ദി ടൈം 4 [Fang leng] 170

“അമ്മേ അവിടെ ഇന്നുകൂടിയേ പ്രോഗ്രാം ഉള്ളു ലാസ്റ്റ് ഡേയാണ്‌ ഇവൾക്ക് ഒരു കുഴപ്പവുമില്ല എല്ലാം ആക്ടിങ്ങാ അമ്മു വേഗം വരാൻ നോക്ക് ”

“റിയേ വയ്യെടി ”

“ശെരി നീ വരണ്ട പിന്നെ ഇനി എന്നോട് ഒരിക്കലും മിണ്ടാൻ വന്നേക്കരുത് കേട്ടല്ലോ ”

ഇത്രയും പറഞ്ഞു റിയ പതിയെ തിരിഞ്ഞു

“നിക്കെടി ഞാൻ വരാം പോരേ ഹോ ഇങ്ങനെയൊരു തൊട്ടാ വാടി ”

ഇത്രയും പറഞ്ഞു അമ്മു റൂമിലെക്ക് ചെന്നു ശേഷം അല്പസമയത്തിനുള്ളിൽ തന്നെ റെഡിയായി പുറത്തേക്ക് എത്തി

“എങ്ങനെയുണ്ട് റിയേ കൊള്ളാമോ പുതിയ ഡ്രസ്സ്‌ ഒക്കെ കഴുകി ഇട്ടേക്കുവാ ഇതല്പം പഴയതാ ”

ഇട്ടിരിക്കുന്ന ഡ്രെസ്സിനെ ഒന്നുകൂടി നോക്കിയ ശേഷം അമ്മു പറഞ്ഞു

“ഹോ കൊള്ളാടി നീ എന്തിട്ടാലും സൂപ്പറല്ലേ വേഗം വാ സമയം പോയി ”

“റിയേ നിങ്ങൾ എങ്ങനെയാ പോകുന്നത് ”

അമ്മുവിന്റെ അമ്മ റിയയോടായി ചോദിച്ചു

“ബസ്സിലാ അമ്മേ ”

“ഉം ശെരി റിയേ സൂക്ഷിച്ചു പോണേ ഇവൾക്ക് ശ്രദ്ധ അല്പം കുറവാ നീ വേണം ഇവളെ നോക്കാൻ ”

“അതൊക്കെ ഞാൻ ഏറ്റു അമ്മേ നീ വാ അമ്മു ”

ഇത്രയും പറഞ്ഞു റിയ വീടിനു പുറത്തേക്കു നടന്നു ഒപ്പം അമ്മുവും അവർ പതിയെ വീടിനു അല്പം മാറി പാർക്ക് ചെയ്തിരുന്ന ഒരു കാറിനടുത്തേക്കെത്തി

“പുറകിൽ കയറിക്കോ അമ്മു ”

റിയ അമ്മുവിനോടായി പറഞ്ഞു

“കാറോ ഇതെങ്ങനെ ”

“അച്ഛൻ ഇന്ന് കാർ എടുത്തില്ല ഞാൻ പയ്യെ ഇങ്ങ് പൊക്കി എങ്ങനെയുണ്ട് ഇന്ന് നമുക്ക് പൊളിക്കാം ”

“അതിന് ആര് കാർ ഓട്ടിക്കും ”

“ഈ ഞാൻ അല്ലാതെ വേറേ ആര് ”

“അതിന് നിനക്ക് ലൈസൻസ് ഒക്കെ യുണ്ടോ ”

“ഓഹ് പിന്നെ എല്ലാരും ലൈസൻസ് ഉണ്ടായിട്ടല്ലെ വണ്ടിയോടിക്കുന്നത് നീ വാടി ഇത് ഇന്നത്തെക്കല്ലേ ഒരു പ്രശ്നവും ഉണ്ടാകില്ല ”

“റിയേ നീതു എവിടെ അവളെ വീട്ടിൽ ചെന്ന് പിക്ക് ചെയ്യണോ ”

“അവൾ നിന്നെ പോലെയല്ല നേരത്തേ എത്തിയിട്ടുണ്ട് കാറിൽ ഇരിപ്പുണ്ട് “

The Author

11 Comments

Add a Comment
  1. Broo its awsome☺️☺️

  2. ഉടനെ തരാം ???

  3. മുത്തേ നീ ഇപ്പോഴെങ്കിലും വന്നല്ലോ ഇതിന്റെ തുടക്കം തൊട്ട് വായിച്ചതെ ഇമോഷണൽ ആയിട്ടാ പിന്നെ മൂന്നാമത്തെ പാർട്ടും പിന്നെ വീണ്ടും കാത്തിരുന്നു നാലാം ഭാഗത്തിനായി എന്തായാലും വന്നല്ലോ സന്തോഷം❤, നന്നായിട്ടുണ്ട് ഈ ഭാഗം അടുത്തത് വേഗം തരണേ

    1. Thanks അടുത്ത പാർട്ട്‌ ഈ മാസം കഴിയുന്നതിന് മുൻപ് തരാം ???

  4. kathurikkunnu bro

    1. താക്സ് ??

  5. Bro next part idu

    1. പെട്ടെന്ന് ഇടാൻ ശ്രമിക്കാം ഏകദേശം തീർന്നു

  6. Bro settt sanam theeernnath arinjeyilla ♥️♥️

    1. താങ്ക്സ് ❤❤?

  7. Evide aayirunnu bro vannathil santhosham

Leave a Reply

Your email address will not be published. Required fields are marked *