The writer [Ajitha] 386

” അല്ല, ഞാൻ ഒരു കഥ എഴുതാൻ വന്നതാണ്, ”
” സിനിമ കഥയാണോ”
അവളൊന്നു ചിരിച്ചിട്ട്
” അല്ല ”
അപ്പോഴേക്കും അവൾ പൊറോട്ടയും ബീഫും കഴിച്ചു കഴിഞ്ഞു, അവൾ ചായ പതുക്കെ കുടിച്ചോണ്ട്
” ഇവിടെ സെൽവൻ ആരാ ”
“സെൽവനോ ,? ”
അയാൾ കടയിൽ ചായ കുടിച്ചോണ്ടിരുന്ന മറ്റൊരാളോട്
” ഡാ സുരേഷേ, ഏതാടാ സെൽവൻ ”
അതുകേട്ട സുരേഷ്
” സെൽവനോ ….??, ഒ നത്തു, ”
” ആ ശെരിയാണല്ലോ, നത്തിന്റെ ശെരിക്കുള്ള പേരാണ് സെൽവൻ ഒരു പാണ്ടിയാണു അവൻ ”
” അയാളെ ഒന്ന് കാണാൻ പറ്റുമോ ”
” അവൻ താമസിക്കുന്നത് കുറച്ചു പോകണം മോളെ ”
” പറഞ്ഞ് തന്നാൽ ഞാൻ പോയ്കോളാം”
” ആ കാണുന്ന വഴിയിൽ കൂടി നേരെ പോകണം പിന്നെ വലത്തോട്ട് തിരിഞ്ഞിട്ട് രണ്ടു വലിയ വളവുകൾ തിരിഞ്ഞാൽ ഒരു ചെറിയ കാടുകൾക്ക് സമീപം ചെറിയ വീട് കാണാം, ”
” thanks ”
” എന്ധെങ്കിലും പ്രശ്നമുണ്ടോ, അയാൾ അയാളുടെ മകൾ മരണപെട്ടതിനു ശേഷം അധികമാരോടും സംസാരിക്കാറില്ല കുഞ്ഞേ, വല്ലാത്തൊരു അവസ്ഥയായിപ്പോയി ”
അയാൾ ഒന്ന് നെടുവിർപ്പിട്ടു,
” എന്നാൽ ശെരി ചേട്ടാ , ഞാനങ്ങോട്ടു… ”
” ശെരി കുഞ്ഞേ ”
അവൾ കാറിൽ കയറി, സമയം നോക്കിയപ്പോൾ 6.30 pm ആയി , ഇന്ന് പോകണോ വേണ്ടയോ എന്ന് ചിന്തിച്ചു, വെറുതെ സമയം കളയേണ്ട എന്ന് കരുതി കടക്കാരൻ പറഞ്ഞ വഴിയിലൂടെ യാത്ര ആരംഭിച്ചു, ചെറുതായി ഇരുട്ട് വീഴാൻ തുടങ്ങി. കാറിന്റെ ഹെഡ് ലൈറ്റ് ഓണാക്കി അയാൾ പറഞ്ഞതുപോലെ സെൽവൻ താമസിക്കുന്ന സ്ഥലത്തെത്തി. കാർ ഒതുക്കി ഇട്ടിട്ടു അവൾ ഇറങ്ങി. മൊബൈലിൽ ഫ്ലാഷ് ലൈറ്റ് ഓണാക്കി അവൾ നടന്നു അയാളുടെ വീട്ടിൽ എത്തി.
” ഇവിടെ ആരുമില്ലേ…, ഹലോ.. ”
രണ്ടു മൂന്നു പ്രാവശ്യം അവൾ വിളിച്ചു. യാതൊരു പ്രതികരണവും ഇല്ലാത്തോണ്ട് തന്നെ അവൾ വീടിന്റെ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു., ദ്രവിച്ച ഡോറുകളും സാരികൊണ്ട് മറച്ച ജന്നൽ,
അവൾ ജനാല വഴി നോക്കിയപ്പോൾ അയാൾ തറയിൽ കിടക്കുകയാണ്, പോരാത്തതിന് അയാളുടെ തലക്ക് സമീപം ഒരു പകുതി തീർത്ത മദ്യ കുപ്പിയും ഉണ്ട്‌. അയാൾ കുടിച്ചു അബോധവസ്ഥയിൽ ആണെന്ന് അവൾക്ക് മനസ്സിലായി. ഇനി നിന്നിട്ട് കാര്യമില്ലെന്നു മനസ്സിലായ അവൾ തിരികെ വണ്ടിയിൽ കയറി വീട്ടിൽ എത്തി. തോമസ് സാറിനെ വിളിച്ചു കാര്യം പറഞ്ഞ്. അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു.

പിറ്റേന്ന് അവൾ 8 മണിയായപ്പോൾ വീണ്ടും സെൽവന്റെ വീട്ടിൽ പോകാനായി വെളിയിലേക്കിറങ്ങിയപ്പോൾ നല്ല കോട മഞ്ഞുണ്ട്. അവൾ അയാളുടെ വീട്ടിൽ എത്തി, അയാൾ അവിടെ പല്ല് തേക്കുകയാണ്, അവളെ കണ്ടതും അയാൾ അമ്പരന്ന് നോക്കി, തന്നെ തിരക്കി ഇന്നുവരെയും ആരും ഇങ്ങോട്ട് വന്നിട്ടില്ല എന്നകാരണത്താൽ ആണ്. അവൾ അയാളുടെ അടുത്തെത്തി,
” സെൽവൻ ചേട്ടൻ അല്ലേ ”
” ആമ, നീങ്ക യാര് “

The Author

8 Comments

Add a Comment
  1. Nice story

  2. മിന്നൽ മുരളി

    നിളയുടെ വികാരം വാസുവിൽ ഒതുങ്ങി

  3. ഒരു മാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത്. ജ്യോതിയുടെ മമ്മിക്ക് വേണ്ടി കാത്തിരുന്നത് ആണ്.

    1. സോറി ബ്രോ 🥹

    2. ഞാൻ രണ്ടു കഥയും ഒരുമിച്ച് എഴുതിയതായിരുന്നു. ഇത് എപ്പോഴാ തീർന്നത് 👍

  4. കഥ കണ്ടപ്പോൾ ആദ്യം ചാടികേറി coment ഇട്ടു, പക്ഷെ കഥ വായിച്ച് തുടങ്ങിയില്ല🤭, പിന്നീട് വായിച്ചിട്ട് അഭിപ്രായം പറയാം..🙏

    1. ഓക്കേ 👍

  5. ഞാൻ ഫസ്റ്റ്…..🤪

Leave a Reply

Your email address will not be published. Required fields are marked *