‘ സിനിമക്ക് പോകുമ്പോഴെങ്ങനെയാ കൈലി ഉടുത്തോണ്ട് പോകുന്നത്’
‘ എടാ ഇത് സെക്കന്റ് ഷോയല്ലെ. എല്ലാവരും കാഷ്വലായിട്ടായിരിക്കും വരുന്നത്.’
എന്നും പറഞ്ഞു രാജേട്ടന്‍ എനിക്കൊരു കൈലി എടുത്തു തന്നു. ഞാനതു അറിയാവുന്ന പോലെ ഒക്കെ ഉടുത്തു. ഒരു കൈമുറിയന്‍ ഷര്‍ട്ടുമെടുത്തിട്ടു.
‘ഇപ്പോള്‍ നീ ഒരു നാടന്‍ പയ്യനായി. വാ ഇറങ്ങാം.’
മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ടാക്കിയപ്പോള്‍ ഞാൻ ചോദിച്ചു.
‘കൂടെ വരുന്നെന്ന് പറഞ്ഞവരൊക്കെ എന്തിയേ.’
‘ അവര് ബസ്സിന് പോയി. ഇപ്പം തീയേറ്ററില്‍ എത്തിക്കാണും.’ രാജേട്ടന്‍ വണ്ടി കത്തിച്ചു വിട്ടു. തീയേറ്ററില്‍ എത്തിയപ്പോള്‍ പടം തുടങ്ങിക്കഴിഞ്ഞിരുന്നു. ടിക്കറ്റ് ചേട്ടന്റെ കയ്യിലുണ്ടായിരുന്നുകൊണ്ട് പെട്ടെന്ന് അകത്തു കയറിക്കിട്ടി. അപ്പോള്‍ രാജേട്ടനന്‍ പറഞ്ഞു.
‘ ടാ, സീറ്റ് നമുക്കൊരിടത്തല്ല കേട്ടോ കിട്ടിയത്. വേറെ വേറെ ഇരിക്കുന്നതില്‍ വിഷമിക്കണ്ടാ. എല്ലാം നമ്മുടെ നാട്ടുകാരല്ലേ. പടം കഴിയുമ്പോള്‍ നീ പുറത്തിറങ്ങി നിന്നാല്‍ മതി.’ എന്നും പറഞ്ഞു രാജേട്ടന്‍ഒരു ടിക്കറ്റ് എന്നെ ഏല്‍പ്പിച്ചിട്ടു പറഞ്ഞു നീ ഇതിലേ കേറിക്കോ. ആ കാണുന്ന സീറ്റാ. എന്റെ സീറ്റ് ഒരഞ്ചു നിര മുമ്പിലാ. നീ കേറിക്കോ.
ഞാൻ നോക്കിയപ്പോള്‍ ആ നിരയില്‍ ആളില്ലാത്ത സീറ്റ് ഒന്നേയുള്ളു. ഈ ആള്‍പരിചയമില്ലാത്ത നാട്ടില്‍ തന്നെ ഇരിക്കുന്നതില്‍ സ്വല്പം വിഷമം തോന്നിയെങ്കിലും എന്തു ചെയ്യാനാ. ഇരിക്കുന്ന ആളുകളുടെ കാലുകളില്‍ തട്ടിത്തട്ടി ഞാൻ അവന്റെ സീറ്റില്‍ എത്തി. ഇരുട്ടുമായി എന്റെ കണ്ണ് പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ രാജേട്ടന്‍ എവിടെയാണെന്ന് നോക്കി. കുറെ മുമ്പില്‍ ഇരുപ്പോണ്ട് പാര്‍ട്ടി.

Ith pazhaya kadha anallo