“നോ, നെവർ. “
“സീ മിസ്റ്റർ ലൂക്ക. KL-7-BM 696 നിങ്ങളുടെ വണ്ടിയല്ലേ?”
“യെസ്. ഇവിടെ കമ്പനി ആവശ്യത്തിനുപോകുന്ന മാരുതി ഏർട്ടിക്ക കാറാണ്.”
“15 – 11- 2018 ൻ പൈപ്പ്ലൈൻ ജംഗ്ഷനിൽവച്ച് രാത്രി പുലർച്ചെ ഒന്നരക്ക് ഒരാളെ ബലമായി കാറിൽ കയറ്റികൊണ്ടുപോയില്ലേ അയാൾ എവിടെ? അയാളെ തിരക്കിയാണ് ഞാൻ വന്നത്.”
ഇരുട്ടുമൂടിയ ഗഗനംപോലെ ലൂക്കയുടെ മുഖം മങ്ങുന്നത് രഞ്ജൻ ശ്രദ്ധിച്ചു.
“സോറി ഓഫീസർ എനിക്ക് അറിയില്ല. നിങ്ങളെ ആരോ തെറ്റുധരിപ്പിച്ചിരിക്കുന്നു.”
പുഞ്ചിരി പൊഴിച്ചുകൊണ്ട് രഞ്ജൻ തന്റെ ചോദ്യം ആവർത്തിച്ചു. ശേഷം ഓരോ തെളിവുകൾ നിരത്തി.
ഇടപ്പള്ളിയിൽനിന്നും പൈപ്പ് ലൈൻ ജംങ്‌ഷനിലേക്കുള്ള വഴിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ. അതിൽ വളരെ വേഗത്തിൽ പോകുന്ന ഒരു ബൈക്ക്. മിനിറ്റുകൾ ശേഷിക്കെ വെളുത്ത നിറത്തിലുള്ള ഒരു മരുതികാർ തൊട്ടുപിന്നിൽ.
രഞ്ജൻ പൈപ്പ് ലൈനിൽ സ്ഥാപിച്ച ട്രാഫിക് പോലീസിന്റെ സിസിടിവി ദൃശ്യങ്ങൾ അടുത്തതായി കാണിച്ചുകൊടുത്തു.
അതിൽ അതേ ബൈക്ക് വേറൊരു ചെറുപ്പക്കാരൻ ഓടിച്ചുപോകുന്നു. രഞ്ജൻ ആ വീഡിയോ ദൃശ്യം വലുതാക്കി കാണിച്ചു
ബൈക്കിന് സാരമായി പരിക്കുകൾ പറ്റിയിട്ടുണ്ടെന്ന് വ്യക്തമായി കാണാം.
അടുത്തത് അർജ്ജുൻ കണ്ട ആക്‌സിഡന്റിന്റെ മൊഴിയുടെ ശബ്ദരേഖ.
എല്ലാംകേട്ട് ലൂക്ക രഞ്ജനെ തീക്ഷ്ണമായി നോക്കി.
“ഇനി പറയൂ, നിങ്ങൾക്ക് അറിയില്ലേ?”
രഞ്ജൻ കസേരയിലേക്ക് ചാരിയിരുന്നുകൊണ്ട് ചോദിച്ചു.
“എനിക്ക് ഒന്നും പറയാനില്ല. യൂ ക്യാൻ ഗോ”
“ഇങ്ങോട്ടുവന്ന എനിക്ക് തിരിച്ചുപോകാനും അറിയാം മിസ്റ്റർലൂക്ക. ഞാനിപ്പോ പോകുന്നു. പക്ഷെ ഒരുവരവ് കൂടെ വരും. അന്ന് നീയുമുണ്ടാകും എന്റെകൂടെ. ഓർത്തുവച്ചോ.”
അത്രെയും പറഞ്ഞ് രഞ്ജൻ അയാളുടെ ഓഫീസിൽ നിന്നുമിറങ്ങി കാറിലേക്ക് കയറിയിരുന്നതും, അനസ് ഫോണിൽ വിളിക്കുന്നതും ഒരുമിച്ചായിരുന്നു.
ആശാനെ…
ഒരു അടിപൊളി ഫിലിം വീക്ഷിക്കുന്ന പ്രതീതി..അളന്നു മുറിച്ച ഡയലോഗ്സ്..അടിപൊളി അവതരണം..ഒന്നും പറയാനില്ല
പ്രേതിക്ഷിച്ച പോലെ ഈ പാർട്ടും അടിപൊളിയായിട്ടുണ്ട് ബെസ്റ്റ് ഓഫ് ലക്ക്
സ്നേഹപൂർവ്വം
MR. കിങ് ലയർ
വൗ അടിപൊളി. പേജ് കുറഞ്ഞു പോയി അത്രേ ഉള്ളു പരാതി.
ആശാനെ നിങ്ങൾ എസ് ന്ന് സ്വാമി യുടെ ശിഷ്യൻ ആണോ. ഒരു തിരക്കഥ ക്ക് ഉള്ള സ്കോപ്പ് ഉണ്ട് ഇതിന്.ഒന്നും പറയാൻ ഇല്ല
ente ponnu vinu ingane nirthalle … ejathi ….oru rakshaYum illathathu ….
romangal neechu ninnu dance cheYunnu ..
waiting next part