The Shadows 9 [വിനു വിനീഷ്] 215

“മോർഫിൻ എന്നുപറഞ്ഞാൽ?”
സംശയത്തോടെ രഞ്ജൻ ചോദിച്ചു.

“സർ, നോർമൽ ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷനിൽ വരുന്ന ഒരു ഡ്രഗ്ഗ് ആണ് മോർഫിൻ. 50 kg ക്ക് ശരീരഭാരമുള്ള ഒരാൾക്ക് ബോധമണ്ഡലം നഷ്ടപ്പെടാൻ സാധാരണ മോർഫിൻ 1mg മതിയാകും.
50 kg ക്ക് കൂടുത്തലുള്ള ആളുകൾക്ക് 4mg മുതൽ 10 mg വരെ 4 മുതൽ 6 മണിക്കൂർ ഇടവിട്ട് ഞങ്ങൾ കൊടുക്കാറുണ്ട്.
അളവ് കൂടികഴിഞ്ഞാൽ ശ്വാസോച്ഛ്വാസം താഴും ബിപി കുറയും. പെട്ടന്നുതന്നെ ബോധംകെട്ട് വീഴും.”

“ഇതുതന്നെയാണോ നിങ്ങളും ഉപയോഗിക്കുന്നത്. അമിതമായി ശരീരത്തിൽ ചെന്നാൽ അതിനെ കണ്ട്രോൾ ചെയ്യാൻ കഴിയില്ലേ?”
സംശയത്തോടെ അനസ് ചോദിച്ചു.

“ഉവ്വ് സർ. ഇത് ഒന്നുമാത്രമാണ്. ഇതുപോലെ ഒരുപാടുമരുന്നുകൾ വേറെയുമുണ്ട്. സർ പ്ലീസ്, ഭീക്ഷണിക്കുവഴങ്ങിയാണ് ഞാൻ അങ്ങനെ ചെയ്തത്. സമൂഹത്തിൽ അല്പം നിലയും വിലയുമുള്ളയാളാണ് ഞാൻ
ഡോക്ടർ തന്റെ സത്യാവസ്ഥ പറഞ്ഞു.

“ഈ ലൂക്കയെ ഇതിന് മുൻപ് പരിചയമുണ്ടോ? “

“ഇല്ല സർ..”
ഡോക്ടർ മുഖത്തുനോക്കാതെ പറഞ്ഞു.

“ഓക്കെ. ഡോക്ടർ പറഞ്ഞത് ഞങ്ങൾ വിശ്വസിക്കുന്നു. മുന്നോട്ടുള്ള അന്വേഷണത്തിൽ ഇതിൽകൂടുതൽ താങ്കൾക്ക് അറിയാം അല്ലെങ്കിൽ താങ്കൾ വല്ലതും ഒളിക്കുന്നു എന്നുണ്ടെങ്കിൽ ഞാൻ നേരത്തെ പറഞ്ഞില്ലേ രണ്ടു വളയുടെ കാര്യം. അത് മറക്കേണ്ട.”
അത്രയും പറഞ്ഞിട്ട് രഞ്ജൻ കസേരയിൽ നിന്നും എഴുന്നേറ്റു. പിന്നാലെ അനസും.

ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി അവർ രണ്ടുപേരും അവിടെനിന്നും ഇറങ്ങിയസമയം ഡോക്ടർ ശ്രീനിവാസൻ തന്റെ ഫോണെടുത്ത് ബാൽക്കണിയിൽ നിന്ന് ലൂക്കയുടെ നമ്പറിലേക്ക് വിളിച്ചു.

“ഡോ, താനവിടെ എന്തു കോപ്പാടോ ചെയ്യുന്നേ.? ആ ഡിവൈഎസ്പി വന്നിരുന്നു ഇവിടെ. ആരും ചോദിക്കാൻ വരില്ലായെന്നുപറഞ്ഞതുകൊണ്ടാണ് ഞാൻ അന്ന് അങ്ങനെ ചെയ്തത്. ഇതിപ്പോ എനിക്ക് എല്ലാം പറയേണ്ടിവന്നു, എല്ലാം. “

The Author

9 Comments

Add a Comment
  1. അന്തപ്പൻ

    മച്ചാനേ…
    കിടു…കിടു…

  2. വാക്കുകളില്ല…. അതിമനോഹരം….
    Waiting for nxt part….

  3. മനോഹരം ആയാ ത്രില്ലെർ…

    നൈസ് ഫീലിംഗ് … ഒന്നും പറയാൻ ഇല്ല കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ???????????

  4. MR. കിങ് ലയർ

    കൊള്ളാം ഓരോ പാർട്ട്‌ വായിക്കുമ്പോൾ ത്രില്ലിംഗ് കൂടി വരുണ്ടാട്ടോ. കൂടുതൽ ത്രില്ല് പ്രേതിക്ഷിച്ചോട്ടെ.അടുത്ത പാർട്ടിനായി തീരെ ക്ഷമ ഇല്ലാത്ത ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിങ് ലയർ

  5. Onnum parayanilla…adutha bagam innuthanne venam

  6. Superb .. outstanding

  7. അടിപൊളി, ആക്ഷനും, ത്രില്ലിംഗ് മൊമെന്റ്സും എല്ലാം കൊണ്ടും ഒരു ഹിറ്റ്‌ ആവുന്നുണ്ട്

  8. അഭിരാമി

    അതാണ് വിനുവേട്ടൻ. ചോദിച്ചപ്പോലെകും അടുത്ത ഭാഗം തന്നു. ഞാൻ വായിക്കട്ടെട്ടോ

Leave a Reply

Your email address will not be published. Required fields are marked *