ദ വിച്ച് പാർട്ട്‌ 6 [Fang leng] 154

അലി വേഗം തന്നെ അവന്റെ പൊക്കറ്റിൽ എന്തൊ തിരയുവാൻ തുടങ്ങി ശേഷം പതിയെ അവൻ ചെറിയൊരു കുപ്പി പുറത്തേക്ക് എടുത്തു

അലി :എന്റെ കയ്യിൽ ഇപ്പോൾ ഇത് മാത്രമേ ഉള്ളു വില കുറവാണ് പക്ഷെ നല്ല സുഗന്ധം ഉണ്ടാകും

ഇത്രയും പറഞ്ഞു അലി കുപ്പി സായക്ക് കൈമാറി

അലി :എന്താണെന്നു അറിയില്ല നമ്മൾ വീണ്ടും കാണുമെന്ന് എന്റെ മനസ്സ് പറയുന്നു

സായ :അത് നടക്കുമെന്ന് തോന്നുന്നില്ല അലി

അലി :ഇല്ല നമ്മൾ ഉറപ്പായും വീണ്ടും കണ്ട് മുട്ടും

ഇത്രയും പറഞ്ഞു അലി തിരിഞ്ഞു നടന്നു അപ്പോഴേക്കും സായയുടെ കണ്ണുകൾ നിറഞ്ഞിരുന്നു

ഇതേ സമയം കരീക കോട്ടരത്തിൽ

“എന്തായി ഞാൻ പറഞ്ഞത് അനേഷിച്ചോ ”

കരീക തന്റെ സേവകനോടായി ചോദിച്ചു

സേവകൻ :അത് സഹീർ കുറച്ച് ദിവസമായി ഇവിടെയില്ല ഏതോ യാത്രയിലാണെന്നാണ് അറിഞ്ഞത്

കരീക :യാത്രയിലോ

സേവകൻ :അതെ എവിടേക്കാണ് പോയതെന്ന് ആർക്കും അറിയില്ല പക്ഷെ പോകുന്നതിന് മുൻപ് അദ്ദേഹം വീരനുമായി കൂടികാഴ്ച്ച നടത്തിയിരുന്നു

കരീക :അപ്പോൾ എന്റെ സംശയം ശെരിയായിരുന്നു ചേട്ടൻ എനിക്കെതിരെ എന്തൊ ആസൂത്രണം ചെയ്യുന്നുണ്ട് നീ വേഗം ചുമന്ന മുഖമൂടിക്കാരോട് തയ്യാറായിരിക്കാൻ പറയു

സേവകൻ :ഉത്തരവ് പോലെ

ഇത്രയും പറഞ്ഞു സേവകൻ വേഗം അവിടെ നിന്ന് പോയി കരീക പതിയെ മുൻപോട്ട് നടന്നു

ഇതേ സമയം അലി ഗ്രാമത്തിൽ എത്തി ചേർന്നിരുന്നു

“ഉം ഇന്ന്‌ ഞാൻ എന്റെ ഉമ്മയെ സ്വാതന്ത്ര്യയാക്കും അവർ ഇതുവരെ അനുഭവിച്ച കഷ്ടതകൾക്കെല്ലാം പകരമായി ഞാൻ അവർക്ക് ഒരുപാട് സന്തോഷം നൽകും ”

ഇത്രയും പറഞ്ഞു അലി ദാമുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു കുറച്ചു സമയത്തിനുള്ളിൽ തന്നെ അവൻ അവിടേക്ക് എത്തിചേർന്നു അവിടെ ദാമു കൂട്ടുകാരോടൊപ്പം കുടിച്ചു കൂത്താടുകയായിരുന്നു

“ടാ ദാമു അതാരാ വരുന്നതെന്ന് നോക്കിക്കെ ”

കൂട്ടത്തിൽ ഒരാൾ ദാമുവിനോട് പറഞ്ഞു

ദാമു :അത് അലിയല്ലേ ഇവൻ ഇതുവരെ ചത്തില്ലേ

“ദാമു അവന്റ കയ്യിൽ എന്താണെന്നു നോക്കിക്കേ ”

ഇത് കേട്ട ദാമു വേഗം തന്നെ അലിയുടെ കയ്യിലേക്ക് നോക്കി അപ്പോഴാണ് അലിയുടെ കയ്യിലെ പട്ടം അവൻ കണ്ടത് അലി വേഗം തന്നെ ദാമുവിനരികിലേക്ക് എത്തി ശേഷം പട്ടം അവനു നേരെ നീട്ടി

The Author

14 Comments

Add a Comment
  1. വിച്ച് എഴുതി കൊണ്ടിരിക്കുകയാണ് ഉടൻ തരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

    അടുത്ത ഭാഗത്തിൽ

    “ചുമന്ന മുഖം മൂടികളെ നിങ്ങൾ ഒരുങ്ങിക്കോളു നമുക്ക് വേട്ടക്ക് പോകുവാൻ സമയമായിരിക്കുന്നു വർഷങ്ങൾക്ക് മുൻപ് ഞാൻ ബാക്കിവെച്ച ഒരു കാര്യം ഇന്ന് ചെയ്തു തീർക്കേണ്ടതുണ്ട് ”

    “സാമൂൽ എല്ലാവരോടും തയ്യാറാകുവാൻ പറയു എന്ത് വില കൊടുത്തും നമുക്ക് കുമാരിയെ രെക്ഷ പെടുത്തണം നമ്മുടെ ജീവൻ കൊടുത്തു പോലും”

    “ആ ”

    കിരണന്റെയും സാമുലിന്റെയും വാളുകൾ തമ്മിൽ കൂട്ടിമുട്ടി അവയിൽ നിന്നും തീ പൊരി പാറി

  2. Bro story powli aanu ?

  3. Nalla kadhayanu idak vach nirthi pokaruth please

  4. പറ്റുമെങ്കിൽ നിങ്ങളുടെ അഭിപ്രായം അറിയിക്കുക ഇവിടെ മോശമായി എവിടെ നന്നായി എന്നൊക്കെ അറിയിക്കുക

  5. Ok ഉടനെ തരാം

  6. Super bro polichu…..continue pls

  7. കൊള്ളാം പിന്നെ നെക്സ്റ്റ് part എന്ന് വരും

    1. ഉടനെ തരാം കഥ ഫുൾ റെഡി ആണ് പ്ലീസ് സപ്പോർട്ട് എങ്കിലെ എഴുതാൻ ഒരു ഉത്സാഹം വരു

  8. അടിപൊളി, കരീകയുടെ ഉള്ളിൽ ഇപ്പോഴും സഹീറിനോട് ഒരു സ്നേഹം ഉണ്ട് അല്ലേ

    1. Yes അത് എപ്പോഴും ഉണ്ടല്ലോ

  9. കൊള്ളാം നന്നായിട്ടുണ്ട് ഇത്രേം വായിക്കിക്കാതെ വേഗം അടുത്ത പാർട്ട്‌ ഇട് പേജും കൂട്ടണം ❣️?

    1. ഫാങ് ലെങ്

      ഉടനെ ഇടാം

Leave a Reply

Your email address will not be published. Required fields are marked *