The writer [Ajitha] 386

അയാൾ വീടിന്റ ചാവി അവളുടെ കൈയ്യിൽ കൊടുത്തു. അവൾ അതും വാങ്ങിക്കൊണ്ടു ഡോർ തുറന്ന് നോക്കി. വീടിന്റെ അകമൊക്കെ നോക്കി, വീട്ടിൽ ചെറിയൊരു ഹാളും ഒരു ബെഡ് റൂമും ഒരു കിച്ചനും ഉണ്ടായിരുന്നു. എല്ലാം ചുറ്റി കണ്ടിട്ട്. തോമസിനെ വിളിച്ചു,
” ഹലോ സർ, ഞാൻ ഇവിടെ എത്തി, ”
” ആ, താൻ സുരേന്ദ്രനെ കണ്ടോ ”
“കണ്ടു സർ, ഇപ്പോൾ താമസിക്കാൻ വേണ്ടിയുള്ള സ്ഥലത്തണ് നിൽക്കുന്നത് ”
” ആ എന്നാൽ താൻ റസ്റ്റ്‌ എടുക്കു, എത്തിയതേ ഉള്ളല്ലോ ”
” ആ ശെരി സർ, എന്നാൽ പിന്നെ വിളിക്കാം ”
അവൾ ഫോൺ cut ചെയ്തു കഴിഞ്ഞപ്പോഴേക്കും സുരേന്ദ്രൻ അവളുടെ കാറിൽ നിന്നും അവളുടെ ബാഗുമായി വന്നു. അത് ഹാളിൽ വെച്ചു,
” അയ്യോ ചേട്ടാ, അത് ഞാൻ എടുത്തോളമായിരുന്നല്ലോ ”
” അത് സാരമില്ല മോളെ, എന്നാൽ ഞാനങ്ങോട്ടു പോകട്ടെ ”
അയാൾ അയാളുടെ കഷണ്ടി തലയൊന്നു ചൊറിഞ്ഞു കൊണ്ടു ചെറിയൊരു ചിരി അയാളുടെ മുഖത്ത് വരുത്തി. അവൾക്കു കാര്യം മനസ്സിലായി. അവൾ അവളുടെ ഹാൻഡ് ബാഗിൽ നിന്നും ഇരുന്നൂറു രൂപയെടുത്തുയാൾക്ക് കൊടുത്തു, അയാൾ അത് സന്തോഷപൂർവം അത് വാങ്ങി പോക്കറ്റിൽ ഇട്ടോണ്ട്,
” മോളെ എന്താവശ്യം ഉണ്ടേലും വിളിക്കണേ ”
” ആ ശെരി ചേട്ടാ ”
അയാൾ അവിടെ നിന്നും പോയപ്പോൾ, അവൾ വീടിന്റെ ഉള്ളിൽ കയറി ലോക്ക് ചെയ്തു. ഇട്ടോണ്ട് വന്ന ഡ്രെസ്സിൽ അവൾ ബെഡിലേക്ക് കിടന്നു, ക്ഷീണം കാരണം അവൾ പെട്ടെന്നു ഉറങ്ങിപ്പോയി വൈകുന്നേരം 5 മണിയായപ്പോൾ അവൾ ഉണർന്നു. അവൾ വീടിന്റെ കിച്ചണിലേക്ക് വന്നു. ഒന്ന് കുളിക്കാം എന്ന് കരുതി അവൾ കുളി കഴിഞ്ഞു ഇടാൻ വേണ്ടിയുള്ള ഡ്രെസ്സുമായി വീടിന്റെ പുറത്തുള്ള ബാത്‌റൂമിൽ കയറി കുളിച്ചിട്ട്. തിരികെ വന്നു അവൾക്ക് അപ്പോൾ നന്നായി വിശക്കുന്നുണ്ട്, അവൾ അവളിടെ വണ്ടിയിൽ തന്നെ മടപുഴ ജംഗ്ഷനിലെ ചെറിയ ഹോട്ടലിന്റെ വെളിയിൽ എത്തി, ഡോർ തുറന്നു പുറത്തേക്ക് വന്നതും അവിടെ നിൽക്കുന്ന എല്ലാരും അവളെ നോക്കി നിൽക്കുകയാണ്. അതൊന്നും മൈൻഡ് ചെയ്യാതെ അവൾ ഹോട്ടലിൽ കയറി, ഒരു കസേരയിൽ ഇരിന്നു, അപ്പോഴേക്കും ഒരു കിളവൻ അവളിടെ അടുത്തേക്ക് വന്നു, അയാൾ അവിടുത്തെ ആളാണെന്ന് അവൾക്ക് മനസ്സിലായി,

” ചേട്ടാ, കഴിക്കാൻ എന്തുണ്ട്, ”
” കുഞ്ഞേ, ഊണ് കഴിഞ്ഞു, പൊറോട്ട മാത്രമേ ഒള്ളൂ ”
” ആ മതി, 3 പൊറോട്ട എടുക്ക്, ”
” കറി എന്തു വേണം ”
” ബീഫ് കറി ഉണ്ടോ ”
” ഉണ്ട്‌, എന്നാൽ ഒരു ചായയും എടുക്കട്ടെ ”
” എടുത്തോ ”
അയാൾ അകത്തേക്ക് കയറി പോയിട്ട് ഒരു മിനുട്ടിനുള്ളിൽ തന്നെ പൊറോട്ടയും ബീഫ് കറിയുമായി അവളിടെ അടുത്തേക്ക് വന്നിട്ട് അവൾ ഇരിക്കുന്ന ടേബിളിൽ വെച്ചു കൊടുത്തിട്ട്, ചായ ഉണ്ടാക്കാനായി അയാൾ പോയി. അവൾ പൊറോട്ടയെടുത്തു ബീഫിൽ മുക്കി കഴിക്കാൻ തുടങ്ങി. അല്പസമയത്തിനുള്ളിൽ, കിളവൻ ചായയുമായി വന്നു. അത് ടേബിളിൽ വെച്ചു,
” അല്ല, കുഞ്ഞിനെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ, ”
” ഉം, ഞാൻ ഇവിടെ ആദ്യമായാണ്, ”
” എവിടെങ്കിലും പോകാനായി വന്നതാണോ “

The Author

8 Comments

Add a Comment
  1. Nice story

  2. മിന്നൽ മുരളി

    നിളയുടെ വികാരം വാസുവിൽ ഒതുങ്ങി

  3. ഒരു മാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത്. ജ്യോതിയുടെ മമ്മിക്ക് വേണ്ടി കാത്തിരുന്നത് ആണ്.

    1. സോറി ബ്രോ 🥹

    2. ഞാൻ രണ്ടു കഥയും ഒരുമിച്ച് എഴുതിയതായിരുന്നു. ഇത് എപ്പോഴാ തീർന്നത് 👍

  4. കഥ കണ്ടപ്പോൾ ആദ്യം ചാടികേറി coment ഇട്ടു, പക്ഷെ കഥ വായിച്ച് തുടങ്ങിയില്ല🤭, പിന്നീട് വായിച്ചിട്ട് അഭിപ്രായം പറയാം..🙏

    1. ഓക്കേ 👍

  5. ഞാൻ ഫസ്റ്റ്…..🤪

Leave a Reply

Your email address will not be published. Required fields are marked *