“കുമാരാ..”ഇത് കണ്ട കരീക ഭയത്തോട് കൂടി വിളിച്ചു
സാമൂൽ ഉടനെ കരീകയെ ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി എന്നാൽ അടുത്ത നിമിഷം കിരണൻ നിലത്ത് നിന്നെഴുനേറ്റു അവന്റെ വസ്ത്രത്തിൽ മുഴുവൻ ചോരകറ പുരണ്ടിരുന്നു കിരണൻ പതിയെ സാമൂലിനെ നോക്കി പുഞ്ചിരിച്ചു ശേഷം തന്റെ ഉടുപ്പ് ഊരി മാറ്റി സാമൂൽ വീണ്ടും കോപത്തോടെ കിരണനെ ലക്ഷ്യമാക്കി പാഞ്ഞു ശേഷം തന്റെ വാൾ വീശി എന്നാൽ അതിൽ നിന്ന് ഒഴിഞ്ഞു മാറിയ കിരണൻ സമൂലിന്റെ കയ്യിലേക്ക് ആഞ്ഞിടിച്ചു അതോടു കൂടി സാമൂലിന്റെ വാൾ ദൂരേക്ക് തെറിച്ചു വീണു സാമൂൽ തന്റെ ഇടതു കൈ പൊക്കി വീണ്ടും കിരണനെ ആക്രമിക്കാൻ ശ്രമിച്ചു എന്നാൽ ഒഴിഞ്ഞു മാറിയ കിരണൻ സാമൂലിന്റെ മുഖത്തേക്ക് ആഞ്ഞിടിച്ചു അത് കൂടി ആയതോടെ സാമൂലിന്റെ സർവ്വ നിയന്ത്രണവും വിട്ടു അവൻ അവന്റെ സർവ്വ ശക്തിയുമെടുത്ത് കിരണന്റെ മുഖത്തേക്ക് ആഞ്ഞിടിച്ചു എന്നാൽ കിരണൻ ഒരടി പോലും പിന്നോട്ട് മാറിയില്ല പകരം പതിയെ ചിരിക്കുക മാത്രം ചെയ്തു ഇത് കണ്ട് അമ്പരന്നു നിന്ന സമൂലിന്റെ നെഞ്ചിലേക്ക് കിരണൻ വീണ്ടും ആഞ്ഞിടിച്ചു ശേഷം അവനെ ദൂരെക്ക് ചവിട്ടി എറിഞ്ഞു
സാമൂൽ :(ഇവൻ ഞാൻ കരുതിയതിനേക്കാൾ ശക്തനാണ് ഇവനിൽ എന്തോ അമാനുഷിക ശക്തിയുണ്ട് ഇവനെ നേരിട്ട് പരാജപെടുത്തുക പ്രയാസകരമാണ് )ഇത്രയും ചിന്തിച്ച സാമൂൽ പതിയെ താഴേനിന്ന് എഴുനേൽക്കുവാൻ ശ്രമിച്ചു അപ്പോഴാണ് അവൻ അവന്റെ അരികിൽ കിടക്കുന്ന തന്റെ വാൾ കണ്ടത്
അടുത്ത നിമിഷം കിരണൻ സാമൂലിനു നേരെ പാഞ്ഞടുത്തു ഉടൻ തന്നെ തന്റെ വാൾ കൈക്കലാക്കിയ സമൂൽ കിരണന്റെ നെഞ്ചിലേക്ക് അത് കുത്തിയിറക്കുവാൻ ശ്രമിച്ചു എന്നാൽ കിരണൻ തന്റെ കൈകൾ കൊണ്ട് വാളിനെ തടഞ്ഞു അവന്റെ കൈകൾ മുറിഞ്ഞു ചോര പൊടിയുവാൻ തുടങ്ങി സമൂൽ കൂടുതൽ ശക്തിയിൽ വാൾ കുത്തിയിറക്കുവാൻ ശ്രമിച്ചു എന്നാൽ കിരണൻ ശക്തമായി തന്നെ വാളിൽ പിടിമുറുക്കി അടുത്ത നിമിഷം സാമൂലിന്റെ മുഖത്തേക്ക് പച്ച നിറമുള്ള ഒരു ദ്രാവകം വന്ന് പതിച്ചു സമൂലിന്റെ കണ്ണിൽ പെട്ടെന്ന് തന്നെ ഇരുട്ട് കയറുവാൻ തുടങ്ങി അവൻ കണ്ണുകൾ ഇറുക്കി അടച്ചു ഈ തക്കത്തിൽ തന്നെ തന്റെ അരയിൽ ഉണ്ടായിരുന്ന ഘടാര കിരണൻ സമൂലിന്റെ വയറ്റിലേക്ക് കുത്തിയിറക്കി ശേഷം അവനെ ദൂരേക്ക് ചവിട്ടിയെറിഞ്ഞു പെട്ടിന്നാണ് കരീക കിരണനരികിലേക്ക് എത്തിയത്
BRO NJAN IPPOYANN KADHA VAYICHATH ADIPOLI ITHINTE BAKKI EYUTHAN ONN TRY CHEYTHUDE
Poli
Super bro continue pls
കോമിക് ബോയ് പോലെതന്നെ ഇതും നിന്റെ ക്ലാസ്സിക് കഥയായി മാറട്ടെ മുത്തേ, നിന്റെ എഴുത്തിൽ എനിക്ക് വിശ്വാസമുണ്ട് ???