“സർ. അഡ്രസ്സ്”
ശ്രീജിത്ത് കൈയിലുള്ള ഫയൽ രഞ്ജനുനേരെ നീട്ടി. ഫയൽ വാങ്ങി അയാൾ ദീർഘശ്വാസമെടുത്ത് ഫയൽ മറിച്ചുനോക്കി.
ജിനു,
D/o ഗണേഷ്.
മംഗലത്ത് വീട്
അമ്പലവയൽ,കൽപ്പറ്റ
വയനാട്.
അക്സ.
D/o ജോസഫ്
തെറ്റയിൽ ഹൗസ്
പന്നിത്തടം,അക്കിക്കാവ്
തൃശ്ശൂർ.
അതുല്യ.
D/o അശോകൻ.
മാങ്ങാട്ടുകാര ഹൗസ്
പാല കോട്ടയം.
“ഓക്കെ. അനസ്, സിംകാർഡുകൾ എന്തായി.?”
കൈയിലുള്ള ഫയൽ മടക്കിവച്ചുകൊണ്ട് രഞ്ജൻ ചോദിച്ചു.
“സർ, സിംകർഡുകൾ നീനയുടെ പേരിൽതന്നെയാണ്. കോൺടാറ്റ് ലിസ്റ്റിൽ ആരുടെ നമ്പറും സേവ് ചെയ്തിട്ടില്ല
ഇൻകമിങ് ആൻഡ് ഔട്ട്ഗോയിങ് കോൾലിസ്റ്റ് ഈസ് പ്രോസസിംഗ്. “
“മ്, ഗുഡ്. ഗെറ്റ് ഇൻ”
ശ്രീജിത്തും, അനസും കാറിലേക്ക് കയറിയിരുന്നു.
“നാളെ നമുക്കൊരു യാത്രയുണ്ട്. അക്സയുടെ വീട്ടിലേക്ക്, അതുകഴിഞ്ഞ് വയനാട്. ജിനുവിന്റെ വീട്ടിൽ. അതുല്യയെ വൈകിട്ട് വന്നുകാണാം. “
അത്രെയും പറഞ്ഞുകൊണ്ട് രഞ്ജൻഫിലിപ്പ് കാർ സ്റ്റാർട്ട് ചെയ്ത് ഗിയർമാറ്റി കാർ മുന്നോട്ടെടുത്തു. ഹൈവേയിലൂടെ മറൈൻഡ്രൈവിലുള്ള ഐജിയുടെ ഓഫീസിലേക്ക് കാർ പടക്കുതിരയെപോലെ കുതിച്ചുപാഞ്ഞു.
വൈകാതെ അവർ മൂന്നുപേരും ഐജി ഓഫീസിലേക്ക് കയറിചെന്നു. ഹാഫ് ഡോർ തുറന്ന് രഞ്ജൻ അകത്തേക്കുകടക്കാനുള്ള അനുമതി വാങ്ങി.
“സർ”
മൂന്നുപേരും ഒരുമിച്ചുനിന്ന് സല്യൂട്ടടിച്ചു
“എന്തായി കേസിൽ വല്ല പുരോഗമനവും ഉണ്ടോ രഞ്ജൻ?
തുറന്നിരിക്കുന്ന ഫയൽ അടച്ചുവച്ചുകൊണ്ട് ഐജി ചെറിയാൻ പോത്തൻ ചോദിച്ചു.
“ഉവ്വ് സർ”
രഞ്ജൻ പറഞ്ഞു.
“ദെൻ ടെയ്ക്ക് യുവർ സീറ്റ്.”
ഐജി പറഞ്ഞതും അവർ മൂന്നുപേരും ഒരുമിച്ചിരുന്നു.
“സർ നീനയുടെ മരണം ഒരു അസ്വാഭാവികമരണമാണ്. ഒന്നില്ലെങ്കിൽ അവളെ ആത്മഹത്യക്കുവേണ്ടി ആരെങ്കിലും നിർബന്ധിക്കുകയോ, അതുപോലെയുള്ള കൊലപാതകമോ ആകാം. അല്ലങ്കിൽ സ്വയം ആത്മഹത്യചെയ്യുക.”
Ente ponno…
Oru cenema kkulla story ond mone…..
Vaayikkumbol sureshgopiyude oru thrillar filim kaanunna mood…
Vinu
എല്ലായിപ്പോഴും രണ്ടു പാർട്ടും ആയിട്ടാണല്ലോ വരുന്നത്, ഇത്തവണ ഒരെണ്ണം മാത്രമായത് ശരിക്കും ഒരു കുറവായി ഓട്ടോ. ഉള്ളതുപറഞ്ഞാൽ വായിച്ചു മതിയായില്ല, അടുത്ത പാർട്ടും ആയിട്ട് പെട്ടെന്ന് എത്തുക
Very good narration… Next part pettennayikotte
സൂപ്പർ. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.
കൊള്ളാം,കഥ ഉഷാറാവുന്നുണ്ട്
superb
Onnum parayunnilla…adutha baagam innuthanne venam…atraikum interesting àaanu…pls
എന്റെ പൊന്ന്വോ. കലക്കി. രോമാഞ്ചകഞ്ചുകിതനായി മനുഷ്യൻ.
വിനു ഇങ്ങനെ നിർത്തല്ല ….
ത്രില്ലടിച്ച് രോമങ്ങൾ എണീറ്റ് നിന്ന് നിർത്തമാടുന്നു ❄️❄️❄️❄️❄️❄️
ഒരു രക്ഷയും ഇല്ല …
അടുത്ത ഭാഗം ഉടനെ ഉണ്ടാവോ!? …….
ഒന്നും പറയാൻ ഇല്ല…. അഞ്ചു പാർട്ടും ഒരുമിച്ചു വായിച്ചു …. സൂപ്പർ സസ്പെൻസ് ത്രില്ലെർ …..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…….
????????
Salla Oru suspence thriller.pakka chrime thriller
ഇങ്ങനെ നിർത്തല്ലേ കഥയുടെ ഒരു മൂഡ് പോവും
Kollaam adipoli page kooti thudaruga?