ദ വിച്ച് പാർട്ട്‌ 7 [Fang leng] 151

ഇത് കേട്ട സായ പെട്ടന്ന് തന്നെ മുന്നിലേക്ക് ഓടാൻ തുടങ്ങി

കരീക :അതാ അവിടെ ആരോ ഉണ്ട് അത് അവളാണ് വേഗം വാ

കരീക മുഖമൂടികളോടായി പറഞ്ഞു ശേഷം മുൻപോട്ടേക്ക് പാഞ്ഞു

എന്നാൽ അടുത്ത നിമിഷം മരത്തിന് പുറകിൽ നിന്ന് സഹീർ കരീകയ്ക്ക് മുൻപിൽ എത്തി

കരീക :ആ.. എപ്പോഴും എന്തിനാണ് ഇങ്ങനെ എന്റെ വഴി മുടക്കുന്നത് മാറി നിക്ക് ചേട്ടാ എനിക്ക് അവളെ വേണം

സഹീർ :ഞാൻ അവളെ ഉപദ്രവവിക്കാൻ അനുവദിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ

ഇത് കേട്ട മുഖമൂടികൾ ഉടൻ തന്നെ സഹീറിനെ ആക്രമിക്കാൻ ഒരുങ്ങി

കരീക :വേണ്ട നിങ്ങൾക്കൊന്നും ചേട്ടനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല മാറി നിൽക്ക് ഇത് ഞങ്ങൾ തന്നെ തീർത്തുകൊള്ളാം

സഹീർ :മതിയാക്ക് കരീക നീ ഒരുപാട് തെറ്റുകൾ ചെയ്യുന്നു

കരീക :അപ്പോൾ പിന്നെ നിങ്ങൾ എന്നോട് ചെയ്യുന്നതോ അവളെ കൊന്നു എന്ന് കളവ് പറഞ്ഞു എന്നെ നിങ്ങൾ വഞ്ചിച്ചില്ലേ

സഹീർ :അതെ ഞാൻ കളവ് പറഞ്ഞു നിന്നെ പോലുള്ളവരുടെ മുൻപിൽ കളവ് പറയുന്നതിൽ ഒരു തെറ്റുമില്ല

കരീക :നിങ്ങൾ എനിക്കെതിരെ ഒരായുദ്ധമായി അവളെ കരുതി വെച്ചിരിക്കുകയായിരുന്നു അല്ലേ ഞാൻ എത്ര സ്നേഹിച്ചാലും നിങ്ങൾ എനിക്ക് അവഗണന മാത്രമാണ് നൽകുന്നത് അന്ന് അവളെ ചേട്ടന്റെ കയ്യിൽ ഏൽപ്പിച്ചപ്പോൾ എനിക്ക് വേണ്ടി നിങ്ങൾ അവളെ കൊല്ലുമെന്ന് ഞാൻ ഉറച്ചു വിശ്വാസിച്ചിരുന്നു പക്ഷെ ഇന്നെനിക്ക് മനസ്സിലായി ഞാൻ നിങ്ങൾക്ക് ആരുമല്ലെന്ന് നിങ്ങൾക്ക് എന്നോട് ഒരു തരിപോലും ഇഷ്ടം ഇല്ലെന്ന്

സഹീർ :മതിയാക്ക് കരീക നിന്റെ നീച ലക്ഷ്യങ്ങൾക്ക് കൂട്ട് നിൽക്കുന്നതാണ് നീ ഇഷ്ടം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കിൽ അത് ഒരിക്കലും നടക്കില്ല ഞാൻ ഉള്ളപ്പോൾ കുമാരിക്ക് ഒരാപത്തും വരുവാൻ ഞാൻ അനുവദിക്കില്ല

കരീക :അതിന് ചേട്ടൻ ഉണ്ടെങ്കിൽ അല്ലേ

സഹീർ :നീ എന്താ എന്നെ കൊല്ലാൻ പോകുകയാണോ

കരീക :അതെ ഒന്നുകിൽ ചേട്ടൻ ഇപ്പോൾ എന്നെ കൊല്ലണം അല്ലെങ്കിൽ ഞാൻ നിങ്ങളെ കൊല്ലും വാ നമുക്ക് ഏറ്റുമുട്ടി നോക്കാം

സഹീർ :ശെരി നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ

The Author

3 Comments

Add a Comment
  1. BRO NJAN IPPOYANN KADHA VAYICHATH ADIPOLI ITHINTE BAKKI EYUTHAN ONN TRY CHEYTHUDE

  2. Super bro continue pls

  3. കോമിക് ബോയ് പോലെതന്നെ ഇതും നിന്റെ ക്ലാസ്സിക്‌ കഥയായി മാറട്ടെ മുത്തേ, നിന്റെ എഴുത്തിൽ എനിക്ക് വിശ്വാസമുണ്ട് ???

Leave a Reply

Your email address will not be published. Required fields are marked *