സായ :അബു അവിടെ അവർ എല്ലാവരെയും കൊന്നു എനിക്ക് പേടിയാകുന്നു
സഹീർ :പേടിക്കണ്ട മോളെ ഞാൻ വന്നല്ലോ
സായ :അവരൊക്കെ ആരാ അവരെ പേടിച്ചിട്ടാണോ എന്നെ ഇവിടെ താമസ്സിപ്പിച്ചിരുന്നത് ആ സ്ത്രീ പറഞ്ഞത് ഞാൻ കേട്ടു എനിക്ക് എന്തോ ശാപം ഉണ്ടെന്ന് അത് ശെരിയാണോ സത്യം പറ അബു
സഹീർ :മോളെ നീ ഒരു തെറ്റും ചെയ്തിട്ടില്ല ഒന്നും ഓർത്തു നീ ഭയപ്പെടേണ്ടതുമില്ല എല്ലാം ശെരിയാകും
പെട്ടെന്നാണ് തന്റെ മുഖമൂടികളോടൊപ്പം കരീക അവിടേക്ക് എത്തിയത്
കരീക :വേഗം എല്ലായിടത്തും നോക്ക് അവൾ അധികദൂരം പോകാൻ സാധ്യതയില്ല
കരീക മുഖമൂടികളോടായി പറഞ്ഞു
സായ :അബു അവർ.. അവരാണ്..
സഹീർ :പേടിക്കണ്ട മോളെ ഇപ്പോൾ നീ ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം അത് അനുസരിക്കുകയും വേണം എന്താ ചെയ്യില്ലേ
സായ :അബു എന്തൊക്കെയാ ഈ പറയുന്നേ ഇവർ എന്തിനാ എന്നെ തിരയുന്നത്
“ഹേയ് പെണ്ണെ നീ ഇവിടെ എവിടെയോ ഉണ്ടെന്ന് എനിക്കറിയാം വേഗം പുറത്തേക്കു വാ നീ കാരണം എത്ര പേരാ മരിച്ചതെന്ന് കണ്ടില്ലേ എല്ലാം നീ ഒരാൾ കാരണമാണ് നിന്നിലെ ശാപം കാരണം നിന്നെ സ്നേഹിക്കുന്നവർ എല്ലാം മരിക്കും അത് നീ ആഗ്രഹിക്കുന്നുണ്ടോ എന്റെ അടുത്തേക്ക് വാ ഞാൻ നിന്നെ വേദനിപ്പിക്കില്ല ”
കരീകയുടെ ഈ വാക്കുകൾ കേട്ട സായ സഹീറിന്റ മുഖത്തേക്ക് നോക്കി
സഹീർ :അവൾ പറയുന്നതൊന്നും നീ കേൾക്കണ്ട അതിലൊന്നും ഒരു സത്യവും ഇല്ല
ഇത്രയും പറഞ്ഞു തന്റെ കയ്യിൽ ഉണ്ടായിരുന്ന പുസ്തകം സഹീർ സയക്ക് നൽകി
സായ :അബു ഇത്
സഹീർ :ഇതിൽ നിനക്ക് വേണ്ട എല്ലാം ഉണ്ട് നീ ഉടനെ ഇവിടെ നിന്ന് പോകണം ബാക്കി ഞാൻ നോക്കി കൊള്ളാം
സായ :ഇല്ല ഞാൻ പോകില്ല ആ സ്ത്രീ അവർ അപകടകാരീയാണ് അബുവും എന്റെ കൂടെ വാ
സഹീർ :ഞാൻ ഉറപ്പായും നിന്റെ അടുത്തേക്ക് എത്തും ഇപ്പോൾ മോൾ ഞാൻ പറയുന്നത് കേൾക്ക് വേഗം ഓട്
സായ :അബു..
സഹീർ :പോകാൻ..

BRO NJAN IPPOYANN KADHA VAYICHATH ADIPOLI ITHINTE BAKKI EYUTHAN ONN TRY CHEYTHUDE
Poli
Super bro continue pls
കോമിക് ബോയ് പോലെതന്നെ ഇതും നിന്റെ ക്ലാസ്സിക് കഥയായി മാറട്ടെ മുത്തേ, നിന്റെ എഴുത്തിൽ എനിക്ക് വിശ്വാസമുണ്ട് ???