The writer [Ajitha] 386

” ഞാൻ നിള, ഒരു കാര്യം തിരക്കാൻ ആണ് ഞാൻ വന്നത് ”
” സൊള്ളുങ്ക ”
” വേണിയെ പറ്റിയാണ് എനിക്കറിയേണ്ടത് ”
ആ പേര് കേട്ടപ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു, അയാൾ ഒന്നും മിണ്ടാതെ അൽപനേരം നിന്നു
” എന്താ ഒന്നും മിണ്ടാത്തത് ”
” നീങ്ക പൊലീസ, എത്തന വാട്ടി നാൻ സൊള്ളണം, ഇനി സൊള്ളാമൂടിയത്, നീങ്ക ദയവു സെയ്‌തു പൊങ്ക”
അയാൾ അകത്തേക്ക് പോയി, അവൾ എന്തു ചെയ്യണം എന്നറിയാതെ അല്പസമയം അവിടെ നിന്നിട്ട് തിരികെ ചായക്കടയിൽ വന്നു.
” ആ കുഞ്ഞോ, ചെയ്യായെടുക്കട്ടെ ”
” ആ ”
അയാൾ ചായയുമായി വന്നു,
” കുഞ്ഞ് സെൽവനെ കണ്ടോ, ”
” ഉം, കണ്ടു, എന്നാൽ അയാൾ സംസാരിക്കാൻ കൂട്ടക്കുന്നില്ല ”
” കുഞ്ഞിന് എന്താ അറിയേണ്ടത്, എനിക്കറിയാവുന്ന കാര്യം ഞാൻ പറഞ്ഞ് തരം ”
” ചേട്ടാ , സെൽവന്റെ മകൾ വേണിയുടെ കാര്യമാണ് അറിയേണ്ടത്, ”
” മോളെ, ആ കൊച്ചൊരു പാവം ആയിരുന്നു, പഠിത്തത്തിൽ മിടുക്കിയും ആണ്, സെൽവന്റെ ഭാര്യ അവർ തമിഴ് നാട്ടിൽ നിൽക്കുമ്പോൾ തന്നെ മരിച്ചതാണ്, അതിനു ശേഷമാണു അവർ ഇവിടെ വന്നത്. സെൽവൻ അവളെ പൊന്നു പൊലയാണ് നോക്കിയിരുന്നത്. ഈ നാട്ടിലെ ടാപ്പിംഗ് എല്ലാം അവനാണ് ചെയ്തോണ്ടിരുന്നത്. പെട്ടെന്നൊരു ദിവസം ആ കുഞ്ഞ് ഇവിടുത്തെ കുളത്തിൽ വീണു മരിച്ചെന്നു വാർത്ത കേൾക്കുന്നത്. ആർക്കും അത് വിശ്വസിക്കാനായില്ല. കാരണം സെൽവൻ അവളെ നിന്തൽ പഠിപ്പിച്ചിട്ടുണ്ട്., പിന്നെ അയാൾ കുഞ്ഞിനോട് ഒന്നും പറയാഞ്ഞത് വേറൊന്നും കൊണ്ടല്ല, ഒരുപാടു പോലീസുകാർ അയാളെ ചോദ്യം ചെയ്തതാണ്, എന്നിട്ടും പ്രതിയെ പിടിച്ചിട്ടില്ല. ”
” വേണിക്ക് എത്ര വയസ്സുണ്ട് ”
” 15 ആണെന്ന് തോന്നുന്നു ”
” അവൾ 10 ആം ക്ലാസ്സിലാനയിരുന്നല്ലോ ”
” ചേട്ടനാരെയെങ്കിലും സംശയം ഉണ്ടോ ”
” ആരെ സംശയിക്കാനാ ”
” ഉം ”
“കഴിക്കാൻ എടുക്കട്ടെ,”
” എടുത്തോളൂ ”
അവൾ ആഹാരം കഴിച്ചിട്ട് നേരെ വീട്ടിൽ പോയി കുറച്ചു കാര്യങ്ങൾ ഡയറിയിൽ രേഖപ്പെടുത്തി. സമയം നോക്കി 10 ആയി. അവൾ വേണിയുടെ കൂട്ട് കാരെ അന്വേഷിച്ചു, ആരെയും കിട്ടിയില്ല, എല്ലാരും കല്യാണം കഴിച്ചു പോയി.എന്നാലും മിനി എന്ന ഒരു പെൺകുട്ടിയെ കണ്ടു.
” ഹായ് മിനി, ഞാൻ നിള, ഞാനൊരു വിവരം അറിയാനാണ് വന്നത് ”
” എന്താണ്? ”
“വേണിയെ കുറിച്ച് ”
” നിങ്ങൾ ആരാണ്,? ”
ഞാൻ ഒരു നോവലിസ്റ്റ് ആണ്, വേണിയുടെ ജീവിതം ഒരു നോവൽ ആക്കാനാണ്,”
” ഒ, ”
” വേണിക്ക് എന്താണ് സംഭവിച്ചത് “

The Author

8 Comments

Add a Comment
  1. Nice story

  2. മിന്നൽ മുരളി

    നിളയുടെ വികാരം വാസുവിൽ ഒതുങ്ങി

  3. ഒരു മാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത്. ജ്യോതിയുടെ മമ്മിക്ക് വേണ്ടി കാത്തിരുന്നത് ആണ്.

    1. സോറി ബ്രോ 🥹

    2. ഞാൻ രണ്ടു കഥയും ഒരുമിച്ച് എഴുതിയതായിരുന്നു. ഇത് എപ്പോഴാ തീർന്നത് 👍

  4. കഥ കണ്ടപ്പോൾ ആദ്യം ചാടികേറി coment ഇട്ടു, പക്ഷെ കഥ വായിച്ച് തുടങ്ങിയില്ല🤭, പിന്നീട് വായിച്ചിട്ട് അഭിപ്രായം പറയാം..🙏

    1. ഓക്കേ 👍

  5. ഞാൻ ഫസ്റ്റ്…..🤪

Leave a Reply

Your email address will not be published. Required fields are marked *