സായയുടെ ചോദ്യത്തിനു ഉത്തരം ഒന്നും പറയാതെ കരീകയും മുഖമൂടികളും മുൻപോട്ട് കുമാരിയുടെ അടുത്തേക്ക് പോകുവാൻ ശ്രമിച്ചു എന്നാൽ ഉടൻ തന്നെ സാമൂലിനൊപ്പമുണ്ടായിരുന്ന യോദ്ധാക്കൾ അവരുടെ വഴി തടഞ്ഞു
കരീക :നിങ്ങൾക്ക് എന്നെ തടയാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ നിങ്ങളുടെ സഹീറിനു പോലും അത് സാധിക്കില്ല പിന്നെയാണോ നിങ്ങൾ വഴിയിൽ നിന്ന് മാറിനിൽക്ക് ഇല്ലെങ്കിൽ മരണം സ്വീകരിക്കാൻ തയ്യാറായിക്കോ
കരീക യോദ്ധാക്കളോഡായി പറഞ്ഞു എന്നാൽ അവർ ഒരടി പുറകോട്ട് മാറിയില്ല
കരീക :ശെരി നിങ്ങളുടെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ മുഖമൂടികളെ ഇവർക്ക് വേണ്ടത് കൊടുത്തേക്ക് കരീകയുടെ ഉത്തരവ് കിട്ടിയ ഉടൻ തന്നെ മുഖമൂടികൾ യോദ്ധാക്കൾക്ക് നേരെ പാഞ്ഞടുത്തു പെട്ടന്ന് തന്നെ ഇരു സംഘങ്ങൾ തമ്മിൽ കടുത്ത യുദ്ധം നടന്നു എന്നാൽ കുറച്ച് സമയത്തിനുള്ളിൽ തന്നെ മുഖമൂടികൾ എല്ലാ യോദ്ധാക്കളെയും വെട്ടി വീഴ്ത്തി
ഇതൊക്കെ കണ്ട് പകച്ചു നിൽക്കുകയായിരുന്നു സായ
സായ :ഇവരൊക്കെ ആരാ എന്താ ഇവിടെ നടക്കുന്നത് എന്റെ അബു എവിടെ
സാമൂൽ :പേടിക്കണ്ട കുമാരി ഞാൻ നോക്കി കൊള്ളാം ഇത്രയും പറഞ്ഞു സമൂൽ സായയെ തന്റെ പുറകിലേക്ക് മാറ്റി നിർത്തി
കരീക :നീ ഏതാ ചെറുക്കാ വെറുതെ മരണം വിളിച്ചു വരുത്താതെ മാറിക്കോ
സാമൂൽ :കരീകാ ഈ നിമിഷത്തിനു വേണ്ടിയായിരുന്നു ഞാൻ ഇത്രയും നാൾ കാത്തിരുന്നത് ഞാൻ സാമൂൽ ജോനന്റെ മകൻ എന്റെ അച്ഛന് വേണ്ടി പ്രതികാരം വീട്ടുക തന്നെ ചെയ്യും ഇത് നിന്റെ ജീവിതത്തിലെ അവസാന രാത്രിയാണ് പിശാചേ
കരീക :ഹ ഹ ഹ അപ്പോൾ നീ ജോന്റെ മകൻ ആയിരുന്നു അല്ലേ നിന്റെ അച്ഛന്റെ അവസ്ഥ കണ്ടിട്ടും എന്നോട് എതിരിടുവാനുള്ള നിന്റെ ധൈര്യം അപാരം തന്നെ എന്നെ എതിർത്തതിന്റെ ഫലമായി നിന്റെ അച്ഛന് അവന്റെ കണ്ണുകൾ മാത്രമേ നഷ്‌ടപ്പെട്ടിട്ടുള്ളു എന്നാൽ നിനക്ക് നിന്റെ ജീവൻ തന്നെ നഷ്ടപ്പെടാം മര്യാദക്ക് അവളെ എന്നെ എല്പിച്ച ശേഷം ഇവിടെ നിന്ന് പോകാൻ നോക്ക് അവൾ ശാപം പിടിച്ചവളാണ്
എന്നാൽ കരീകയുടെ വാക്കുകൾ കേട്ട സാമൂൽ തന്റെ വാൾ ഉറയിൽ നിന്ന് ഊരുകയാണ് ചെയ്തത് ശേഷം അവൻ പതിയെ സായയോ സംസാരിക്കാൻ തുടങ്ങി
Poli
Super bro continue pls
കോമിക് ബോയ് പോലെതന്നെ ഇതും നിന്റെ ക്ലാസ്സിക് കഥയായി മാറട്ടെ മുത്തേ, നിന്റെ എഴുത്തിൽ എനിക്ക് വിശ്വാസമുണ്ട് ???