ദ വിച്ച് പാർട്ട്‌ 5 [Fang leng] 151

കരീക :ശെരി നമുക്ക് ഉടൻ തന്നെ പോകാം ഇത്രയും പറഞ്ഞു കരീക മുൻപോട്ട് നടക്കുവാൻ തുടങ്ങി ആ വൈക്കോൽ കൂനയെ ഒന്നുകൂടി നോക്കിയ ശേഷം സഹീറും അവളോടൊപ്പം മുൻപോട്ടു നടന്നു

ഇതോടു കൂടി ഈ കഥയുടെ ആദ്യഭാഗം അഥവാ ആമുഖം അവസാനിക്കുകയാണ് ഈ കഥയുടെ അടുത്ത ഭാഗത്തിൽ 17 വർഷങ്ങക്ക് ശേഷമുള്ള കാര്യങ്ങളാണ് പറയുക 17 വർഷം എന്നത് ഒരു നീണ്ട കാലയളവാണ് അതിനാൽ തന്നെ ഈ കാലയളവിനുള്ളിൽ ചന്ദ്രഗിരിയിൽ ചില മാറ്റങ്ങളും ഉണ്ടായി അവയെ കുറിച്ച് പറഞ്ഞ ശേഷം നമുക്ക് കഥയിലേക്ക് കടക്കാം ഈ കാലയളവിൽ മഹാറാണി മരണപ്പെടുകയും കുമാരി സ്വപ്ന മഹാറാണിയായിമാറുകയും ചെയ്തു കൂടാതെ രാജ്യത്തിലെ പാവങ്ങളുടെ അവസ്ഥ കൂടുതൽ ദുരിത പൂർണമായി മാറി സഹീർ ആകട്ടെ ഗ്രാമത്തിൽ ഒരു വീടുവച്ച് സാധാരണ ജീവിതം നയിക്കാൻ തുടങ്ങി ഏറ്റവും വലിയ മാറ്റം ഉണ്ടായത് കരീകയ്ക്ക് ആയിരുന്നു അവൾ ആ രാജ്യത്തിലെ തന്നെ ഏറ്റവും ശക്തയായിമാറി അവൾ തീരുമാനിക്കുന്നതെന്തും നടത്തുവാൻ കഴിവുള്ളവണ്ണം ശക്ത

17 വർഷങ്ങൾക്ക് ശേഷം ചന്ദ്രഗിരിരാജകൊട്ടാരത്തിലെ അഭ്യാസമൈതാനം വൃത്താകൃതിയിൽ തയ്യാറാക്കിയിട്ടള്ള മൈതാനത്തിന്റെ എല്ലാവശവും കാണികളെ കൊണ്ട് നിറഞ്ഞിരുന്നു അവർ പലതരം ആർപ്പുവിളികളോടെ മൈതാനത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടേയിരുന്നു

അല്പനേരത്തിനുള്ളിൽ ഇരിപ്പിടങ്ങളുടെ ഏറ്റവും മുൻപിലായി തയ്യറാക്കിയാ വിശിഷ്‌ട ഇരിപ്പിടത്തിൽ മഹാറാണി സ്വപ്ന സ്ഥാനം ഉറപ്പിച്ചു തൊട്ടടുത്തായി തന്നെ കരീകയും മറ്റ് വിശിഷ്‌ട വ്യക്തികളും സ്ഥാനം ഉറപ്പിച്ചു

മഹാറാണി :കിരണന്റെ നിർബന്ധത്തെ തുടർന്നാണ് ഞാൻ ഇതിനനുവധിച്ചത് എന്നാൽ ഇപ്പോൾ എനിക്ക് ഒരു സമാധാനവുമില്ല നമുക്കിത് മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചാലോ കിരണനോട്‌ നീ തന്നെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കു കരീകാ

മഹാറാണിയുടെ വാക്കുകൾ കേട്ട് കരീക പൊട്ടിച്ചിരിക്കുവാൻ തുടങ്ങി

മഹാറാണി :നീ എന്താണ് കരീക ഈ ചെയ്യുന്നത് ഞാൻ നിന്നോട് എന്റെ വിഷമം പറഞ്ഞപ്പോൾ നീ ചിരിക്കുകയാണോ

കരീക :ഇത്തരം ഫലിതങ്ങൾ കേട്ടാൽ ആരായാലും ചിരിച്ചുപോകും മഹാറാണി

മഹാറാണി :ഞാൻ പറഞ്ഞതിൽ എന്താണ് ഫലിതം കിരണൻ ഇപ്പോഴും എനിക്കൊരു കൊച്ചു കുട്ടിയാണ് അവന് എന്തെങ്കിലും അപകടം പറ്റുന്ന കാര്യം എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല

കരീക :മഹാറാണി അവിടുന്ന് കുമാരനെയോർത്താണോ ഈ ഭയപ്പെടുന്നത് എന്നാൽ അതിന്റ ആവശ്യമില്ല രാജകുമാരൻ അഗ്നിയെ പോലെയാണ് തനിക്കുനേരെ വരുന്ന എന്തിനേയും അവൻ ചാമ്പലാക്കും കുമാരൻ അപരാചിതനാണ്

ഉടൻ തന്നെ മൈതാനാത്തിലെ കാണികളുടെ ശബ്ദം കൂടുതൽ ഒച്ചത്തിലായി അവർ ഒരേ സ്വരത്തിൽ ആർപ്പുവിളിച്ചു

“രാജകുമാരൻ കിരണൻ വിജയിക്കട്ടെ ”
രാജകുമാരൻ കിരണൻ വിജയിക്കട്ടെ “

The Author

25 Comments

Add a Comment
  1. Gʀᴇᴀᴛ ᴀʀᴛɪsᴛ

    ??? ???? ???? ?? ???? ???? ???? ?????.??? ???? ??????? ????????? ?????,? ???? ??.???? ? ????? ?????????? ??? ? ???? ??????? ??????? ??? ????,??? ?? ??????? ??? ??? ??????? ????.???????? ??????? ????? ??????? ???????? ??.?? ??? ??? ?? ???? ???? ??????? ???.

    -ɢʀᴇᴀᴛ ᴀʀᴛɪsᴛ

  2. Continue pls bro

    1. തീർച്ചയായും തുടരും ??

  3. ജെസ്സി ആന്റണി

    സ്റ്റോറി നന്നായിരുന്നു. Fang leng.? എല്ലാ ആശംസകളും ?

    1. Thanks??❤️

  4. So sweet part waiting nxt part. Appol ini exam kazhinju kanam alle. Katta support###

    1. Yes thankyou ???

  5. Lots of lub and lots of hugs??

    1. താങ്ക്സ് ???

  6. Something special like annu e katha eppol vannalum waiting complete cheyyanam

  7. ??superb part all the best?

  8. Best of luck to your exam. Ellam kazhinju oru superb partum ayi vaa all the best?

    1. Thankyou ?❤️?

  9. Exam ellam nallathu pole ezhuthittu vannal mathi but e katha complete cheyyanam ♥

    1. ഉറപ്പായും ?

  10. Katta support undu e flowyil thanne katha pokatte

    1. ഉറപ്പായും ?

  11. അടിപൊളി ആയിരുന്നു ഇ പാർട്ടും anyway wauting??

    1. ❤️?❤️

  12. നന്നായിട്ടുണ്ട് ബ്രൗണ്‍ continue

    1. താങ്ക്സ് ??

  13. ലൂസിഫർ Morningstar

    Part 3&4 evede

    1. Fang leng എന്ന് സെർച് ചെയ്താൽ മതി ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *