വീട്ടിലേക്ക് കയറിയ ലിസിയോടായി അവളുടെ അമ്മ ചോദിച്ചു
“എന്താ അമ്മേ പ്രശ്നം എന്തിനാ ബഹളം വെക്കുന്നത് ”
“നിനക്കെന്താ ആ ചെറുക്കനുമായി രാത്രി ഒരു സംസാരം അവൻ കുറച്ചു മുൻപല്ലേ ട്യൂഷൻ കഴിഞ്ഞു പോയത് ആരെങ്കിലും കണ്ടാൽ പിന്നെ അത് മതി ”
“ആരെങ്കിലും കണ്ടാൽ എന്താ കുഴപ്പം ”
“ഇവളെക്കൊണ്ട് ടി എനിക്കൊന്നും മനസ്സിലാകുന്നില്ല എന്ന് വിചാരിക്കണ്ട ആദ്യം ട്യൂഷൻ പഠിപ്പിക്കണം എന്ന് പറഞ്ഞു ഇപ്പോ..”
“അതെ അമ്മയുടെ ഊഹം ശെരിയാ ഞാനും ആ ജൂണോയും തമ്മിൽ മുടിഞ്ഞ പ്രേമത്തിലാ എന്താ ഇപ്പൊ പ്രശ്നം ”
“എടീ ഒരുംപെട്ടോളെ കുടുംബത്തിന്റെ മാനം കളയാനാണോ നിന്റെ ഉദ്ദേശം ”
“എന്റെ പൊന്നമ്മേ എന്റേ പുറകേ നടന്ന് ഇങ്ങനെ സ്‌പൈ വർക്ക് നടത്താതെ മോന്റെ കാര്യം കൂടി ഒന്ന് ശ്രദ്ധിക്ക് ഇല്ലങ്കിൽ അവൻ കൈ വിട്ടുപോകും ”
ഇത്രയും പറഞ്ഞു ലിസി തന്റെ റൂമിലേക്ക് പോയി
“ദൈവമേ ഇവൾ ഇതെന്തിനുള്ള പുറപ്പാടാ ”
ഇതേ സമയം സാം തന്റെ റൂമിൽ അസ്വസ്ഥതനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു
“അവളുടെ ഉള്ളിൽ ഇത്രയും ദുഃഖം ഉണ്ടായിരുന്നോ ഈ ഒരവസ്ഥയിലും അവളോടൊപ്പം നിൽക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല അതുകാരണം തന്നെയാകും അവൾ… ഇല്ല ഞാൻ അവളെ ഒരിക്കലും ഒറ്റക്കാക്കില്ല എങ്ങനെയെങ്കിലും അവളുടെ മനസ്സിനെ ശാന്തമാക്കണം അവളെ പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവരണം ”
ഇത്രയും പറഞ്ഞു സാം റിയയുടെ ഡയറി കയ്യിലേക്കെടുത്തു ശേഷം അതിലേക്കു തന്നെ നോക്കിയിരുന്നു
അല്പസമയത്തിനു ശേഷം
“റിയ എന്താ ഇതുവരെയും ഒന്നും എഴുതാത്തത് അവളിപ്പോൾ ഏത് മാനസികാവസ്ഥയിലായിരിക്കും അവൾ ഇന്നും വീട്ടിൽ തനിച്ചാണെങ്കിലോ ”
സാം പതിയെ തന്റെ റൂമിൽ ഇട്ടിരുന്ന കലണ്ടറിലേക്കു നോക്കി
“ഇല്ല എനിക്കിനി തീരെ സമയമില്ല 3 ദിവസം ഇനി മൂന്നു ദിവസം കൂടി മാത്രം ചിലപ്പോൾ അതിനു മുൻപ് തന്നെ എനിക്കവളെ നഷ്ടപ്പെട്ടേക്കാം ഇല്ല അവളെ രക്ഷിക്കാൻ എനിക്കു ലഭിച്ച ഈ അവസരം ഞാൻ ഒരിക്കലും പാഴാക്കില്ല ”
ഇത്രയും പറഞ്ഞു സാം ഡയറി പതിയെ കിടക്കയിലേക്കിട്ടു പെട്ടെന്നാണ് അതിൽ അക്ഷരങ്ങൾ തെളിയാൻ തുടങ്ങിയത്
Broo its awsome

ഉടനെ തരാം ???
മുത്തേ നീ ഇപ്പോഴെങ്കിലും വന്നല്ലോ ഇതിന്റെ തുടക്കം തൊട്ട് വായിച്ചതെ ഇമോഷണൽ ആയിട്ടാ പിന്നെ മൂന്നാമത്തെ പാർട്ടും പിന്നെ വീണ്ടും കാത്തിരുന്നു നാലാം ഭാഗത്തിനായി എന്തായാലും വന്നല്ലോ സന്തോഷം
, നന്നായിട്ടുണ്ട് ഈ ഭാഗം അടുത്തത് വേഗം തരണേ
Thanks അടുത്ത പാർട്ട് ഈ മാസം കഴിയുന്നതിന് മുൻപ് തരാം ???
kathurikkunnu bro
താക്സ് ??
Bro next part idu
പെട്ടെന്ന് ഇടാൻ ശ്രമിക്കാം ഏകദേശം തീർന്നു
Bro settt sanam theeernnath arinjeyilla ♥️♥️
താങ്ക്സ്
?
Evide aayirunnu bro vannathil santhosham