷ്‌ട്രീയ പ്രവർത്തകരും നീനയുടെ അപ്പച്ചനും ഉണ്ടായിരുന്നു.
“ആ, താനോ, വാടോ ”
ഐജി ചെറിയാൻ പോത്തൻ അയാളെ കൈനീട്ടി മാടിവിളിച്ചു.
ജയശങ്കർ സല്യൂട്ടടിച്ച് അവർക്ക് സമാന്തരമായി നിന്നു.
“എടോ ജയശങ്കറെ തന്നെ വിളിപ്പിച്ചത് മറ്റൊന്നിനുമല്ല. എന്റെ കൊച്ച് ഞങ്ങളെവിട്ടുപോയിട്ട് നാൽപ്പത്തെട്ടുമണിക്കൂർ ആകുന്നു. എന്തായി അന്വേഷണം. അതറിയാൻ വേണ്ടിയാണ് ഞാൻ തന്നെ വിളിപ്പിച്ചത്.”
“സർ”
ജയശങ്കർ കൈയിലുള്ള ഫയൽ തുറന്നു.
“താനിരിക്കടോ.”
ഐജി അടുത്തുള്ള സോഫയിലേക്ക് ഇരിക്കാൻ അയാളെ നിർബന്ധിച്ചു.
വിനയത്തോടെ ജയശങ്കർ സോഫയിലേക്ക് ഇരുന്നു.
“സർ, പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് രാവിലെയാണ് കിട്ടിയത്. നീനയുടെ ബോഡി ആദ്യംകണ്ട വത്സലയുടെ മൊഴിയിൽ പറയുന്നത്. അവർ
എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് അടുക്കളയിലേക്ക് ഭക്ഷണമുണ്ടാക്കാൻ ചെന്നപ്പോഴാണ് നീന ഫാനിൽ തൂങ്ങിക്കിടക്കുന്നത് കണ്ടത്. ഉടനെ വാച്ച്മാനെ വിവരം അറിയിക്കുകയും അയാൾ പോലീസ് സ്റ്റേഷനിൽ വിളിച്ചു വിവരം പറയുകയയും ചെയ്തു.
സർ, ഞാൻ ആ ഹോസ്റ്റലിന്റെ പുറത്തുകടക്കാനുള്ള എല്ലാ വാതിലുകളും പരിശോദിച്ചു. അസ്വാഭാവികമായ ഒന്നുമില്ല.
Vinu Bhai.ithuvare ellam class.pages kuranju ennoru kuzappame kaanunnullu
തുടക്കം അടിപൊളിയായിട്ടുണ്ട് മച്ചാനേ.ഇതൊരു അടിപൊളി ത്രില്ലറാവുമെന്ന് വിചാരിക്കുന്നു.
കൊള്ളാം. യക്ഷയാമത്തിനു ശേഷം മറ്റൊരു ത്രില്ലർ. കാത്തിരിക്കുന്നു ബ്രോ.
രണ്ടു പാർട്ടും വായിച്ചു രണ്ടിനുമുള്ള കമൻറ് ഇവിടെ എഴുതാം… ശരിക്കും intresting ആയി വരുന്നുണ്ട്.. രഞ്ജൻ ഫിലിപ്പ് ഐപിഎസ് കൊള്ളാം പുള്ളി വന്നു തകർക്കട്ടെ … പിന്നെ അല്പം ഗാപ് ഇട്ട് സ്റ്റോറി upload ചെയ്ത മതി കേട്ടൊ… അപ്പോൽ കുറച്ചൂടെ ആകാംഷ കിട്ടും വായിക്കാൻ…
Hi vinu,
കഥ നന്നായിട്ടുണ്ട്, നല്ലൊരു ത്രില്ലിംഗ് മൂഡ് ആദ്യത്തെ 2 പാർട്ട് വഴി ക്രിയേറ്റ് ആയി, ഇനി അടുത്ത പാർട്ടിനായുള്ള ഞങ്ങളുടെ കാത്തിരിപ്പ്.
പെട്ടെന്ന് ആയിക്കോട്ടെ.
കൊള്ളാം, ത്രില്ലിംഗ് ആയി തന്നെ മുന്നോട്ട് പോവട്ടെ
കഥ സൂപ്പർ. നല്ല ത്രില്ലർ മൂഡ്. എഴുത്തിന്റെ ശൈലി വളരെ നന്ന്. ഒട്ടും മുഷിപ്പിക്കാതെ എഴുതി. തുടർന്നുള്ള ഭാഗങ്ങളും നന്നായി എഴുതി എത്രയും വേഗം തരു. All the best vinu
നൽസ് ത്രില്ലെർ മൂഡ് കിട്ടുന്നുമുണ്ട്, ആശംസകൾ
Aahaa kollalo
Waiting for next part
Vinukuttaaa polichu …..
Superb…
Nalla avathranam interesting aYitttundu…
Adutha part udane varumennu pratheekshaYode
വിനു ബ്രോ അടിപൊളിയായി തുടങ്ങിയാട്ടുണ്ട് കഥ.
ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ പ്രതീക്ഷിക്കുന്നു.