ദി ടൈം 1 [Fang leng] 262

ജീന :എനിക്ക് വേണ്ട തന്റെ മരുന്നും മന്ത്രവും ഒന്നും എനിക്ക് മരിക്കണം താൻ ഇവിടുന്ന് ഒന്ന് പോ

സാം :ഓ ഹോ അപ്പോൾ അങ്ങനെയാണ് അല്ലെ

സാം പതിയെ തന്റെ കയ്യിൽ ഉണ്ടായിരുന്ന സിറിഞ്ചുപാക്കറ്റ് പതിയെ പൊട്ടിച്ചു ശേഷം അതിലേക്ക് മരുന്ന് കയറ്റാൻ തുടങ്ങി

ജീന :ഇത് ആർക്കു വേണ്ടിയാ ഈ ഇഞ്ചക്ഷൻ

സാം :നിനക്ക് തന്നെയാ ഇവിടെ വേറേ ആരും ഇല്ലല്ലോ അപ്പോ മോൾ ആ കൈ ഒന്ന് കാണിച്ചേ

ജീന :കൊണ്ട് പോടോ എനിക്കൊന്നും വേണ്ട എനിക്ക് പേടിയാ

സാം :ഹാ കൊള്ളാല്ലോ എന്നിട്ടാണോ ചാകാൻ നടക്കുന്നത്

ജീന :അത് അത് പിന്നെ

സാം :എനിക്ക് അപ്പഴേ തോന്നി ഇതൊക്കെ വീട്ടുകാരെ പറ്റിക്കാനുള്ള നമ്പർ ആയിരുന്നു അല്ലേ

ജീന :അല്ല ഞാൻ ഉറപ്പായും മരിക്കും എനിക്ക് ആ സ്ത്രീയെ ഇഷ്ടമല്ല അവരും ഞാനും ഒന്നിച്ചു പോകില്ല

സാം :ഏത് സ്ത്രീ

ജീന :വേറേ ആരാ എന്റെ രണ്ടാൻ അമ്മ തന്നെ അവരെ എനിക്ക് ഇഷ്ടമല്ല..അല്ല ഇതൊക്കെ ഞാൻ എന്തിനാ തന്നോട് പറയുന്നത്

സാം :അവർ ജീനയെ ഉപദ്രവിക്കാറുണ്ടോ

ജീന :ഇല്ല പക്ഷെ എനിക്കവരെ ഇഷ്ടമല്ല എന്റെ അമ്മയുടെ സ്ഥാനത്ത്‌ വേറെ ആരും വേണ്ട

ഇത് കേട്ട സാം പതിയെ ചിരിച്ചുകൊണ്ട് ജീനയുടെ അടുത്തേക്ക് ഇരുന്നു ശേഷം

സാം :ഇതൊക്കെ അനാവശ്യമായ വാശിയല്ലേ നമ്മുടെ കൂടെ വഴക്ക് കൂടാൻ എങ്കിലും ഒരാൾ ഉള്ളത് നല്ലതല്ലേ ഇതിനൊക്കെ ഇങ്ങനെ മരിക്കണം എന്ന് പറഞ്ഞാൽ എങ്ങനെയാ നമ്മൾ എല്ലാവരുടെയും മുൻപിൽ നന്നായിജീവിക്കുകയല്ലേ വേണ്ടത് ദാ ഈ മരുന്ന് കഴിച്ച് അമ്മയുമായുള്ള പ്രശ്നം ഒക്കെ തീർത്തെ

ജീന :വലിയ ഉപദേശമൊക്കെയാണല്ലോ ഇതൊക്കെ എവിടെ നിന്ന് കിട്ടി

സാം :ഇത് എന്റെ വാക്കൊന്നുമല്ല ഇത് എന്റെ ഒരു കൂട്ടുകാരി വർഷങ്ങൾക്ക് മുൻപ് എന്നോട് പറഞ്ഞതാ അത് ഞാൻ നിന്നോട് പറഞ്ഞു അത്രെ ഉള്ളു

ജീന :കൂട്ടുകാരി പറഞ്ഞതോ അപ്പോൾ നിങ്ങളും എന്നെ പോലെ മരിക്കാൻ നോക്കിയിട്ടുണ്ടോ

സാം :ഒരുപാട് തവണ

The Author

24 Comments

Add a Comment
  1. Somehow 18 korean series

  2. ×‿×രാവണൻ✭

    ♥️

  3. Adipoli. Expecting next part soon

  4. Somehow 18 same kadha alle?

  5. Good start ? move forward

  6. അടിപൊളി, അപ്പൊ അവൻ ടൈം ട്രാവൽ നടത്തി അല്ലേ ????

  7. ഒരേ തീം തന്നെ ആളുകളും സ്ഥലവും മാറ്റി എഴുതി മടുക്കുന്നില്ലേ ബ്രോ

    1. ഈ കഥ ഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടോ

      1. ee time travelum baakki ullathum ellam nammal vasthram maattunna pole alle

  8. തുടരൂ ❤️ post aakkalle

    1. വേഗം തരാം ??

  9. Please continue

  10. രൂദ്ര ശിവ

    ❤❤

    1. ❤❤❤

  11. കാലൻ ?☠️

    മരണകരണം അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്
    So നിർത്തരുത് pls

    1. ഞാൻ എല്ലാ കഥയും പൂർത്തിയാക്കാൻ പരമാവധി ശ്രമിക്കുന്ന ആളാണ് ബാക്കി ഉറപ്പായും ഉണ്ടാകും ??

    2. Somehow 18 kanu?

Leave a Reply

Your email address will not be published. Required fields are marked *