The writer [Ajitha] 386

” സാറെ, ഞാൻ എഴുതുന്ന നോവലുകൾ എല്ലാം ജനുവിൻ ആകണം എന്ന് എനിക്കുണ്ട്, അതുകൊണ്ട് ഞാൻ അന്യഷണ സംഘത്തിന്റെ കൈയിലെ രേഖയും നാട്ടുകാരുടെ സമീപനവും ആണ് നോക്കുന്നത്. ”
” അറിയാം, വേണു പറഞ്ഞിരുന്നു, ഞാൻ താങ്കളുടെ നോവലും വായിച്ചിട്ടുണ്ട്, എല്ലാം നോവലും സത്യസന്ധമാണെന്ന് എന്റെ സഹപ്രവർത്തകർ പറഞ്ഞിട്ടുണ്ട് ”
” എന്തായാലും, സർ ആ ഡയറി തന്നേക്കു, എനിക്കു ഇപ്പോൾ യാത്രയൊക്കെ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്, അതുകൊണ്ട് എന്റെ അസിസ്റ്റന്റ് ആണ് അവസാനം എഴുതിയ നോവലുകളിൽ എന്നെ സഹായിച്ചത്, എന്തായാലും ഞാൻ ഇതൊന്നു നോക്കിട്ട് സാറിനെ വിളിക്കാം, സാറിന്റെ നമ്പർ തന്നേക്ക് ”
” ആ ഡയറിയിൽ ഉണ്ട്‌, എന്നാൽ ഞാൻ പോകട്ടെ ”
” അയ്യോ, സർ വന്നിട്ട് ഒരു ചായ പോലും തന്നില്ലല്ലോ, ”
” അത് പിന്നീടൊരിക്കൽ ആകാം, ഞാൻ നിങ്ങളെ കാണാനും പിന്നെ മറ്റൊരു ആവിശ്യത്തിന് കൂടി ഇങ്ങോട്ട് വന്നതാണ്, എന്നാൽ ഞാൻ ഇറങ്ങട്ടെ ”
” കണ്ടതിൽ വളരെ സന്തോഷം ”
അങ്ങനെ ശേഖർ പോയതിനു ശേഷം തോമസ് അയാൾക്ക് കിട്ടിയ ഡയറിയിൽ എഴുതിയ ഓരോ ഭാഗങ്ങളും നിരീക്ഷിക്കാൻ തുടങ്ങി, വിശപ്പും ദാഹവും മറന്നു അയാൾ അതൊക്കെ വായിച്ചു തീർത്തു കഴിഞ്ഞിട്ട്, തന്റെ അസിസ്റ്റന്റ് ആയ നിളയെ വിളിച്ചു,
” ഹലോ, താൻ എവിടാ? ”
” ഞാൻ വീട്ടിലുണ്ട് സർ, എന്താ എന്തുപറ്റി? ”
” ആ, താൻ ഫ്രീയാണെങ്കിൽ വീട്ടിലേക്കൊന്നു വാ ”
” ഓക്കേ സർ ”
ഒരു മുക്കാൽ മാറിക്കോറിനകം നിള തോമസിന്റെ വീട്ടിൽ എത്തി, തോമസ് തന്റെ തനിക്ക് എഴുതാൻ വേണ്ടി മാത്രം തയ്യാറാക്കിയ റൂമിൽ എന്ധോക്കെയോ കുത്തി കുറിക്കുന്നുണ്ടു. അവൾ നേരെ അയാളുടെ അടുത്തേക്ക് ചെന്നു.

“ഹായ് സർ, ”
” ഹായ് നിള, താൻ ഇവിടെ ഇരിക്കു”
” എന്താ സർ കാണണം എന്ന് പറഞ്ഞത്? ”
” താൻ ഇതൊന്ന് നോക്കിക്കേ ”
അയാൾ ടേബിളിൽ ഇരുന്ന ഡയറി എടുത്തു അവൾക്ക് കൊടുത്തു.
” എന്താ സർ ഇത് ”
” വായിച്ചു നോക്കടോ ”
അവൾ അത് തുറന്നു വായിക്കാൻ തുടങ്ങി. പകുതി വായിച്ച ശേഷം
” സർ ഇത് പഴയയൊരു കേസിന്റെ ഹിന്റ്സ് അല്ലേ ”
” ഉം, ”
” ഇത് ആര് തന്നു ”
” അത് ഇൻവെസ്റ്റിക്കേഷൻ ചെയ്ത ഓഫീസർ തന്നെ. ഇതൊരു നോവൽ ആക്കാനാണ് അയാൾ പറഞ്ഞത് ”
” ഇന്റെരെസ്റ്റിംഗ് ആയിട്ടുണ്ട് ”
” നമ്മുടെ രീതിവച്ചിട്ട് ക്രൈം നടന്ന സ്ഥലത്തെ ആളുകളുമായി ബന്ധപ്പെട്ടിട്ടാവണം ഒരു കോൺക്ലൂഷനിൽ എത്താൻ ”
” അറിയാം സർ, എന്നാലും സാറിന്റെ ഇപ്പോഴത്തെ കണ്ടിഷൻ വച്ചിട്ട് ഇങ്ങനെ? ”
” ഉം, അറിയാം, എന്നാലും പോയാൽ കൊള്ളാമെന്നുണ്ട്, പക്ഷെ എല്ലാരേയും ചെന്നു കാണാൻ പറ്റുമോ എന്നൊരു സംശയം!”

The Author

8 Comments

Add a Comment
  1. Nice story

  2. മിന്നൽ മുരളി

    നിളയുടെ വികാരം വാസുവിൽ ഒതുങ്ങി

  3. ഒരു മാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത്. ജ്യോതിയുടെ മമ്മിക്ക് വേണ്ടി കാത്തിരുന്നത് ആണ്.

    1. സോറി ബ്രോ 🥹

    2. ഞാൻ രണ്ടു കഥയും ഒരുമിച്ച് എഴുതിയതായിരുന്നു. ഇത് എപ്പോഴാ തീർന്നത് 👍

  4. കഥ കണ്ടപ്പോൾ ആദ്യം ചാടികേറി coment ഇട്ടു, പക്ഷെ കഥ വായിച്ച് തുടങ്ങിയില്ല🤭, പിന്നീട് വായിച്ചിട്ട് അഭിപ്രായം പറയാം..🙏

    1. ഓക്കേ 👍

  5. ഞാൻ ഫസ്റ്റ്…..🤪

Leave a Reply

Your email address will not be published. Required fields are marked *