ഇത്രയും പറഞ്ഞു സഹീർ തന്റെ മന്ത്ര വടി കയ്യിലേക്ക് എടുത്തു ശേഷം ചില മന്ത്രങ്ങൾ ചൊല്ലി അടുത്ത നിമിഷം ആ മന്ത്ര വടി വെളുത്ത നിറമുള്ള ഒരു കുന്തമായി മാറി
സഹീർ :പറ്റുമെങ്കിൽ ഇതിനെ തടയാൻ നോക്ക് കരീക നിന്റെ കയ്യിൽ ഇതിനെ എതിർക്കാൻ പറ്റിയ വല്ല ആയുധവും ഉണ്ടോ
കരീക ഉടൻ തന്നെ തന്റെ കൂടെ കൊണ്ട് വന്ന ചെറിയൊരു പെട്ടി തുറന്ന് അതിൽ നിന്ന് ചെറിയൊരു കത്തി പുറത്തേക്കെടുത്തു ആ കത്തിൽ നിന്ന് കറുത്ത നിറത്തിലുള്ള പുക പുറത്തേക്ക് വരുന്നുണ്ടായിരുന്നു
കരീക :മരിക്കാൻ തയ്യാറായിക്കോ
സഹീർ :നീയും തയ്യാറായിക്കോ കരീക
അടുത്ത നിമിഷം തന്നെ കരീക തന്റെ കയ്യിൽ ഇരുന്ന കത്തി സഹീറിന് നേരെ എറിഞ്ഞു സഹീർ പതിയെ അത് നോക്കി നിന്നു
കരീക :(ചേട്ടൻ എന്താ ആയുധം പ്രായോഗിക്കാത്തത്)
അടുത്ത നിമിഷം സഹീറിന്റെ കയ്യിലെ കുന്തം അപ്രത്യക്ഷമായി അവൻ തന്റെ രണ്ട് കണ്ണുകളും പതിയെ അടച്ചു
കരീക :ഇല്ല വേണ്ട
അടുത്ത നിമിഷം ഒരു വലിയ ശബ്ദത്തോടെ കരീകയുടെ കത്തി സഹീറിന്റെ നെഞ്ചിലേക്ക് കുത്തിയിറങ്ങി
കരീക :ചേട്ടാ..
കരീകയുടെ അലർച്ച ആ കാട് മുഴുവൻ പ്രതിധ്വനിച്ചു
ഇതേ സമയം അലി പോകുവാനുള്ള വസ്തുക്കളുമായി ഉമ്മയെ ഒളിപ്പിച്ച വീടിന് മുൻപിൽ എത്തിയിരുന്നു എന്നാൽ അവൻ അവിടെ കണ്ടത് കത്തി അമർന്നു കിടക്കുന്ന വീടിനെ യാണ്
“ഉമ്മാ “അലി ഉടൻ തന്നെ പൂരിഭാഗവും കത്തിയമർന്ന വീട്ടിലേക്ക് ഓടി അവൻ അതിനു ചുറ്റും ഉമ്മയെ തിരഞ്ഞു
“ഉമ്മാ ”
പെട്ടെന്നാണ് അവൻ ഒരു നെരക്കം കേട്ടത് അലി ഉടൻ തന്നെ അവിടേക്ക് എത്തി അവിടെ അവൻ കണ്ടത് ദേഹമാസകലം പൊള്ളലേറ്റ് കിടക്കുന്ന അവന്റെ ഉമ്മയെയാണ്
“ഉമ്മാ “അലി ഉടൻ തന്നെ ഉമ്മയുടെ അടുത്തിരുന്നു അവന്റെ കണ്ണുകൾ നിറഞ്ഞോഴുകി
“ഉമ്മാ എഴുനേൽക്ക് എനിക്ക് വേറേ ആരുമില്ല ഉമ്മാ ”
അലി അലറി പതിയെ അവന്റെ ഉമ്മ തന്റെ കണ്ണുകൾ തുറന്നു ശേഷം പതിയെ അവനെ തലോടി
“ഉമ്മാ വാ നമുക്ക് പോകാം ഞാൻ എല്ലാം തയ്യാറാക്കി എല്ലാം നമുക്ക് പോണ്ടേ “
BRO NJAN IPPOYANN KADHA VAYICHATH ADIPOLI ITHINTE BAKKI EYUTHAN ONN TRY CHEYTHUDE
Poli
Super bro continue pls
കോമിക് ബോയ് പോലെതന്നെ ഇതും നിന്റെ ക്ലാസ്സിക് കഥയായി മാറട്ടെ മുത്തേ, നിന്റെ എഴുത്തിൽ എനിക്ക് വിശ്വാസമുണ്ട് ???