അലി :ഞാൻ അലി ഒരു പാവമാ
പെൺകുട്ടി :കണ്ടാൽ തോന്നുന്നില്ല ഒരു കള്ള ലക്ഷണവും ഉണ്ട്
അലി :എവിടെ പോയാലും എനിക്ക് ഇത് തന്നെയാണല്ലോ ഗതി അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ ഞാൻ ഒരു പാവമാ
പെൺകുട്ടി:അതൊന്നുമല്ല പുസ്തകങ്ങളിൽ പറയുന്ന കള്ളൻമാരുടെ എല്ലാ ലക്ഷണങ്ങളും നിനക്കുണ്ട്
അലി :അതൊക്കെ തട്ടിപ്പാ കൊച്ചേ എന്നെ ഒന്ന് അഴിച്ചു വിട് ദേഹത്തോക്കെ നല്ല വേദനയുണ്ട്
പെൺകുട്ടി :അഴിച്ചുവിടാനോ അതൊന്നും നടക്കില്ല നീ എന്നെ ആക്രമിച്ചാലോ
അലി :എനിക്കിപ്പോൾ നേരെ നിക്കാൻ പോലും വയ്യ ആ ഞാൻ എങ്ങനെ നിന്നെ ആക്രമിക്കാനാണ് ഒന്ന് അഴിച്ചു വിട് നന്നായി വേദനിക്കുന്നു
അലി ദയനീയമായി അവളോട് പറഞ്ഞു ഇത് കേട്ട പെൺകുട്ടി പതിയെ അലിയുടെ അടുത്തേക്ക് എത്തി
“ഞാൻ വിശ്വാസിക്കുവാ കെട്ടഴിച്ച ശേഷം എന്നെ വല്ലതും ചെയ്യാൻ നോക്കിയാൽ ഉണ്ടല്ലോ ”
അലി :ഇല്ല ഒരിക്കലും ഇല്ല എന്റെ ഉമ്മയാണെ സത്യം
ഇത് കേട്ട പെൺകുട്ടി അലിയെ കെട്ടിയിരുന്ന കയറുകൾ പതിയെ അഴിച്ചു മാറ്റി ശേഷം വേഗം തന്നെ അലിയുടെ അടുത്ത് നിന്ന് മാറി നിന്നു
അലി :ഉമ്മാ ഇപ്പഴാണ് ഒന്ന് ആശ്വാസമായത് സത്യമായും നീ പിശാചല്ലല്ലോ അല്ലേ
പെൺകുട്ടി :കേട്ടഴിച്ചല്ലോ വേഗം പോകാൻ നോക്ക്
(ഇവൾ പിശാച് ആണെന്ന് തോന്നുന്നില്ല എങ്ങനെയും ഇവളെ സോപ്പിട്ടു പട്ടം അടിച്ചു മാറ്റണം ) അലി ഇത്തരം ആലോചനയിൽ മുഴുകി
പെൺകുട്ടി :എന്താ ആലോചിക്കുന്നത് ഇവിടുന്ന് പോകാൻ പറഞ്ഞത് കേട്ടില്ലേ
അലി :എനിക്ക് ഇപ്പോൾ ഒട്ടും വയ്യ അല്പനേരം വിശ്രമിച്ചിട്ട് ഞാൻ പോയേക്കാം അമ്മാതിരി അടിയല്ലേ തലക്കിട്ടു കിട്ടിയത്
ഇത്രയും പറഞ്ഞു അലി വീടിന്റെ വരാന്തയിൽ ഇരുന്നു
പെൺകുട്ടി :ഇവിടെ ഇങ്ങനെ ഇരിക്കാൻ പറ്റില്ല
“അപ്പോൾ പിന്നെ ഇങ്ങനെ ഇരിക്കാം “ഇതും പറഞ്ഞു അലി അല്പം തിരിഞ്ഞിരുന്നു
പെൺകുട്ടി :ഇത് വല്യ ശല്യമായല്ലോ
അലി :വേദനിച്ചിട്ടല്ലേ
പെൺകുട്ടി :ശെരി കുറച്ചു നേരം മാത്രം
അലി :അതല്ലേ ഞാനും പറഞ്ഞത് അതിരിക്കട്ടെ പേര് പറഞ്ഞില്ലല്ലോ
പെൺകുട്ടി :പേരൊന്നും പറയാൻ പറ്റില്ല നമ്മൾ തമ്മിൽ പരിചയം ഇല്ലല്ലോ
വിച്ച് എഴുതി കൊണ്ടിരിക്കുകയാണ് ഉടൻ തരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു
അടുത്ത ഭാഗത്തിൽ
“ചുമന്ന മുഖം മൂടികളെ നിങ്ങൾ ഒരുങ്ങിക്കോളു നമുക്ക് വേട്ടക്ക് പോകുവാൻ സമയമായിരിക്കുന്നു വർഷങ്ങൾക്ക് മുൻപ് ഞാൻ ബാക്കിവെച്ച ഒരു കാര്യം ഇന്ന് ചെയ്തു തീർക്കേണ്ടതുണ്ട് ”
“സാമൂൽ എല്ലാവരോടും തയ്യാറാകുവാൻ പറയു എന്ത് വില കൊടുത്തും നമുക്ക് കുമാരിയെ രെക്ഷ പെടുത്തണം നമ്മുടെ ജീവൻ കൊടുത്തു പോലും”
“ആ ”
കിരണന്റെയും സാമുലിന്റെയും വാളുകൾ തമ്മിൽ കൂട്ടിമുട്ടി അവയിൽ നിന്നും തീ പൊരി പാറി
Bro story powli aanu ?
Nalla kadhayanu idak vach nirthi pokaruth please
Ok ❤
പറ്റുമെങ്കിൽ നിങ്ങളുടെ അഭിപ്രായം അറിയിക്കുക ഇവിടെ മോശമായി എവിടെ നന്നായി എന്നൊക്കെ അറിയിക്കുക
Ok ഉടനെ തരാം
Super bro polichu…..continue pls
Ok
കൊള്ളാം പിന്നെ നെക്സ്റ്റ് part എന്ന് വരും
ഉടനെ തരാം കഥ ഫുൾ റെഡി ആണ് പ്ലീസ് സപ്പോർട്ട് എങ്കിലെ എഴുതാൻ ഒരു ഉത്സാഹം വരു
അടിപൊളി, കരീകയുടെ ഉള്ളിൽ ഇപ്പോഴും സഹീറിനോട് ഒരു സ്നേഹം ഉണ്ട് അല്ലേ
Yes അത് എപ്പോഴും ഉണ്ടല്ലോ
കൊള്ളാം നന്നായിട്ടുണ്ട് ഇത്രേം വായിക്കിക്കാതെ വേഗം അടുത്ത പാർട്ട് ഇട് പേജും കൂട്ടണം ❣️?
ഉടനെ ഇടാം