ദി ടൈം 1 [Fang leng] 262

ജൂണോ :ഹാ ഇവിടെ ഉണ്ടല്ലോ ഇതേതാ ബ്രാൻഡ് അളിയാ

സാം :നീ അത് അവിടെ വെച്ചേ

ജൂണോ വേഗം കുപ്പിയും രണ്ട് ഗ്ലാസുമായി സാമിന്റെ അടുത്തിരുന്നു

ജൂണോ :അളിയാ നമുക്കിന്നു പൊളിക്കാം രണ്ടെണ്ണം പിടിപ്പിച്ചിട്ട് ഇന്ന് ഇവിടെ കിടക്കാം എന്നിട്ട് നാളെ പോകാം എന്താ ഇങ്ങനെയുള്ള അവസരങ്ങളിലേ എനിക്ക് രണ്ടെണ്ണം അടിക്കാൻ പറ്റു നിനക്ക് നിന്റെ ചേച്ചിയെ അറിയാലോ എന്നെ തൊടാൻ സമ്മതിക്കില്ല

സാം :രണ്ടോ മുന്നോ എത്രയാന്നു വെച്ചാൽ കുടിച്ചോ

ജൂണോ പതിയെ ഗ്ലാസ്സുകളിൽ മദ്യം ഒഴിച്ചു

ജൂണോ :അളിയാ നിന്റെ ചേച്ചി പറയുന്നതിലും കാര്യം ഉണ്ട് നീ ആ റിയയെ മറന്നേക്ക് നാളെ നീ കാണാൻ പോകുന്ന കുട്ടിയുണ്ടല്ലോ അവളും ഡോക്ടർ ആണ് നിനക്ക് പറ്റിയ ഫാമിലിയും

സാം :നിങ്ങൾക്കൊക്കെ എന്താ എനിക്കൊരു റിയയെയും അറിയില്ല അവൾക്ക് വീണ്ടിയൊന്നുമല്ല ഞാൻ കല്യാണം കഴിക്കാത്തത്

ജൂണോ :ശെരി ശെരി അളിയൻ ഇത് പിടിപ്പിക്ക് ആ ദേഷ്യം ഒന്ന് കുറയട്ടെ

ഇത്രയും പറഞ്ഞു ജൂണോ സാമിന് മദ്യം നൽകി

അല്പസമയത്തിന് ശേഷം

സാം :റിയ അവൾ ചിരിക്കുന്നത് നീ കണ്ടിട്ടുണ്ടോ അവൾ ചിരിച്ചാൽ അവളുടെ എട്ടുപല്ലും വെളിയിൽ കാണും അത് കാണാൻ നല്ല രസമാണ് പക്ഷെ അവൾ അങ്ങനെയൊന്നും ചിരിക്കാറില്ല പിന്നെ അവൾ എന്നെ പൊട്ടാന്ന് വിളിക്കും അത് കേൾക്കുമ്പോൾ എനിക്ക് നാണം വരും

ജൂണോ :ഓഹ് ഒന്ന് നിർത്ത് ഇത് ഇപ്പോ കുറേ ആയി കേൾക്കുന്നു വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം അവന്റെ ഒരു റിയാ

സാം :നീ പോടാ പട്ടി എന്റെ ക്ലാസ്സിൽ ഇരുന്ന് എന്റെ കൂടെ പഠിച്ചിട്ട് എന്റെ ചേച്ചിയെ കറക്കി എടുത്തതും പോരാ

ജൂണോ :ആര് ആരെ കറക്കിയെടുത്തെന്നാ നിന്റെ ചേച്ചിയാ എന്നെ കറക്കിഎടുത്തത് ഞാൻ അല്ലാതെ വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോഴെ നിന്റെ ചേച്ചിയെ ഡിവോഴ്സ് ചെയ്തേനെ നന്ദി വേണമെടാ നന്ദി ഒന്നുമില്ലെങ്കിലും രണ്ട് വയസ്സിന് മൂത്ത നിന്റെ ചേച്ചിയെ ഞാൻ കെട്ടിയില്ലേ

സാം :ആരെങ്കിലും പറഞ്ഞോ കെട്ടാൻ

ജൂണോ : ഓഹ് ഇപ്പൊ അങ്ങനെയായി അല്ലേ

The Author

24 Comments

Add a Comment
  1. Somehow 18 korean series

  2. ×‿×രാവണൻ✭

    ♥️

  3. Adipoli. Expecting next part soon

  4. Somehow 18 same kadha alle?

  5. Good start ? move forward

  6. അടിപൊളി, അപ്പൊ അവൻ ടൈം ട്രാവൽ നടത്തി അല്ലേ ????

  7. ഒരേ തീം തന്നെ ആളുകളും സ്ഥലവും മാറ്റി എഴുതി മടുക്കുന്നില്ലേ ബ്രോ

    1. ഈ കഥ ഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടോ

      1. ee time travelum baakki ullathum ellam nammal vasthram maattunna pole alle

  8. തുടരൂ ❤️ post aakkalle

    1. വേഗം തരാം ??

  9. Please continue

  10. രൂദ്ര ശിവ

    ❤❤

    1. ❤❤❤

  11. കാലൻ ?☠️

    മരണകരണം അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്
    So നിർത്തരുത് pls

    1. ഞാൻ എല്ലാ കഥയും പൂർത്തിയാക്കാൻ പരമാവധി ശ്രമിക്കുന്ന ആളാണ് ബാക്കി ഉറപ്പായും ഉണ്ടാകും ??

    2. Somehow 18 kanu?

Leave a Reply

Your email address will not be published. Required fields are marked *