കരീക :കുമാരാ അങ്ങക്ക് നന്നായി പരിക്ക് പറ്റിയോ
കിരണൻ :എനിക്ക് പ്രശ്നമൊന്നുമില്ല പക്ഷെ ഇവിടെ എന്തൊക്കെയാണ് ഈ നടക്കുന്നത് അവൻ അതാരാണ് പിന്നെ ആ പെൺകുട്ടി അതാരാണ്
പെട്ടെന്നാണ് കരീക സായ നിന്നിടത്തേക്ക് നോക്കിയത് എന്നാൽ അവൾ അവിടെ ഉണ്ടായിരുന്നില്ല
കരീക :ഇല്ല അവൾ… അവൾ രക്ഷപ്പെട്ടിരിക്കുന്നു
കിരണൻ :ആര് രെക്ഷപ്പെട്ടു എന്താണെങ്കിലും തെളിച്ചു പറയ്
കരീക :ഒന്നുമില്ല അങ്ങ് ഉടനെ കൊട്ടാരത്തിലേക്ക് പോകു ഞാൻ ഉടനെ അങ്ങെത്താം
കിരണൻ :ഒന്നും ഇല്ലെന്നോ ഇത്രയും നടന്ന ശേഷവും ഞാൻ അത് വിശ്വസിക്കണോ
പെട്ടെന്നാണ് ഒരു കൂട്ടം മുഖം മൂടികൾ അവിടേക്ക് എത്തിയത്
കരീക :കുറച്ചു പേർ കുമാരനെ കൊട്ടാരത്തിൽ എത്തിക്കുക ബാക്കിയുള്ളവർ എന്നോടൊപ്പം വരു
കരീക മുഖമൂടികളോടായി പറഞ്ഞു
കിരണൻ :ഞാൻ ഒരിടത്തേക്കും പോകുന്നില്ല എനിക്ക് സത്യം അറിയണം
കരീക :ഇപ്പോൾ ഇങ്ങനെ വാശി പിടിക്കരുത് ഞാൻ എല്ലാം പറയാം അങ്ങ് ഇപ്പോൾ പോകു ഇനിയും താമസിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകും
ഇത്രയും പറഞ്ഞു മുഖമൂടികളോടൊപ്പം കരീക മുൻപോട്ടേക്ക് നടന്നു
കിരണൻ വീണ്ടും കരീകയുടെ മുൻപിൽ വന്ന് നിന്നു
കിരണൻ :എനിക്ക് സത്യം അറിയണം അമ്മായി
കരീക :അവർ നമ്മുടെ ശത്രുക്കളാണ് എന്ന് മാത്രമേ എനിക്കിപ്പോൾ പറയാൻ കഴിയു എല്ലാം ഞാൻ പിന്നീട് വിശദമായി പറയാം
കിരണൻ :ശത്രുക്കളോ എങ്കിൽ ഞാൻ അമ്മായിയുടെ കൂടെ വരാം
കരീക :അതിന്റെ ആവശ്യമില്ല ഇത് ഞാൻ നോക്കി കൊള്ളാം കുമാരൻ ഇവരുടെ കൂടെ വേഗം കൊട്ടാരത്തിലേക്ക് പോകു അങ്ങയുടെ പിറന്നാൾ ആഘോഷത്തിനു മുൻപ് തന്നെ ഞാൻ അവിടെയെത്തും
ഇത്രയും പറഞ്ഞു കരീക മുൻപോട്ട് നടന്നു
ഇതേ സമയം സമൂൽ പറഞ്ഞ വഴിയിലൂടെ മുൻപോട്ട് ഓടുകയായിരുന്നു സായ ആ വഴിയിലൂടെ ഇരുണ്ട വനത്തിന് മദ്യത്തിലെത്തിയ സായ ചുറ്റും നോക്കുവാൻ തുടങ്ങി പെട്ടെന്നാണ് ഒരു കൈ അവളെ ഒരു മരത്തിന് പിന്നിലേക്ക് വലിച്ചുകൊണ്ട് പോയത് അത് സഹീർ ആയിരുന്നു
“അബു “സഹീറിനെ കണ്ടയുടനെ സായ കെട്ടി പിടിച്ചു കരയാൻ തുടങ്ങി “
Poli
Super bro continue pls
കോമിക് ബോയ് പോലെതന്നെ ഇതും നിന്റെ ക്ലാസ്സിക് കഥയായി മാറട്ടെ മുത്തേ, നിന്റെ എഴുത്തിൽ എനിക്ക് വിശ്വാസമുണ്ട് ???