The Shadows 8 [വിനു വിനീഷ്] 223

“സർ, അങ്ങനെയാണെങ്കിൽ അർജ്ജുൻ പറഞ്ഞത് അവനെ കുറച്ചുപേർ ചേർന്ന് പിടിച്ചുകൊണ്ടുപോയത് എന്നല്ലേ? അപ്പോൾ സുധിയുടെ ആസൂത്രിതമായ ഒരു മിസ്സിങ് ആണ്. അല്ലെ സർ.?”
“അങ്ങനെയാകാം. എന്തായാലും നാളെ രാവിലെ കാണാം.”

“സർ.”
രഞ്ജൻ ഫോൺ കട്ട് ചെയ്ത് കുളിക്കാൻ വേണ്ടി ബാത്റൂമിലേക്ക് കയറി.
ഷവറിന്റെ ചുവട്ടിൽ അല്പനേരം നിന്നുകൊണ്ട് നാളത്തെ കാര്യങ്ങൾ ക്രമപ്പെടുത്തിയെടുത്തു.

××××××××

രാവിലെ എട്ടുമണിക്കുതന്നെ രഞ്ജൻ പോലീസ് സ്റ്റേഷനിലെത്തി. കഴുകിവൃത്തിയാക്കിയ തന്റെ കാർ കണ്ട് അയാൾ ചെറുപുഞ്ചിരിതൂവി സ്റ്റേഷനിനുള്ളിലേക്ക് കയറിച്ചെന്നു.
ഓഫീസ് മുറിയിൽ അനസും ശ്രീജിത്തും ഇരിക്കുന്നുണ്ടായിരുന്നു. രഞ്ജനെ കണ്ടമാത്രയിൽ എഴുന്നേറ്റ് നിന്ന് സല്യൂട്ടടിച്ചു.

“ഇന്നലെ പറഞ്ഞപോലെ അനസ്, താൻ ഡോക്ടറെ ചെന്നുകാണണം. മാക്സിമം ഡീറ്റൈൽസ്. ആൻഡ് ശ്രീജിത്ത് താൻ നീനയുടെ വീട്ടിൽ പോയി അവളുടെ റൂമൊന്ന് പരിശോധിക്കണം.

“സർ.”

“നൗ യൂ ക്യാൻ ഗോ.”

“സർ. ”
അവർ വീണ്ടും രഞ്ജന് മുൻപിൽ സല്യൂട്ടടിച്ചു.
അനസും ശ്രീജിത്തും ഇറങ്ങിയതിനു ശേഷം രഞ്ജൻ ഓഫീസിൽ നിന്നും ഇറങ്ങി തന്റെ കാറിന്റെ അടുത്തേക്ക് നടന്നുവന്നു.

ആദ്യം എവിടെ തുടങ്ങണം എന്ന ചിന്തയിൽ മുഴുകിനിൽകുമ്പോഴായിരുന്നു ഐജി ചെറിയാൻപോത്താൻ വിളിച്ചത്. വൈകിട്ട് കാണണം എന്ന ആവശ്യം അദ്ദേഹം അറിയിച്ചു. വരാമെന്ന് മറുപടി പറഞ്ഞ് രഞ്ജൻ ഫോൺ കട്ട് ചെയ്ത് കാറിലേക്ക് കയറി.

പത്തുമണിയായപ്പോഴേക്കും രഞ്ജൻ ഹോമെക്സ് ബിൽഡേഴ്സിന്റെ പാർക്കിങ് ഏരിയയിൽ തന്റെ ബെലേനോ കാർ നിറുത്തിയിട്ട് റിസെപ്ഷനിലേക്ക് കടന്നുചെന്നു.

The Author

5 Comments

Add a Comment
  1. അന്തപ്പൻ

    ആശാനെ…
    ഒരു അടിപൊളി ഫിലിം വീക്ഷിക്കുന്ന പ്രതീതി..അളന്നു മുറിച്ച ഡയലോഗ്സ്..അടിപൊളി അവതരണം..ഒന്നും പറയാനില്ല

  2. MR. കിങ് ലയർ

    പ്രേതിക്ഷിച്ച പോലെ ഈ പാർട്ടും അടിപൊളിയായിട്ടുണ്ട് ബെസ്റ്റ് ഓഫ് ലക്ക്
    സ്നേഹപൂർവ്വം
    MR. കിങ് ലയർ

  3. അഭിരാമി

    വൗ അടിപൊളി. പേജ് കുറഞ്ഞു പോയി അത്രേ ഉള്ളു പരാതി.

  4. ആശാനെ നിങ്ങൾ എസ് ന്ന് സ്വാമി യുടെ ശിഷ്യൻ ആണോ. ഒരു തിരക്കഥ ക്ക് ഉള്ള സ്കോപ്പ് ഉണ്ട് ഇതിന്.ഒന്നും പറയാൻ ഇല്ല

  5. ente ponnu vinu ingane nirthalle … ejathi ….oru rakshaYum illathathu ….

    romangal neechu ninnu dance cheYunnu ..

    waiting next part

Leave a Reply

Your email address will not be published. Required fields are marked *